Breaking NewsIndiaLead NewsNEWSNewsthen Specialpolitics

ആയിരങ്ങളെ കൊന്നൊടുക്കി വീണ്ടുമൊരു പ്രക്ഷോഭം കൂടി അടിച്ചമര്‍ത്തലിലേക്ക്; നോവിക്കുന്ന ഓര്‍മയായി നവീദ് അഫ്കാരി; ഒളിമ്പിക്‌സ് സ്വപ്‌നത്തില്‍നിന്ന് തൂക്കുകയറിലേക്ക്; കല്ലറപോലും തകര്‍ത്ത പ്രതികാരം; ഇറാനിലെ തെരുവു പ്രതിഷേധങ്ങള്‍ക്ക് ഖമേനിയുടെ പുസ്തകത്തില്‍ ശിക്ഷ മരണം

ടെഹ്‌റാന്‍: ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്കു പിന്നാലെ ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക് കുറവുവന്നെന്നും അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള ഭീഷണിക്കു ശേഷവും അറസ്റ്റുകള്‍ തുടരുന്നെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍. അമേരിക്കന്‍ സഖ്യരാജ്യങ്ങളായ സൗദി, ഖത്തര്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തീവ്രമായ ചര്‍ച്ചകളാണ് കടുത്ത നടപടികളില്‍നിന്ന് അമേരിക്കയുടെ പിന്‍വാങ്ങലിനു പിന്നില്‍. ‘അമേരിക്കന്‍ പ്രസിഡന്റ് ഇടപെടൂ’ എന്ന പ്രക്ഷോഭകരുടെ ആവര്‍ത്തിച്ചുള്ള ആവശ്യവും ട്രംപ് ആദ്യത്തെ ആവേശത്തിനപ്പുറം പരിഗണിച്ചില്ല. നിരവധിപ്പേരെ വെടിവച്ചു കൊന്നു. നിരവധിപ്പേരെ തൂക്കിലേറ്റി.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരമാധികാരി ഖമേനിയുടെ അടിച്ചമര്‍ത്തല്‍ തുടരുമ്പോള്‍ അഞ്ചുവര്‍ഷം മുമ്പ് തൂക്കിലേറ്റപ്പെട്ട, ഇറാന്റെ ഒളിമ്പിക്‌സ് പ്രതീക്ഷയായിരുന്ന യുവാവിന്റെ ഓര്‍മകളും ചര്‍ച്ചയാകുകയാണ്. ഒളിമ്പിക്‌സില്‍ ഇറഹാന്റെ ജഴ്‌സി അണിയുമെന്നു പ്രതീക്ഷിച്ച 27 കാരന്‍ നവീദ് അഫ്കാരിയെയാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ ഖമേനിയുടെ നേതൃത്വത്തില്‍ തൂക്കിലേറ്റിയത്. നടപടിയൊഴിവാക്കണമെന്ന് അന്ന് യുഎസ് പ്രസിഡന്റായിരുന്ന ട്രംപ് ആവശ്യപ്പെട്ടിട്ടും ഇറാന്‍ പരിഗണിച്ചില്ല. ഇപ്പോഴത്തെ ട്രംപിന്റെ ഭീഷണിപോലെതന്നെ ഇറാന്‍ ക്രൂരമായി തള്ളിക്കളഞ്ഞു.

Signature-ad

അദ്ദേഹത്തിന്റെ വധശിക്ഷ കായിക രംഗത്തെ ഞെട്ടിക്കുകയും മുറിവേറ്റ ജനതയെ ഭീതിയിലേക്കു തള്ളിവിടുകയും ചെയ്തു. ഇറാനില്‍ അദ്ദേഹത്തിനു മുമ്പിലുള്ള ജീവിതം നീതി നിറഞ്ഞതായിരുന്നെങ്കില്‍ അഫ്കാരി ഇപ്പോഴും മെഡലുകള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമുള്ള ജീവിതത്തിനായി മുന്നേറുമായിരുന്നു. താന്‍ സ്‌നേഹിച്ച രാജ്യത്തെ തെരുവ് പ്രതിഷേധത്തില്‍ പങ്കെടുത്തതിനായിരുന്നു ഖമേനി ഭരണകൂടം കൊലപ്പെടുത്തിയത്.

അഫ്കാരി കൊലപാതകിയാണെന്ന് ഇറാനിയന്‍ അധികൃതര്‍ പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് അഫ്കാരി ആവര്‍ത്തിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ വിചാരണ നീതിരഹിതമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇറാനില്‍ പ്രതികരിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് പിന്നീട് നടന്ന സംഭവങ്ങള്‍ തെളിയിച്ചു.

കവിതയ്ക്കും സംസ്‌കാരത്തിനും പേരുകേട്ട ഷിറാസ് നഗരത്തിലാണ് അഫ്കാരി വളര്‍ന്നത്. ഇറാന്റെ അഭിമാനമായ ഗുസ്തിയില്‍ ചെറുപ്പത്തിലേ അദ്ദേഹം മികവ് പുലര്‍ത്തിയിരുന്നു. 17-ാം വയസില്‍ ദേശീയ ക്യാമ്പിലെത്തിയ അദ്ദേഹത്തെ 23-ാം വയസില്‍ ഭാവി ഒളിമ്പ്യനായി പരിശീലകര്‍ വിലയിരുത്തി. പരിശീലനത്തിനുള്ള പണത്തിനായി പകല്‍ സമയങ്ങളില്‍ അദ്ദേഹം തൊഴിലെടുത്തു. ബാക്കി സമയങ്ങളില്‍ പരിശീലനം നടത്തി. അദ്ദേഹത്തിന്റെ ഈ പ്രശസ്തി തന്നെയാണ് പിന്നീട് അദ്ദേഹത്തെ വേട്ടയാടാന്‍ കാരണമായതും.

2018-ല്‍ വിലക്കയറ്റത്തിനും കര്‍ശന നിയമങ്ങള്‍ക്കുമെതിരെ ഇറാനില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നു. അഫ്കാരി ആ പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നു. വൈകാതെ, അദ്ദേഹത്തെയും രണ്ട് സഹോദരന്മാരെയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തു. പീഡനത്തിലൂടെ തന്നില്‍ നിന്ന് കള്ളമൊഴി വാങ്ങിയതാണെന്ന് അഫ്കാരി പറഞ്ഞു. അഫ്കാരിക്ക് ശരിയായ പ്രതിരോധത്തിന് അവസരം നല്‍കിയില്ലെന്നും അദ്ദേഹത്തിന്റെ വിചാരണ തികച്ചും അനീതിയാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.

ആഗോളതലത്തിലുള്ള പ്രതിഷേധങ്ങള്‍ വകവെക്കാതെ കോടതി അഫ്കാരിക്ക് വധശിക്ഷ വിധിച്ചു. കൊലപാതകത്തിനൊപ്പം ‘ഭരണകൂടത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു’ എന്ന കുറ്റവും ചുമത്തി. സഹോദരന്മാര്‍ക്ക് ദീര്‍ഘകാല തടവ് ശിക്ഷ ലഭിച്ചു, അതിലൊരാള്‍ ഏകദേശം 1,000 ദിവസത്തോളം ഏകാന്ത തടവിലായിരുന്നു. പീഡനത്തെക്കുറിച്ചുള്ള അഫ്കാരിയുടെ പരാതികള്‍ ഒരിക്കലും ശരിയായി പരിശോധിക്കപ്പെട്ടില്ല.

2020 സെപ്റ്റംബര്‍ 12-ന് ഷിറാസില്‍ അഫ്കാരിയെ തൂക്കിലേറ്റി. അദ്ദേഹത്തിന്റെ കുടുംബത്തെ അവസാനമായി കാണാന്‍ പോലും അനുവദിച്ചില്ല. ശിക്ഷ നടപ്പിലാക്കാന്‍ അധികൃതര്‍ തിരക്ക് കൂട്ടി. വര്‍ദ്ധിച്ചുവരുന്ന പ്രതിഷേധങ്ങള്‍ക്കുള്ള ഒരു താക്കീതായാണ് ഈ വധശിക്ഷ നടപ്പിലാക്കിയതെന്ന് ഐക്യരാഷ്ട്രസഭ പിന്നീട് നിരീക്ഷിച്ചു.

മരണത്തിന് മുമ്പ് അഫ്കാരി ജയിലില്‍ നിന്ന് ഒരു സന്ദേശം റെക്കോര്‍ഡ് ചെയ്തിരുന്നു. ഗുസ്തിയില്‍ താന്‍ നിരവധി എതിരാളികളെ നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ തന്നെ തടവിലാക്കിയ ഈ വ്യവസ്ഥിതിയോളം നീതിരഹിതമായ ഒന്നിനെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ നിരപരാധിയാണെന്നും ജനങ്ങള്‍ തന്നെ മറക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇറാനിലെ അധികാര സംവിധാനം പ്രതിഷേധങ്ങള്‍ക്ക് ഒട്ടും ഇടം നല്‍കുന്നില്ല. പരമോന്നത നേതാവായ ആയത്തുള്ള ഖൊമേനിക്കാണ് അന്തിമ നിയന്ത്രണം. സോഷ്യല്‍ മീഡിയ ഇടങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കപ്പെടുകയും പല പ്ലാറ്റ്ഫോമുകളും തടയപ്പെടുകയും ചെയ്യുന്നു. പ്രശസ്തി ആഗ്രഹിച്ചതുകൊണ്ടല്ല, മറിച്ച് അനീതിക്കെതിരെ സംസാരിച്ചതുകൊണ്ടാണ് അഫ്കാരി മരണശേഷം ഒരു നായകനായി മാറിയതെന്ന് മാധ്യമപ്രവര്‍ത്തക മസിഹ് അലിനെജാദ് പറഞ്ഞു.

ട്രംപും വൈറ്റും പരസ്യമായി അഭ്യര്‍ത്ഥന നടത്തിയിരുന്നു. അഫ്കാരിയുടെ ജീവന്‍ രക്ഷിക്കണമെന്ന് ട്രംപ് ട്വിറ്ററിലൂടെ ഇറാനോട് ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. അഫ്കാരിയുടെ മരണശേഷം അദ്ദേഹത്തിന്റെ ശവകുടീരം പലതവണ തകര്‍ക്കപ്പെട്ടു. ശവകുടീരം ഒരു പ്രതിഷേധ കേന്ദ്രമായി മാറാതിരിക്കാന്‍ അധികൃതര്‍ ശ്രമിച്ചതായി ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ശബ്ദമുയര്‍ത്തുന്നവര്‍ക്കിടയില്‍ ഇപ്പോഴും ഭയം നിലനില്‍ക്കുന്നു. പ്രതിഷേധത്തിന് നല്‍കേണ്ടി വരുന്ന വില ഇന്നും എത്രത്തോളം വലുതാണെന്ന് അഫ്കാരിയുടെ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഉയര്‍ന്ന പണപ്പെരുപ്പത്തെത്തുടര്‍ന്ന് ഡിസംബര്‍ 28-നാണ് ഇറാനില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഉപരോധങ്ങള്‍ മൂലം തകര്‍ന്നടിഞ്ഞ ഇറാന്‍ സമ്പദ്വ്യവസ്ഥയിലെ ഈ ജനരോഷം, 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇറാന്‍ ഭരിക്കുന്ന മതനേതൃത്വത്തിന് നേരെ ഇതുവരെയുണ്ടായ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി മാറി.

ഈ ആഴ്ച ഇന്റര്‍നെറ്റ് നിരോധനത്തില്‍ ഇളവ് വന്നതോടെ, അവിടെ നടന്ന അക്രമങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങി. വീടിനടുത്തുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത തന്റെ മകള്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ടെന്ന് ടെഹ്റാനിലുള്ള ഒരു സ്ത്രീ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ‘അവള്‍ക്ക് 15 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവള്‍ ഭീകരവാദിയോ കലാപകാരിയോ ആയിരുന്നില്ല. വീട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കവെ ബാസിജ് സൈന്യം അവളെ പിന്തുടരുകയായിരുന്നു’ അവര്‍ പറഞ്ഞു.

മേഖലയിലേക്ക് കൂടുതല്‍ ആക്രമണ-പ്രതിരോധ സന്നാഹങ്ങള്‍ അയക്കാന്‍ അമേരിക്ക ഒരുങ്ങുന്നുണ്ടെങ്കിലും, ഈ സൈനിക വ്യൂഹത്തിന്റെ കൃത്യമായ ഘടനയോ എപ്പോള്‍ എത്തുമെന്നോ വ്യക്തമല്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഞായറാഴ്ച മുതല്‍ തലസ്ഥാനമായ ടെഹ്റാന്‍ ശാന്തമാണെന്ന് നഗരവാസികളില്‍ പലരും പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രതിഷേധങ്ങളുടെ ലക്ഷണങ്ങളൊന്നും കണ്ടില്ലെന്നും എന്നാല്‍ നഗരത്തിന് മുകളിലൂടെ ഡ്രോണുകള്‍ പറക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ചയ്ക്ക് ശേഷം പ്രതിഷേധ പ്രകടനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും, ‘സുരക്ഷാ സാഹചര്യം ഇപ്പോഴും അതീവ നിയന്ത്രിതമായി തുടരുകയാണെന്ന്’ ഇറാനിയന്‍-കുര്‍ദിഷ് മനുഷ്യാവകാശ സംഘടനയായ ‘ഹെംഗാവോ’ അറിയിച്ചു. ‘നേരത്തെ പ്രതിഷേധങ്ങള്‍ നടന്ന നഗരങ്ങളിലും പട്ടണങ്ങളിലും, അതുപോലെ വലിയ പ്രതിഷേധങ്ങള്‍ നടക്കാത്ത സ്ഥലങ്ങളിലും കനത്ത സൈനിക-സുരക്ഷാ സാന്നിധ്യമുണ്ടെന്ന് ഞങ്ങളുടെ സ്വതന്ത്ര സ്രോതസുകള്‍ സ്ഥിരീകരിക്കുന്നു’ നോര്‍വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെംഗാവോ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കാസ്പിയന്‍ കടല്‍ തീരത്തുള്ള ഒരു വടക്കന്‍ നഗരത്തിലെ താമസക്കാരനും തെരുവുകള്‍ ശാന്തമാണെന്ന് അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ തങ്ങളുടെ പേര് വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായില്ല.

Navid Afkari dreamed of wearing Iran’s colors at the Olympics. Donald Trump tried to save his life and Dana White begged publicly for mercy. Still, in September 2020, the Iranian state hanged the 27-year-old wrestler. His death shocked the sports world and sent fear through a nation already hurting.

Iran’s deadly crackdown appears to have broadly quelled protests for now, according to a rights group and residents, as state media reported more arrests on Friday in the shadow of repeated U.S. threats to intervene if the killing continues. The prospect of a U.S. attack has retreated since Wednesday, when President Donald Trump said he’d been told killings in Iran were easing, but more U.S. military assets were expected to arrive in the region, showing the continued tensions.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: