Month: February 2024

  • Kerala

    പാലക്കാട് പെട്ടി ഓട്ടോറിക്ഷ ഇടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം

    പാലക്കാട്:പെട്ടി ഓട്ടോറിക്ഷ ഇടിച്ച്‌ നാലുവയസുകാരൻ മരിച്ചു. നെല്ലായ കാഞ്ഞിരത്തിങ്ങല്‍ മനോജിന്റെ മകൻ ആദിനാഥ് ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ന് ആയിരുന്നു അപകടം. മീൻ വില്പനയ്ക്കെത്തിയ ഓട്ടോയാണ് കുട്ടിയെ ഇടിച്ചത്. ഉടൻ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടിയോടിച്ച ഡ്രൈവർ നെല്ലായ മുഹമ്മദലിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ചെർപ്പുളശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

    Read More »
  • NEWS

    സൗദിയില്‍ വീടിന് തീപിടിച്ച് സഹോദരങ്ങളായ നാല് കുട്ടികള്‍ മരിച്ചു

    റിയാദ്: സൗദിയില്‍ വീടിന് തീപിടിച്ച് സഹോദരങ്ങളായ നാല് കുട്ടികള്‍ മരിച്ചു.തെക്കൻ സൗദിയിലെ സുറാത്ത ഉബൈദ ഗവർണറേറ്റില്‍ ഇന്നലെ രാത്രി രണ്ടര മണിയോടെയായിരുന്നു അത്യാഹിതം. അലി ബിൻ മാനിഅ അല്‍ഹസ്സനി അല്‍ഖഹ്താനി എന്ന സൗദി പൗരന്റെ വീട്ടിലുണ്ടായ ദുരന്തത്തില്‍ അദ്ദേഹത്തിന്റെ നാല് ആണ്‍മക്കളാണ്‌ അഗ്നിയ്ക്ക് ഇരകളായത്. പതിനൊന്ന്, ഏഴ്, അഞ്ച്, രണ്ട് വയസ്സ് പ്രായമുള്ളവരാണ് മരണപ്പെട്ട കുട്ടികള്‍.അഞ്ചു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒമ്ബത് മക്കളുടെ പിതാവാണ് അലി ബിൻ മാനിഅ അല്‍ഹസ്സനി അല്‍ഖഹ്താനി. പ്രദേശത്തെ ഒരു സ്‌കൂളില്‍ വാച്ച്‌മാൻ ആയി ജോലി ചെയ്യുകയാണ് ഇദ്ദേഹം.മൂന്ന് കുട്ടികള്‍ സംഭവസ്ഥലത്തു വെച്ചും നാലാമത്തെ കുട്ടി അടുത്തുള്ള ആശുപത്രിയിലെ ഐ സി യുവില്‍ കിഴിഞ്ഞ ശേഷവുമാണ് മരണപ്പെട്ടത്. സുറാത്ത് ഉബൈദ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഹസ്സൻ ബിൻ മുഹമ്മദ് അല്‍അല്‍കാമി ഇരകളുടെ പിതാവും മന്ത്രാലയത്തിലെ ജീവനക്കാരനുമായ അലി മാനിഅയുടെ വീട്ടിലെത്തി അനുശോചനവും പ്രാർത്ഥനകളും അറിയിച്ചു.

    Read More »
  • India

    സ്വവർഗ രതിക്ക് തടസ്സം; മകനെ കൊന്ന അമ്മയും കാമുകിയും അറസ്റ്റിൽ

    കൊല്‍ക്കത്ത: എട്ടുവയസുകാരന്റെ കൊലപാതകത്തില്‍ അമ്മയും അമ്മയുടെ കാമുകിയും അറസ്റ്റില്‍. ഹൂഗ്ലിയിലെ സ്‌നേഹാന്‍ഷു ശര്‍മ (8) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയായ ശാന്ത ശര്‍മ, ഇവരുടെ കാമുകി ഇഫത്ത് പര്‍വീണ്‍ എന്നിവരെ പോലീസ് പിടികൂടി. പ്രതികളെ കാണാൻ പാടില്ലാത്ത സാഹചര്യത്തില്‍ മകന്‍ കണ്ടതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദര്‍ശ്‌ നഗറില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സ്‌നേഹാന്‍ഷു ശര്‍മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച നിലയിലും ഇരുമ്ബുവടി കൊണ്ടും കല്ല് കൊണ്ടും തല തകര്‍ത്ത നിലയിലുമായിരുന്നു മൃതദേഹം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. ഇഫത്ത് പര്‍വീണും ശാന്ത ശര്‍മയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. സംഭവദിവസം ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് ശാന്തയുടെ മകന്‍ കാണാനിടയായി. ഇതോടെയാണ് മകനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നായിരുന്നു ശാന്ത ശര്‍മയുടെ മൊഴി. വിവാഹത്തിന് മുന്‍പേ ശാന്തയും ഇഫത്തും പര്‍വീണും തമ്മില്‍ ബന്ധമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്.ഇഫത്ത് പര്‍വീണാണ് കല്ലുപയോഗിച്ച്‌ കുട്ടിയുടെ തല…

    Read More »
  • Kerala

    കെ സുരേന്ദ്രന്റെ കേരളപദയാത്രയിലെ കേന്ദ്രവിരുധ പാട്ട്; വിശദീകരണം തേടി ബിജെപി കേന്ദ്ര നേതൃത്വം

    ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ ഔദ്യോഗിക പ്രചരണഗാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അഴിമതിക്കാരാണ് എന്ന വിമര്‍ശനം കടന്നുവന്നതില്‍ വിശദീകരണം തേടി ബിജെപി കേന്ദ്ര നേതൃത്വം. കെ.സുരേന്ദ്രന്‍ എസ് സി, എസ് ടി വിഭാഗത്തിനൊപ്പം ഭക്ഷണം കഴിക്കുമെന്ന് പോസ്റ്റർ തയ്യാറാക്കിയതിലും നേതൃത്വം വിശദീകരണം തേടി. “അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ” എന്ന് തുടങ്ങുന്ന കേന്ദ്ര സര്‍‍ക്കാരിനെ വിമര്‍ശിക്കുന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് സംസ്ഥാന നേതൃത്വം വെട്ടിലായത്. ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെ ഗാനം പുറത്തുവന്നത്. അതേസമയം യുപിഎ സർക്കാർ കേന്ദ്രം ഭരിക്കുമ്ബോള്‍ തയ്യാറാക്കിയ പാട്ടാണ് ഇതെന്നാണ് കെ.സുരേന്ദ്രന്‍റെ വിശദീകരണം. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണത്തെ വിമർശിക്കുന്ന വരികളുള്ള ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ‘കെ.സുരേന്ദ്രന്റെ പദയാത്രയിലെ ഔദ്യോഗിക ഗാനമാണ്. ആദ്യമായിട്ടാണ് സുരേന്ദ്രന്റെ പരിപാടിയില്‍ നിന്ന് ഒരു സത്യം കേള്‍ക്കുന്നത്’ -പലരും പരിഹസിച്ചു. അതിനിടെ ജാഥ ബി.ഡി.ജെ.എസ് ബഹിഷ്‌കരിച്ചു. പരിപാടിയില്‍ ബി.ഡി.ജെ.എസ് നേതാക്കന്മാരെ തഴഞ്ഞു എന്നാരോപിച്ചാണ്…

    Read More »
  • India

    വെടിയുതിർത്തിട്ടും പിൻമാറാതെ കേരള പോലീസ്

    ജയ്പൂർ: മോഷണസംഘത്തെ പിടികൂടാനെത്തിയ കേരള പൊലീസ് സംഘത്തിനു നേരെ രാജസ്ഥാനില്‍ വെടിവയ്പ്. കൊച്ചിയില്‍നിന്ന് അജ്‌മേറിലെത്തിയ പൊലീസ് സംഘത്തെയാണ് അക്രമികള്‍ തോക്കുപയോഗിച്ചു നേരിട്ടത്.എന്നാൽ മോഷ്ടാക്കളുമായാണ് കേരള പോലീസ് നാട്ടിലേക്ക് മടങ്ങിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച്‌ കടത്തുന്ന സംഘത്തിലെ ആളുകളെ തിരഞ്ഞായിരുന്നു പൊലീസ് സംഘത്തിന്റെ അജ്‌മേര്‍ യാത്ര. അജ്‌മേര്‍ ദര്‍ഗ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് മോഷണ സംഘത്തിലെ ആളുകളെ പിടികൂടാന്‍ ശ്രമിച്ചത്. ഇതിനിടെ അക്രമികള്‍ പൊലീസ് സംഘത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു തവണ വെടിവച്ചതായാണ്  പൊലീസ് നല്‍കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡുകാരായ ഷെഹ്‌സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് രണ്ട് കള്ളത്തോക്കുകളും പിടിച്ചെടുത്തു. ഇവര്‍ മുന്‍പും വിവിധ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.

    Read More »
  • India

    സിംഹത്തിന് സീത എന്ന് പേരുനൽകുന്നതിൽ എന്താണ് പ്രശ്‌നം: വിഎച്ച്പിയോട് കൊൽക്കത്ത ഹൈക്കോടതി

    കൊൽക്കത്ത: സിംഹത്തിന് സീത എന്ന് പേര് നൽകുന്നതിൽ എന്താണ് പ്രശ്നമെന്ന് വിശ്വ ഹിന്ദു പരിഷത്തിനോട് കൊൽക്കത്ത ഹൈക്കോടതി.  ഹിന്ദുവിശ്വാസപ്രകാരം മൃഗങ്ങളും ദൈവങ്ങൾ അല്ലേയെന്നും കോടതി ചോദിച്ചു. അക്ബർ എന്ന് പേരുള്ള ആൺ സിംഹത്തെയും സീത എന്ന് പേരുള്ള പെൺസിംഹത്തെയും ഒന്നിച്ചുപാർപ്പിക്കുന്നതിനെതിരെ നൽകിയ ഹർജി പരി​ഗണിക്കുന്നതിനിടെയാണ് വിഎച്ച്പിയോട് കൊൽക്കത്ത ഹൈക്കോടതി ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ച് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ചോദ്യം. അക്ബർ– സീത സിംഹ ജോഡികൾ ഒരുമിച്ച്‌ വിഹരിക്കുന്നത്‌ മതവികാരം വ്രണപ്പെടുത്തുമെന്നാണ് തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷതിന്റെ വാദം. ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതിന് തുല്യമാണ് അക്ബറിനെ സീതയ്‌ക്കൊപ്പം ഒരേ കൂട്ടിലിട്ടതെന്നും പെൺ സിംഹത്തിന്റെ പേരു മാറ്റണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. സീത ദേവിയുടെ പേര് നൽകിയതിലാണ് പരാതിയെന്ന് വിഎച്ച്പി പറഞ്ഞു. എന്നാൽ സീത എന്ന പേരിൽ എന്താണ് ബുദ്ധിമുട്ടെന്ന് കോടതി തിരിച്ചു ചോദിച്ചു. സിംഹങ്ങൾക്ക് പേര് നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഹർജി നാളെ വീണ്ടും പരി​ഗണിക്കും. സീതയ്‌ക്ക് അഞ്ചരയും…

    Read More »
  • NEWS

    ഇന്ന് നെടുമ്പാശ്ശേരിയില്‍ നവകേരള സ്ത്രീ സദസ്സ്:  വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം

     നൂതനവും സര്‍ഗാത്മകവുമായ ചുവടുവെപ്പുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന  ‘നവകേരള സ്ത്രീ സദസ്സ്’ ഇന്ന്  (വ്യാഴം)  എറണാകുളം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍. സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കുന്ന ‘നവകേരള സ്ത്രീ സദസ്സ്’ രാവിലെ 9.30 മുതല്‍ 1.30 വരെയാണ്. നവകേരള സദസിന്റെ തുടര്‍ച്ചയായാണ് ജനാധിപത്യ സംവാദങ്ങള്‍ വിവിധ വിഭാഗങ്ങളുമായി മുഖാമുഖ രൂപത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. സമൂഹത്തിലെ വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകൾ നവകേരള സ്ത്രീ സദസ്സിൽ പങ്കെടുക്കും. സാമൂഹ്യരംഗത്തെ ഇടപെടലിലൂടെ സ്ത്രീകളെ നവകേരള നിര്‍മിതിയുടെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ സ്വരൂപിക്കുന്നതിനുമാണ് വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്. ജനപ്രതിനിധികള്‍, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്നവര്‍, വകുപ്പ് മേധാവികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ-കാര്‍ഷിക മേഖലകളിലെ പ്രതിനിധികള്‍, പരമ്പരാഗത വ്യവസായ മേഖല, ഐ.ടി, കലാ- സാഹിത്യ-…

    Read More »
  • Kerala

    പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

    കോട്ടയം: സംഘർഷം തടയുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ വള്ളിച്ചിറ സ്വദേശികളായ പനന്തോട്ടത്തില്‍ അനന്തു തങ്കച്ചൻ (23), വെള്ളംകുന്നേല്‍ ആദർശ് സുരേന്ദ്രൻ (24), വലവൂർ സ്വദേശി മാന്തോട്ടത്തില്‍ അനന്തു (20) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം 4:30 ഓടെ ഉഴവൂർ ടൗണ്‍ ഭാഗത്ത് വച്ച്‌ സ്കൂള്‍ വിദ്യാർത്ഥികളും നാട്ടുകാരും തമ്മില്‍ സംഘർഷം ഉണ്ടായി. സ്ഥലത്തെത്തിയ കുറവിലങ്ങാട് പോലീസ് ഇവരെ പിന്തിരിപ്പിക്കുന്നതിനിടയില്‍ പ്രതികള്‍ മൂവരും ചേർന്ന് പോലീസ് ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്‌.ഒ. നോബിള്‍ പി.ജെ യുടെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി.

    Read More »
  • India

    പ്രാർത്ഥന നടത്തി;മധ്യപ്രദേശില്‍ സ്ത്രീകളടക്കം ഏഴ് ക്രിസ്തുമത വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു

    ഭോപ്പാൽ: മധ്യപ്രദേശില്‍ സ്ത്രീകളടക്കം ഏഴ് ക്രിസ്തുമത വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.വീട്ടിൽ പ്രാർഥന യോഗം നടത്തിയവരെയും യോഗത്തില്‍ പങ്കെടുത്തവരെയുമാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിടികൂടിയത്. മധ്യപ്രദേശിലെ റെയ്‌സെൻ ജില്ലയിലെ സത്‌ലാപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.സത്‌ലാപൂരിലെ സർക്കാർ സ്‌കൂളിന് സമീപമുള്ള കേസരി പ്രസാദ് നഹാർ മുൻഷി എന്നയാളുടെ വീട്ടിലാണ് ക്രിസ്ത്യൻ പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചത്.  പ്രലോഭിപ്പിച്ച്‌ മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച്‌ നരേന്ദ്ര സിങ് താക്കൂർ, സമീർ മെഹ്‌റ എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് രണ്ട് സ്ത്രീകളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

    Read More »
  • Kerala

    മലപ്പുറത്ത് കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ

    മലപ്പുറം: കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ.കോഴിക്കോട് കൊയിലാണ്ടി ദർശന വീട്ടില്‍ ശൈലേഷ് (39), ഹൈദരാബാദ് സ്വദേശിനി സമ്രീൻ (23) എന്നിവരെയാണ് 55 കിലോ കഞ്ചാവുമായി മലപ്പുറം എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ വി.ആർ. സജികുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മലപ്പുറം നഗരസഭയിലെ വട്ടിപ്പറമ്ബ് തോണ്ടാലിലെ ക്വാട്ടേഴ്‌സില്‍ നിന്നാണ് ഇവരെ ചെവ്വാഴ്ച രാത്രി പിടികൂടിയത്. നിരവധി പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. രണ്ട് കിലോഗ്രാമിന്‍റെ 25 പാക്കറ്റുകളും 100, 200 ഗ്രാമുകളുടെ നിരവധി പാക്കറ്റുകളും എക്‌സൈസ് സംഘം പിടിച്ചെടുത്തു. രണ്ട് കിലോഗ്രാമിന് 25,000 രൂപയാണ് ഇവർ ഈടാക്കുന്നത്. സ്‌കൂള്‍ കുട്ടികളെയടക്കം ലക്ഷ്യമിടുന്ന 100, 200 ഗ്രാമുകളുടെ പാക്കറ്റുകള്‍ക്ക് യഥാക്രമം 500, 1000 രൂപയും. രാത്രി ഏഴ് മണിയോടെ സ്ഥലത്തെത്തിയ എക്‌സൈസ് സംഘം ഏഴരയോടെയാണ് ക്വാട്ടേഴ്‌സില്‍ കടന്ന് പരിശോധന തുടങ്ങിയത്.ചാക്കുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.ജയ്പൂരില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ വഴിയാണ് വില്പന.

    Read More »
Back to top button
error: