NEWSPravasi

സൗദിയില്‍ വീടിന് തീപിടിച്ച് സഹോദരങ്ങളായ നാല് കുട്ടികള്‍ മരിച്ചു

റിയാദ്: സൗദിയില്‍ വീടിന് തീപിടിച്ച് സഹോദരങ്ങളായ നാല് കുട്ടികള്‍ മരിച്ചു.തെക്കൻ സൗദിയിലെ സുറാത്ത ഉബൈദ ഗവർണറേറ്റില്‍ ഇന്നലെ രാത്രി രണ്ടര മണിയോടെയായിരുന്നു അത്യാഹിതം.

അലി ബിൻ മാനിഅ അല്‍ഹസ്സനി അല്‍ഖഹ്താനി എന്ന സൗദി പൗരന്റെ വീട്ടിലുണ്ടായ ദുരന്തത്തില്‍ അദ്ദേഹത്തിന്റെ നാല് ആണ്‍മക്കളാണ്‌ അഗ്നിയ്ക്ക് ഇരകളായത്. പതിനൊന്ന്, ഏഴ്, അഞ്ച്, രണ്ട് വയസ്സ് പ്രായമുള്ളവരാണ് മരണപ്പെട്ട കുട്ടികള്‍.അഞ്ചു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒമ്ബത് മക്കളുടെ പിതാവാണ് അലി ബിൻ മാനിഅ അല്‍ഹസ്സനി അല്‍ഖഹ്താനി.

പ്രദേശത്തെ ഒരു സ്‌കൂളില്‍ വാച്ച്‌മാൻ ആയി ജോലി ചെയ്യുകയാണ് ഇദ്ദേഹം.മൂന്ന് കുട്ടികള്‍ സംഭവസ്ഥലത്തു വെച്ചും നാലാമത്തെ കുട്ടി അടുത്തുള്ള ആശുപത്രിയിലെ ഐ സി യുവില്‍ കിഴിഞ്ഞ ശേഷവുമാണ് മരണപ്പെട്ടത്.

Signature-ad

സുറാത്ത് ഉബൈദ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഹസ്സൻ ബിൻ മുഹമ്മദ് അല്‍അല്‍കാമി ഇരകളുടെ പിതാവും മന്ത്രാലയത്തിലെ ജീവനക്കാരനുമായ അലി മാനിഅയുടെ വീട്ടിലെത്തി അനുശോചനവും പ്രാർത്ഥനകളും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: