IndiaNEWS

സ്വവർഗ രതിക്ക് തടസ്സം; മകനെ കൊന്ന അമ്മയും കാമുകിയും അറസ്റ്റിൽ

കൊല്‍ക്കത്ത: എട്ടുവയസുകാരന്റെ കൊലപാതകത്തില്‍ അമ്മയും അമ്മയുടെ കാമുകിയും അറസ്റ്റില്‍. ഹൂഗ്ലിയിലെ സ്‌നേഹാന്‍ഷു ശര്‍മ (8) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ കുട്ടിയുടെ അമ്മയായ ശാന്ത ശര്‍മ, ഇവരുടെ കാമുകി ഇഫത്ത് പര്‍വീണ്‍ എന്നിവരെ പോലീസ് പിടികൂടി. പ്രതികളെ കാണാൻ പാടില്ലാത്ത സാഹചര്യത്തില്‍ മകന്‍ കണ്ടതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

Signature-ad

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദര്‍ശ്‌ നഗറില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സ്‌നേഹാന്‍ഷു ശര്‍മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച നിലയിലും ഇരുമ്ബുവടി കൊണ്ടും കല്ല് കൊണ്ടും തല തകര്‍ത്ത നിലയിലുമായിരുന്നു മൃതദേഹം.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. ഇഫത്ത് പര്‍വീണും ശാന്ത ശര്‍മയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. സംഭവദിവസം ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് ശാന്തയുടെ മകന്‍ കാണാനിടയായി. ഇതോടെയാണ് മകനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നായിരുന്നു ശാന്ത ശര്‍മയുടെ മൊഴി.

വിവാഹത്തിന് മുന്‍പേ ശാന്തയും ഇഫത്തും പര്‍വീണും തമ്മില്‍ ബന്ധമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്.ഇഫത്ത് പര്‍വീണാണ് കല്ലുപയോഗിച്ച്‌ കുട്ടിയുടെ തല തകര്‍ത്തത്. പിന്നാലെ കറിക്കത്തി ഉപയോഗിച്ച്‌ അമ്മയാണ് കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: