KeralaNEWS

മലപ്പുറത്ത് കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ

മലപ്പുറം: കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ.കോഴിക്കോട് കൊയിലാണ്ടി ദർശന വീട്ടില്‍ ശൈലേഷ് (39), ഹൈദരാബാദ് സ്വദേശിനി സമ്രീൻ (23) എന്നിവരെയാണ് 55 കിലോ കഞ്ചാവുമായി മലപ്പുറം എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ വി.ആർ. സജികുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മലപ്പുറം നഗരസഭയിലെ വട്ടിപ്പറമ്ബ് തോണ്ടാലിലെ ക്വാട്ടേഴ്‌സില്‍ നിന്നാണ് ഇവരെ ചെവ്വാഴ്ച രാത്രി പിടികൂടിയത്. നിരവധി പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. രണ്ട് കിലോഗ്രാമിന്‍റെ 25 പാക്കറ്റുകളും 100, 200 ഗ്രാമുകളുടെ നിരവധി പാക്കറ്റുകളും എക്‌സൈസ് സംഘം പിടിച്ചെടുത്തു. രണ്ട് കിലോഗ്രാമിന് 25,000 രൂപയാണ് ഇവർ ഈടാക്കുന്നത്. സ്‌കൂള്‍ കുട്ടികളെയടക്കം ലക്ഷ്യമിടുന്ന 100, 200 ഗ്രാമുകളുടെ പാക്കറ്റുകള്‍ക്ക് യഥാക്രമം 500, 1000 രൂപയും.

രാത്രി ഏഴ് മണിയോടെ സ്ഥലത്തെത്തിയ എക്‌സൈസ് സംഘം ഏഴരയോടെയാണ് ക്വാട്ടേഴ്‌സില്‍ കടന്ന് പരിശോധന തുടങ്ങിയത്.ചാക്കുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.ജയ്പൂരില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ വഴിയാണ് വില്പന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: