IndiaNEWS

വെടിയുതിർത്തിട്ടും പിൻമാറാതെ കേരള പോലീസ്

ജയ്പൂർ: മോഷണസംഘത്തെ പിടികൂടാനെത്തിയ കേരള പൊലീസ് സംഘത്തിനു നേരെ രാജസ്ഥാനില്‍ വെടിവയ്പ്. കൊച്ചിയില്‍നിന്ന് അജ്‌മേറിലെത്തിയ പൊലീസ് സംഘത്തെയാണ് അക്രമികള്‍ തോക്കുപയോഗിച്ചു നേരിട്ടത്.എന്നാൽ മോഷ്ടാക്കളുമായാണ് കേരള പോലീസ് നാട്ടിലേക്ക് മടങ്ങിയത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച്‌ കടത്തുന്ന സംഘത്തിലെ ആളുകളെ തിരഞ്ഞായിരുന്നു പൊലീസ് സംഘത്തിന്റെ അജ്‌മേര്‍ യാത്ര. അജ്‌മേര്‍ ദര്‍ഗ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് മോഷണ സംഘത്തിലെ ആളുകളെ പിടികൂടാന്‍ ശ്രമിച്ചത്. ഇതിനിടെ അക്രമികള്‍ പൊലീസ് സംഘത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു തവണ വെടിവച്ചതായാണ്  പൊലീസ് നല്‍കുന്ന വിവരം.

Signature-ad

സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡുകാരായ ഷെഹ്‌സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് രണ്ട് കള്ളത്തോക്കുകളും പിടിച്ചെടുത്തു. ഇവര്‍ മുന്‍പും വിവിധ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: