IndiaNEWS

പ്രാർത്ഥന നടത്തി;മധ്യപ്രദേശില്‍ സ്ത്രീകളടക്കം ഏഴ് ക്രിസ്തുമത വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു

ഭോപ്പാൽ: മധ്യപ്രദേശില്‍ സ്ത്രീകളടക്കം ഏഴ് ക്രിസ്തുമത വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.വീട്ടിൽ പ്രാർഥന യോഗം നടത്തിയവരെയും യോഗത്തില്‍ പങ്കെടുത്തവരെയുമാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിടികൂടിയത്.

മധ്യപ്രദേശിലെ റെയ്‌സെൻ ജില്ലയിലെ സത്‌ലാപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.സത്‌ലാപൂരിലെ സർക്കാർ സ്‌കൂളിന് സമീപമുള്ള കേസരി പ്രസാദ് നഹാർ മുൻഷി എന്നയാളുടെ വീട്ടിലാണ് ക്രിസ്ത്യൻ പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചത്.

Signature-ad

 പ്രലോഭിപ്പിച്ച്‌ മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച്‌ നരേന്ദ്ര സിങ് താക്കൂർ, സമീർ മെഹ്‌റ എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് രണ്ട് സ്ത്രീകളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: