Month: February 2024

  • Kerala

    കാല്‍ വഴുതി പേപ്പാറ ഡാമില്‍ വീണ് യുവാവ്; രക്ഷകരായി ഫയര്‍ഫോഴ്സ്

    തിരുവനന്തപുരം: സെല്‍ഫി എടുക്കുന്നതിനിടയിൽ കാല്‍ വഴുതി പേപ്പാറ ഡാമില്‍വീണ യുവാവിന് രക്ഷകരായി ഫയര്‍ഫോഴ്സ്. പേപ്പാറ – മകാല സ്വദേശി സുജിത് (36) ആണ് ഡാമിൽ വീണത്, വിതുരയില്‍ നിന്ന് ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സുജിത്തിനോടൊപ്പം നാല് സുഹൃത്തുക്കളും ഉണ്ടായിരുന്നു.  രാവിലെയാണ് ഇവര്‍ ഡാം സൈറ്റില്‍ വന്നത്. സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി യുവാവ് അബദ്ധത്തിൽ ഡാമില്‍ വീഴുകയായിരുന്നു.

    Read More »
  • Social Media

    ജോഗ് ഫോൾസ്; ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടം

    കർണാടകയിലെ ഷിമോഗ ജില്ലയിലെ തലഗുപ്പ റെയില്‍വേ സ്റ്റേഷന് സമീപമായാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് സ്ഥിതി ചെയ്യുന്നത്.ശാരാവതി നദിയില്‍ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്.  ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ജോഗ് വെള്ളച്ചാട്ടം. ഗെരുസോപ്പ് ഫാള്‍സ്, ഗെര്‍സോപ്പ ഫാള്‍സ്, ജോഗാഡ ഫാള്‍സ്, ജോഗാഡ ഗുണ്ടി എന്നിങ്ങനെ പല പേരുകളിലും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു.  കാടിന്റെ നടുവില്‍ നിന്നും പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല.ജോഗ് വെള്ളച്ചാട്ടം അതിന്റെ ഏറ്റവും ഭംഗിയിലെത്തുന്ന സമയം മഴക്കാലമാണ്.  കര്‍ണ്ണാടകയില്‍ ഏറ്റവും അധികം ആളുകള്‍ തേടിയെത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. 829 അടി ഉയരത്തിൽ നിന്നാണിത് താഴേക്ക് പതിക്കുന്നത്. ജോഗ് എന്നത് ഒറ്റവെള്ളച്ചാട്ടമല്ല, മറിച്ച് നാല് ഗംഭീര വെള്ളച്ചാട്ടങ്ങളെ ഒന്നായി പറയുന്ന പേരാണ് ജോഗ് വെള്ളച്ചാട്ടം എന്നത്. വെള്ളച്ചാട്ടത്തിന്റെ സ്വഭാവത്തില്‍ നിന്നുമാണ് ഓരോന്നിനും പേര് ലഭിച്ചിരിക്കുന്നതും.ജോഗിന്‍റെ ഭാംഭീര്യം എന്തെന്ന് മനസ്സിലാക്കണെമെങ്കില്‍ മഴക്കാലത്ത് തന്നെ ഇവിടേക്ക് പോകണം. തല്ലിയലച്ച് താഴോക്ക് പോകുന്ന വെള്ളച്ചാട്ടത്തില്‍ നിന്നും പുക വരുന്നതുപോലുള്ള കാഴ്ച…

    Read More »
  • NEWS

    താപാഘാതം മരണത്തിന് കാരണമാകും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

    സംസ്ഥാനം കടുത്ത വേനലിനെയാണ് ഇത്തവണ അഭിമുഖീകരിക്കാന്‍ പോകുന്നത്. മാര്‍ച്ച് മാസം ആരംഭിക്കുന്നതിനു മുൻപ് തന്നെ അന്തരീക്ഷ താപനില വന്‍തോതില്‍ ഉയര്‍ന്നുകഴിഞ്ഞു. അടുത്തദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ താപനില 40 ഡിഗ്രി വരെ ഉയരുമെന്ന് ദുരന്തനിവാരണഅതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത് മാത്രമല്ല, രാത്രിയിലും താപനില ശരാശരിക്കും മുകളിലാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി സൂര്യാഘാതം മൂലമുള്ള മരണങ്ങളും കേരളത്തിൽ കണ്ടുവരുന്നുണ്ട്. പകൽ മുഴുവൻ വെയിലേറ്റ് ജോലി ചെയ്യുന്നവരും അലഞ്ഞതിരിഞ്ഞ് നടക്കുന്നവരുമാണ് സാധാരണ ഇങ്ങനെ മരണപ്പെടുക. ഉയർന്ന താപനിലയുള്ള സാഹചര്യത്തിൽ ശരീരത്തിലെ ജലാംശവും ധാതുക്കളും വിയർപ്പിലൂടെ നഷ്ടമാകുന്നതിനാൽ തലവേദനയും തലകറക്കവും ഓക്കാനവുമൊക്കെ ഉണ്ടാവാം. ഉപ്പിട്ട് വെള്ളം കുടിക്കുകയോ ORS ഉപയോഗിക്കുകയോ ചെയ്താൽ ഉടൻ തന്നെ ആശ്വാസം ലഭിക്കും. ഉടന്‍തന്നെ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണംപോലും സംഭവിക്കാവുന്ന പ്രശ്നമാണ് സൂര്യാഘാതം. നമ്മുടെ തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗമാണ് ശരീരത്തിലെ താപനില ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ ഈ…

    Read More »
  • Social Media

    മൊ​ബൈൽഫോൺ ചാർജ് ചെയ്യേണ്ടത് എപ്പോഴാണെന്ന് അ‌റിയാമോ?

    മികച്ച ക്യാമറ, പെർഫോമൻസ്, ഡിസ്പ്ലേ, ബാറ്ററി ശേഷി എന്നിങ്ങനെ പല ഘടകങ്ങൾ പരിഗണിച്ചാണ് നാം സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുക. എന്നാൽ ഫോൺ വാങ്ങിക്കഴിഞ്ഞാൽ പരിഗണിക്കേണ്ടത് ബാറ്ററിയുടെ ആരോഗ്യമാണ്. സ്മാർട്ട്ഫോൺ നന്നായി പ്രവർത്തിക്കണമെങ്കിൽ ആരോഗ്യമുള്ള ഒരു ബാറ്ററി ഉണ്ടാവണം. സ്മാർട്ട്ഫോണുകളുടെ ജീവൻ നിലനിർത്തുന്നത് ബാറ്ററി ചാർജ് ആണ്. ചാർജിങ്ങിൽ നാം വരുത്തുന്ന പിഴവുകളും അ‌ശ്രദ്ധയും ബാറ്ററിയുടെ അ‌കാല ചരമത്തിലേക്കും ഫോണിന്റെ റിപ്പയറിങ്ങിലേക്കും  ചിലപ്പോൾ ആളുകളുടെ ജീവനെടുക്കുന്ന നിലയിലേക്ക് പോലും കാര്യങ്ങൾ കൊണ്ടെത്തിക്കും. അ‌തിനാൽ ചാർജിങ്ങിന്റെ കാര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സ്മാർട്ട്ഫോണിന്റെ ബാറ്ററി ചാർജ് കുറഞ്ഞിരിക്കുന്നത് പലർക്കും ഇഷ്ടമല്ല, അ‌തിനാൽ ചിലർ ഇടയ്ക്കിടയ്ക്ക് ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുന്നു. എന്നാൽ ഇത് തികച്ചും തെറ്റായ ഒരു നടപടിയാണ് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഫോൺ ചാർജ് എപ്പോഴും 20 ശതമാനത്തിൽ കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അ‌തായത് ഫോൺ ചാർജ് ചെയ്യാൻ തീരെ ചാർജ് കുറയും വരെ കാത്തിരിക്കാതെ 20 ശതമാനത്തിന് താഴേക്ക് ബാറ്ററി ചാർജ് എത്തുമ്പോൾ ചാർജിങ്ങിന്…

    Read More »
  • Social Media

    നിങ്ങൾക്ക് വാഹനമുണ്ടോ; ഈ‌ ആപ്പ് ഡൗൺലോഡ് ചെയ്യുക

    ഏകദേശം 5 കോടിയിലധികം ആളുകൾ ഇതിനോടകം  ഡൗൺലോഡ് ചെയ്ത NextGen mParivahan ആപ്പ് വാഹനസംബന്ധമായതും, ലൈസൻസ് സംബന്ധമായതും ആയ സർവ്വീസുകൾ ചെയ്യാൻ സാധിക്കുന്നതും, Al കാമറ ഫൈൻ അടക്കം അടക്കാൻ സാധിക്കുന്നതുമായ വളരെ ലളിതമായുപയോഗിക്കാൻ സാധിക്കുന്നതുമായ ഒരു ആപ്പ് ആണ്. നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസോ വാഹനമോ ഉണ്ടോ എന്നാൽ നിർബന്ധമായും ഡൗൺലോഡ് ചെയ്യേണ്ട ഒരു മൊബൈൽ ഫോൺ ആപ്പാണിത് .   വാഹനത്തിൽ രേഖകൾ സൂക്ഷിക്കേണ്ടതുണ്ടോ ഉണ്ട് എന്നാണ് ഉത്തരം എന്നാൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ വിർച്ച്വൽ ഡോക്യുമെന്റുകൾ ആയി ആർസി ബുക്കും ലൈസൻസും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയിൽ അത് കാണിച്ചാൽ മതിയാകുന്നതുമാണ്. ഒറിജിനൽ രേഖകൾ കയ്യിൽ കരുതണം എന്നില്ല. മാത്രവുമല്ല അത് ക്യു ആർ കോഡ് രൂപത്തിൽ സ്റ്റിക്കറായി  സൂക്ഷിക്കാവുന്നതുമാണ് ഇങ്ങനെ രൂപത്തിൽ ആർസി ബുക്ക് ലൈസൻസ് സൂക്ഷിച്ചു കഴിഞ്ഞാൽ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപ് തന്നെ ആയത്…

    Read More »
  • Kerala

    മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു

    മലപ്പുറം: പള്ളിപ്പടിയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. കിൻഫ്ര പാർക്കിലെ രാജധാനി മിനറല്‍സ് മണല്‍ ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരണപ്പെട്ടത്. ഉടൻ തന്നെ കുറ്റിപ്പുറം ഗവ. താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Kerala

    ടെസ്റ്റ് ഡ്രൈവിനിടെ പത്തനംതിട്ടയിൽ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

    പത്തനംതിട്ട: അടൂരിൽ ഇലക്‌ട്രിക് സ്‌കൂട്ടർ ടെസ്റ്റ് ഡ്രൈവിനിടെ കത്തി നശിച്ചു. ഓല കമ്ബനിയുടെ സ്‌കൂട്ടറാണ് ഓടിക്കൊണ്ടിരിക്കെ നിന്ന് കത്തിയത്. അടൂർ പറന്തലില്‍ വച്ചാണ് സംഭവം. അടൂർ ഷോറൂമിലെ ജീവനക്കാർ ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയ വാഹനമാണ് തീ പിടിച്ചത്. ഓടികൊണ്ടിരിക്കെ പുക ഉയർന്നതോടെ ജീവനക്കാർ വാഹനം നിർത്തി ഓടി രക്ഷപെടുകയായിരുന്നു. രണ്ട് ജീവനക്കാരാണ് ടെസ്റ്റ് ഡ്രൈവിനായി സ്‌കൂട്ടർ കൊണ്ടുപോയത്. അപകട സാധ്യത തോന്നിയതോടെ ഇവർ വാഹനം നിർത്തി ഓടി മാറുകയായിരുന്നു. പിന്നാലെ സ്‌കൂട്ടറിന് തീ പർടന്ന് പിടിക്കുകയായിരുന്നു. വാഹനം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് അടൂർ ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന അടൂർ മണ്ണടി കൊണ്ടൂർ അയ്യത്ത് രാഹുല്‍ രഘുനാഥ് (27), ഒപ്പമുണ്ടായിരുന്ന അടൂർ മണക്കാല ചിറ്റാലിമുക്ക് കാർത്തിക ഭവനില്‍ അതുല്‍ വിജയൻ (27) എന്നിവർ അത്ഭുതകരമാണ് രക്ഷപ്പെട്ടത്. ഓടുന്നതിനിടയില്‍ സ്കൂട്ടർ ഓഫ് ആയി മിനിറ്റുകള്‍ക്കകം തീ പടർന്നു പിടിക്കുകയായിരുന്നു

    Read More »
  • India

    ബിഹാറില്‍ ടെമ്ബോ വാനും ട്രക്കും കൂട്ടിയിടിച്ച്‌ ഒൻപത് പേർ മരിച്ചു

    പാറ്റ്ന: ബിഹാറില്‍ ടെമ്ബോ വാനും ട്രക്കും കൂട്ടിയിടിച്ച്‌ ഒൻപത് പേർ മരിച്ചു.ലഖിസരായിയിലാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. ലഖിസരായ്-സിക്കന്ദ്ര മെയിൻ റോഡിലുള്ള ബിഹാരൗറ ഗ്രാമത്തിലാണ് സംഭവം. പതിനഞ്ചോളം യാത്രക്കാരുമായി വന്ന ടെമ്ബോ എതിർദിശയില്‍ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ടെമ്ബോയില്‍ യാത്ര ചെയ്തവരാണ് മരിച്ച ഒൻപത് പേരും. നിരവധി പേർക്ക് പരിക്കേറ്റു.വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ലഖിസരായ് എസ്പി പങ്കജ് കുമാർ പറഞ്ഞു.  ഒൻപത് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

    Read More »
  • Kerala

    തൃശൂരിൽ സൂചനാ ബോര്‍ഡില്‍ ഇടിച്ച ബൈക്കില്‍ നിന്നും തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം

    തൃശൂര്‍ പഴഞ്ഞിയില്‍ നിയന്ത്രണം വിട്ട് റോഡരികിലെ സൂചനാ ബോര്‍ഡില്‍ ഇടിച്ച ബൈക്കില്‍ നിന്നും തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം. പഴഞ്ഞി അയിനൂര്‍ കണ്ടിരിത്തി വീട്ടില്‍ രതീഷ് (37) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ചങ്ങരംകുളം പാവിട്ടപുറത്ത് നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ ഒതളൂരില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സൂചന ബോര്‍ഡില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ രതീഷിനെ നാട്ടുക്കാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

    Read More »
  • India

    മഹാരാഷ്ട്രയില്‍ അമ്ബലത്തിലെ പ്രസാദം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 200-ഓളം പേർ ചികിത്സയിൽ

    മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ അമ്ബലത്തില്‍ നിന്ന് പ്രസാദം കഴിച്ച 200-ഓളം പേർക്ക് രോഗബാധ. ഛർദ്ദി, വയറിള്ളക്കം പോലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഇവരെ സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പൂജക്ക് ശേഷം ഗ്രാമത്തിലെ അമ്ബലത്തില്‍ ഭക്തർക്ക് കൊടുത്ത പ്രസാദത്തിലാണ് രോഗബാധ ഉണ്ടായിരുന്നത്. പലർക്കും കടുത്ത ഛർദ്ദിയും വയറുവേദന ഉണ്ടായി.ഇവരില്‍ 142 പേരെ ബീബിയിലെ ആശുപത്രിയിലും 20 പേരെ ലോനാറിലെ ആശുപത്രിയിലും 35 പേരെ മെഹ്‌കറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏതു അത്യാവശ്യ ഘട്ടത്തിലും ആവശ്യമായ മെഡിക്കല്‍ സഹായവും ഡോക്ടർമാരുടെ സംഘത്തെയും ഗ്രാമത്തില്‍ വിന്യസിച്ചിട്ടുണ്ട്. 200 പേർക്ക് രോഗബാധ ഉണ്ടാക്കിയ പ്രസാദത്തിൻ്റെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തുമെന്നും അധിക‍ൃതർ അറിയിച്ചു.

    Read More »
Back to top button
error: