KeralaNEWS

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കോട്ടയം: സംഘർഷം തടയുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പാലാ വള്ളിച്ചിറ സ്വദേശികളായ പനന്തോട്ടത്തില്‍ അനന്തു തങ്കച്ചൻ (23), വെള്ളംകുന്നേല്‍ ആദർശ് സുരേന്ദ്രൻ (24), വലവൂർ സ്വദേശി മാന്തോട്ടത്തില്‍ അനന്തു (20) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകുന്നേരം 4:30 ഓടെ ഉഴവൂർ ടൗണ്‍ ഭാഗത്ത് വച്ച്‌ സ്കൂള്‍ വിദ്യാർത്ഥികളും നാട്ടുകാരും തമ്മില്‍ സംഘർഷം ഉണ്ടായി. സ്ഥലത്തെത്തിയ കുറവിലങ്ങാട് പോലീസ് ഇവരെ പിന്തിരിപ്പിക്കുന്നതിനിടയില്‍ പ്രതികള്‍ മൂവരും ചേർന്ന് പോലീസ് ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

Signature-ad

സംഭവത്തില്‍ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്‌.ഒ. നോബിള്‍ പി.ജെ യുടെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: