Month: February 2024
-
Local
കെ.എസ്.ഇ.ബി ജീവനക്കരൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു
കെ.എസ്.ഇ.ബി ജീവനക്കരനായ വടകര സ്വദേശി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. വടകര പുത്തൂർ സ്വദേശി കോറോത്ത് ശ്രീജിത്ത് (47) ആണ് മരിച്ചത്. അരിക്കുളം കെ.എസ്.ഇ.ബി ഓഫീസിൽ രാവിലെ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്തസമ്മർദ്ദം വർധിച്ചത് കാരണം തലയിൽ ഉണ്ടായ അന്തരിക രക്തസ്രാവമാണ് മരണ കാരണം അച്ഛൻ: പരേതനായ ബാലൻ. അമ്മ: രാധ. സഹോദരങ്ങൾ: രഞ്ജിത്ത്, ശ്രീജ.
Read More » -
Kerala
തൃശൂരിൽ ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു, ചൊക്ലിയിൽ ടെലിവിഷനിൽ നിന്ന് തീപടർന്ന് വീടിന് നാശനഷ്ടം
തൃശൂരിൽ ചാവക്കാട് ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. ചാവക്കാട് ഒരുമനയൂര്‍ മൂന്നാംകല്ലില്‍ പാറാട്ട് കാസിമിന്റെ വീട്ടില്‍ പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം നടന്നത്. ഇന്നലെ തലശ്ശേരി ചൊക്ലിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ടെലിവിഷനിൽനിന്ന് തീപടർന്ന് വീടിന് നാശം. തെക്കെ പന്ന്യന്നൂരിൽ ശ്രീനാരായണ മഠത്തിന് സമീപം വിനീഷിന്റെ ‘വിജയമന്ദിരം’ വീട്ടിലാണ് സംഭവം. വിനീഷിന്റെ വിദ്യാർഥികളായ മക്കൾ ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ടെലിവിഷനിൽനിന്ന് പുക ഉയരുന്നത് കണ്ടതോടെ ഇരുവരും പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ചാവക്കാട് പൊട്ടിത്തെറിച്ചത് റെഡ്മി കമ്പനിയുടെ ഫോണ്‍ ആണ് . കാസിമിന്റെ മകന്‍ മുഹമ്മദ് ഫഹീമിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ അടുത്തു വെച്ചാണ് ഫഹീം ഉറങ്ങിയത്. അതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് ഫഹീം ഞെട്ടി ഉണർന്നപ്പോള്‍ മുറിയില്‍ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. ബെഡ് ഭാഗികമായി കത്തിയ നിലയിലാണുളളത്. എന്നാല്‍…
Read More » -
India
വയനാട്ടിൽ ലോണ്‍ ആപ് തട്ടിപ്പിൽ കുടുങ്ങി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘം കുടുങ്ങി
ലോണ്‍ ആപ്പിന്റെ തട്ടിപ്പിനിരയായി വയനാട് പൂതാടി, താഴെമുണ്ട ചിറക്കൊന്നത്ത് വീട്ടില്‍ സി.എസ് അജയരാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തിലെ 4 പേരെ ഗുജറാത്തില്‍ നിന്ന് പൊലീസ് പിടികൂടി. ഗുജറാത്ത്, അമറേലി സ്വദേശികളായ ഖേറാനി സമിര്‍ഭായ് (30), കല്‍വത്തര്‍ മുഹമ്മദ് ഫരിജ് (20), അലി അജിത്ത് ഭായ് (43) എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത ഒരാളെയുമാണ് വയനാട് പൊലീസിലെ പ്രത്യേക അന്വേഷണ സംഘം ബവസാരയില്‍ വെച്ച് അതിസാഹസികമായി പിടികൂടിയത്. അജയരാജ്(44) ആത്മഹത്യ ചെയ്ത സംഭവത്തിൽ കൃത്യമായ അന്വേഷണത്തിലൊടുവില്‍ പോലീസ് കുറ്റവാളികളെ കണ്ടെത്തുന്നത്. ലോണ്‍ ആപ്പിന്റെ കെണിയില്‍പ്പെട്ട അജയ്‌രാജിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് മോശമായി ചിത്രീകരിച്ച് കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തതിനെ തുടര്‍ന്നുണ്ടായ മാനസികവിഷമത്തിലും നിരന്തര ഭീഷണിയെ തുടര്‍ന്നുണ്ടായ ആത്മ സംഘര്‍ഷത്തിലുമാണ് അജയരാജ് ആത്മഹത്യ ചെയ്തത്. പല പ്രതിസന്ധികളെയും തരണം ചെയ്ത് മാസങ്ങൾ നീണ്ട പോലീസിന്റെ പരിശ്രമമാണ് വിജയം കണ്ടത്. 2023 സെപ്തംബര്‍ 15നാണ് അജയരാജ് കണിയാമ്പറ്റ അരിമുള എസ്‌റ്റേറ്റില്‍ ആത്മഹത്യ…
Read More » -
Crime
ലോണ്‍ ആപ്പ് ഭീഷണിയെത്തുടര്‍ന്ന് യുവാവിന്റെ ആത്മഹത്യ: നാല് ഗുജറാത്ത് സ്വദേശികള്‍ അറസ്റ്റില്‍
വയനാട്: ലോണ്‍ ആപ്പ് ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഗുജറാത്ത് സ്വദേശികളായ അലി, സമീര്‍, യാഷ്, ഹാരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാക്സറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് മീനങ്ങാടി പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്ന് നാലു മൊബൈല്‍ ഫോണ്‍, ഒരു ഇന്റര്‍നെറ്റ് മോഡം എന്നിവ പിടിച്ചെടുത്തു. ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിനെ തുടര്‍ന്നാണ് 2023 സെപ്റ്റംബര്‍ 15 നാണ് കല്‍പ്പറ്റ അരിമുള സ്വദേശി അജയ് രാജ് ആത്മഹത്യ ചെയ്തത്. ലോട്ടറി വില്‍പനക്കാരനായിരുന്ന അജയ് രാജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോണ്‍ ആപ്പില്‍ നിന്ന് അജയ് കടം എടുത്തിരുന്നുവെന്നും പണം തിരിച്ച് അടയ്ക്കാന്‍ വ്യാജചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു. അജയരാജിന്റെ ഫോണുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. സ്ത്രീകളെ ഉപയോഗിച്ചും സാമ്പത്തിക തട്ടിപ്പു നടത്തുന്ന സംഘമാണ് പിടിയിലായത്.
Read More » -
India
വിവാഹം കഴിച്ചതിന് പിരിച്ചുവിട്ടു; മിലിട്ടറി നഴ്‌സിന് 60 ലക്ഷം നഷ്ടപരിഹാരം നല്‍കണം
ന്യൂഡല്‍ഹി: സര്‍വ്വീസിലിരിക്കെ വിവാഹം കഴിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്നും സൈനിക നഴ്‌സിനെ പിരിച്ചുവിട്ട കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. സൈനിക നഴ്‌സിങ് സര്‍വീസില്‍നിന്നും പിരിച്ചുവിടപ്പെട്ട വനിതയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. എട്ട് ആഴ്ചയ്ക്കകം കുടിശകയടക്കം 60 ലക്ഷം രൂപ നല്‍കണമെന്നാണ് കോടതി ഉത്തരവ്. 1988 ല്‍ വിവാഹശേഷം സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട സെലീന ജോണിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനിത നഴ്‌സിങ് ഓഫിസറെ പിരിച്ചുവിട്ട നടപടി ലിംഗ വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീ വിവാഹിതയായതിനാല്‍ ജോലിയില്‍ നിന്നും പിരിച്ച് പിടുന്നത് ഭരണഘടനാവിരുദ്ധവും ലിംഗവിവേചനവും ഏകപക്ഷീയവുമാണ്. ലിംഗാധിഷ്ഠിത പക്ഷപാതം ഭരണഘടനാ വിരുദ്ധമാണ്. പുരുഷാധിപത്യ വ്യവസ്ഥ മനുഷ്യന്റെ അന്തസ് ഇല്ലാതാക്കുന്നുവെന്നും ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് പിന്നാലെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2012ല്‍ ആംഡ് ഫോഴ്സ്…
Read More » -
Crime
‘എങ്ങനെ മികച്ച രക്ഷിതാവാകാം’ എന്ന് ക്ലാസെടുത്ത വ്‌ളോഗര്‍ കുട്ടികളെ പട്ടിണിക്കിട്ട് പീഡിപ്പിച്ചു; 60 വര്‍ഷം തടവ് വിധിച്ച് കോടതി
വാഷിങ്ടണ്‍: എങ്ങനെ മികച്ച രക്ഷിതാവാകാം എന്നതിനെ പറ്റി ഓണ്‍ലൈന്‍ ക്ലാസെടുത്തിരുന്ന യൂടൂബ് വ്‌ളോഗര്‍ക്ക് കുട്ടികളെ പട്ടിണിക്കിട്ട് പീഡിച്ചിച്ചതിന് 60 വര്‍ഷം തടവ്. ദശലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ റൂബി ഫ്രാങ്കെയ്ക്കാണ് കനത്ത ശിക്ഷാ നടപടി നേരിടേണ്ടിവന്നത്. ആറ് മക്കളുടെ അമ്മയായ റൂബി നാല് കേസുകളില്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് 60 വര്‍ഷം തടവിന് ജഡ്ജി റിച്ചാര്‍ഡ് ക്രിസ്റ്റഫേഴ്‌സണ്‍ ശിക്ഷിച്ചത്. 2023 ഓഗസ്റ്റിലാണ് റൂബി ഫ്രാങ്കെയും അവരുടെ മുന്‍ ബിസിനസ്സ് പങ്കാളി ജോഡി ഹില്‍ഡെബ്രാന്‍ഡിനെയും അറസ്റ്റ് ചെയ്യുന്നത്. നാല് ബാലപീഡന കേസില്‍ വിചാരണ നേരിട്ടിരുന്ന അവര്‍ കഴിഞ്ഞ ഡിസംബറില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഫ്രാങ്കെയുടെ ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിനൊപ്പം ഭക്ഷണം നല്‍കാതെ അടച്ചിട്ടു. കുട്ടികള്‍ തടങ്കല്‍ പാളയത്തിന് സമാനമായ സാഹചര്യത്തിലാണ് കഴിഞ്ഞതെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞത്. കുട്ടികള്‍ക്ക് ഭക്ഷണവും, വെള്ളവും കൊടുത്തിരുന്നില്ല. കിടക്കാനുള്ള സൗകര്യങ്ങള്‍ക്ക് പുറമെ വിനോദങ്ങളിലേര്‍പ്പെടുന്നത് പോലും നിഷേധിച്ചുവെന്നാണ് കണ്ടെത്തല്‍. ശിക്ഷാവിധി കേട്ടതിന്…
Read More » -
Crime
സി.പി.എം നേതാക്കളുടെ അകമ്പടിയില്‍ ടി.പി കേസ് പ്രതികള്‍ കീഴടങ്ങി; ജ്യോതിബാബുവെത്തിയത് ആംബുലന്‍സില്‍
കോഴിക്കോട്: ആര്‍.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടുപ്രതികള്‍ കീഴടങ്ങി. പത്താം പ്രതി കെ. കെ. കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവുമാണ് കീഴടങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇരുവരും കീഴടങ്ങിയത്. പ്രതികള്‍ രണ്ട് പേരും മാറാട് പ്രത്യേക കോടതിയില്‍ ഹാജരാകുകയായിരുന്നു. രോഗബാധിതനായ ജ്യോതി ബാബു ആംബുലന്‍സിലെത്തിയാണ് കോടതിയില്‍ ഹാജരായത്. ഡയാലിസിസ് രോഗിയാണ് ഇയാളെന്ന് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും. ഇവര്‍ക്കൊപ്പം സി.പി.എം നേതാക്കളുമുണ്ടായിരുന്നു. കേസിലെ എല്ലാ പ്രതികളും ഈമാസം 26-ന് ഹാജരാകണമെന്ന് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. ഒഞ്ചിയം ഏരിയ കമ്മിറ്റി മുന്‍ അംഗമായിരുന്നു കെ.കെ. കൃഷ്ണന്‍, കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിന്‍ മുന്‍ അംഗമാണ് ജ്യോതിബാബു. 12 പ്രതികള്‍ ശിക്ഷാവിധിക്കെതിരേ നല്‍കിയ അപ്പീലും പരമാവധിശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും സി.പി.എം. നേതാവ് പി. മോഹനനടക്കമുള്ളവരെ കേസില്‍ വെറുതേവിട്ടതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ…
Read More » -
Crime
കരാട്ടെ പരീശിലകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസ് നല്‍കാനിരിക്കെ 17 കാരിയുടെ മൃതദേഹം ചാലിയാറില്‍
കോഴിക്കോട്: ചാലിയാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പെണ്‍കുട്ടി കരാട്ട പരീശിലനത്തിന് പോകുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കാനിരിക്കെയാണ് പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഈ അധ്യാപകന്റെ കീഴിലാണ് 2020 മുതല്‍ പെണ്‍കുട്ടി കരാട്ടെ പരിശീലിക്കുന്നത്. പരീശീലനത്തിനെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയെ അധ്യാപകന്‍ നിരന്തരമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇക്കാര്യം വിദ്യാര്‍ഥിനി വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തെറ്റുപറ്റിയതായി അധ്യാപകന്‍ സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞതായി മരിച്ച പെണ്‍കുട്ടിയുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ഒരിക്കല്‍ പോലും പുഴയില്‍ ചാടി മരിച്ചതുപോലെയോ, മുങ്ങി മരിച്ച നിലയിലോ ആയിരുന്നില്ല സഹോദരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നതെന്നും വീട്ടില്‍ നിന്നും പോകുമ്പോള്‍ ധരിച്ച മേല്‍ വസ്ത്രവും ഷാളും ഇല്ലായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു. അതേസമയം, ആരോപണ വിധേയനായ കരാട്ടെ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലാവുകയും പിന്നീട് റിമാന്‍ഡിലാവുകയും ചെയ്തിരുന്നതായാണ് വിവരം. ഈ കേസില്‍ ഇയാള്‍…
Read More » -
Crime
സൂറത്തില്‍ മോഡല്‍ ജീവനൊടുക്കിയ നിലയില്‍; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാന്‍ പൊലീസ്
ഹൈദരാബാദ്: സൂറത്തില്‍ 28 വയസ്സുകാരിയായ മോഡലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശര്‍മയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്. സൂറത്തിലെ ഫ്‌ളാറ്റില്‍ ചൊവ്വാഴ്ചയാണ് ടാനിയ സിങ്ങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതിപ്പെട്ടതോടെ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ അഭിഷേക് ശര്‍മയുടെ പങ്കിനെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ടാനിയയും അഭിഷേക് ശര്‍മയും അടുപ്പത്തിലായിരുന്നെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. മരിക്കുന്നതിനു മുന്‍പ് ടാനിയ അവസാനമായി വിളിച്ചത് അഭിഷേക് ശര്‍മയുടെ ഫോണിലേക്കായിരുന്നു. പഞ്ചാബിലെ അമൃത്‌സറില്‍നിന്നുള്ള താരമാണ് 23 വയസ്സുകാരനായ അഭിഷേക് ശര്‍മ. 2023 ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 11 മത്സരങ്ങള്‍ കളിച്ച താരം 226 റണ്‍സാണ് ആകെ നേടിയത്. 2022 ഐപിഎല്ലില്‍ ഹൈദരാബാദിനായി 426 റണ്‍സെടുത്തിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിലും താരം കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ…
Read More » -
Kerala
പെരുമ്പള്ളി തിരുമേനിയുടെ 25-ാം ദുഖ്റോനോ പെരുന്നാളും അനുസ്മരണവും
കോട്ടയം: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായുമായിരുന്ന പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 25-ാം ദുഖ്റോനോ പെരുന്നാളും അനുസ്മരണവും പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന്റെ 25-ാം വാര്‍ഷികാഘോഷവും മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ആദരിക്കലും 2024 ഫെബ്രുവരി 23നു കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ആചരിക്കും. വൈകുന്നേരം 5.15നു സന്ധ്യാനമസ്‌കാരം, ആറിനു വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാന – മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രീഗോറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. മെത്രാപ്പോലീത്താമാരായ കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസ്, കുറിയാക്കോസ് മാര്‍ ഈവാനിയോസ്, സഖറിയാസ് മാര്‍ പീലക്സിനോസ്, മാത്യൂസ് മാര്‍ തീമോത്തിയോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. 7.30നു നടക്കുന്ന പൊതുസമ്മേളനം മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രീഗോറിയോസ് അധ്യക്ഷതവഹിച്ചു ഉദ്ഘാടനം ചെയ്യും. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അനുസ്മരണപ്രഭാഷണവും സഭ വൈദീക…
Read More »