Month: February 2024

  • India

    വിനോദയാത്ര ഭര്‍ത്താവിന്റെ അന്ത്യയാത്രയായി; മനംനൊന്ത് യുവതി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി

    ന്യൂഡല്‍ഹി: മൃഗശാല കാണാനിറങ്ങിയ യുവ ദമ്പതികളുടെ യാത്ര അന്ത്യയാത്രയായി. ഗാസിയാബാദ് സ്വദേശി അഭിഷേക് ആലുവാലിയ(25)യും ഭാര്യ അഞ്ജലിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. തിങ്കളാഴ്ച ഡല്‍ഹിയിലുള്ള മൃഗശാല സന്ദര്‍ശിക്കാനിറങ്ങിയതായിരുന്നു അഭിഷേകും ഭാര്യ അഞ്ജലിയും. മൃഗശാലയിലെത്തിയ അഭിഷേകിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടന്‍ സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരം അറിയിക്കുകയും അഭിഷേകിനെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കും മാറ്റി. പക്ഷേ രക്ഷിക്കാനായില്ല. തുടര്‍ന്ന് അഭിഷേകിന്റെ മൃതദേഹം ഇവരുടെ ഫ്‌ളാറ്റായ ആല്‍കോണ്‍ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചു. അഭിഷേകിന്റെ ചേതനയറ്റ ശരീരം കണ്ട് മനംനൊന്ത അഞ്ജലി ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ അഞ്ജലിയെ മാക്സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2023 നവംബര്‍ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്.

    Read More »
  • Kerala

    18 മോട്ടറുകൾ ഒരേസമയം പ്രവർത്തിച്ചിട്ടും വെള്ളം തീരാതെ അസീസ് റാവുത്തറുടെ അത്ഭുത കിണർ; സംഭവം പത്തനംതിട്ടയിൽ 

    പത്തനംതിട്ട: മല്ലപ്പള്ളിക്കു സമീപം ചുങ്കപ്പാറ – കോട്ടാങ്ങല്‍ റോഡിലെ മേതലപ്പടിയില്‍ പള്ളിക്കശേരില്‍ അസീസ് റാവുത്തറുടെ പുരയിടത്തിലെ തെളിനീർ നിറയുന്ന കിണർ നാടിനാകെ അത്ഭുതവും ആശ്രയവുമാണ്. മുപ്പത് കുടുംബങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്ന കിണറിന്റെ കരയില്‍ 18 പമ്ബിംഗ് മോട്ടറുകളുണ്ട്. വേനല്‍ കടുത്തതോടെ മോട്ടറിന്റെ മുരളിച്ചയില്ലാത്ത നേരമില്ല. ആവശ്യംപോലെ വെള്ളം ആർക്കും ശേഖരിക്കാം. പൊതുകിണറിന്റെ കരയിലെ തർക്കങ്ങളോ വാദപ്രതിവാദങ്ങളോ ഇവിടെയില്ല. 12 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ഏതുകനത്ത വേനലിലും വറ്റാത്ത ഉറവയാണുള്ളത്. എപ്പോഴും അഞ്ചടിയിലധികം തെളിനീരാണ് നിറഞ്ഞുനില്‍ക്കുന്നത്. അരക്കിലോമീറ്റർ ദൂരത്തില്‍ വരെ കിണറ്റില്‍ നിന്ന് ജലം പമ്ബുചെയ്ത് എത്തിക്കുന്നുണ്ട്. സമീപ പ്രദേശത്തുള്ളവർ പണം മുടക്കി വാഹനങ്ങളില്‍ വെള്ളം ശേഖരിക്കുന്ന സാഹചര്യത്തില്‍ സൗജന്യ ജലവിതരണ പദ്ധതിയായി മാറുകയാണ് അസീസ് റാവുത്തറുടെ അത്ഭുത കിണർ. മോട്ടോർ പ്രവർത്തിക്കാൻ ആവശ്യമായ വൈദ്യുതി ചാർജ് അടയ്ക്കുന്നത് കൂട്ടായ്മയിലൂടെയാണ്.

    Read More »
  • Kerala

    രാഹുൽ ഇല്ല; വയനാട്ടിൽ കോണ്‍ഗ്രസിനായി എംഎം ഹസന്‍ സ്ഥാനാര്‍ത്ഥിയായേക്കും 

    വയനാട്: വയനാട് ലോക്‌സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനായി എംഎം ഹസന്‍ സ്ഥാനാര്‍ത്ഥിയായേക്കും എന്ന് സൂചന. കണ്ണൂരില്‍ കെ സുധാകരനും ആലപ്പുഴയില്‍ കെസി വേണുഗോപാലും മത്സരിക്കുന്ന  സാഹചര്യത്തിലാണ് വയനാട്ടിലേക്ക് എംഎം ഹസന് നറുക്ക് വീഴുന്നത്. യുഡിഎഫ് കണ്‍വീനറായ മുതിര്‍ന്ന നേതാവിനായി എ-ഐ ഗ്രൂപ്പുകളില്‍ പൊതുവികാരമുണ്ട്.കേരളത്തില്‍ രാഹുല്‍ മത്സരിക്കില്ലെന്ന അഭ്യൂഹം സജീവാണ്. കണ്ണൂരില്‍ കെ സുധാകരന്‍ മത്സരിക്കുന്നതോടെ കേരളത്തിലെ 15 സിറ്റിംഗ് കോണ്‍ഗ്രസ് എംപിമാരില്‍ 14 പേരും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. വയനാട് രാഹുല്‍ കൂടി മത്സരിച്ചാല്‍ എല്ലാ സീറ്റിലും സിറ്റിംഗ് എംപിമാരുടെ സാന്നിധ്യം ഉണ്ടാകും. മുസ്ലീം ലീഗും സിറ്റിംഗ് എംപിമാരെ മത്സരിപ്പിക്കും എന്നാണ് സൂചന. ആർഎസ്പിയില്‍ എന്‍കെ പ്രേമചന്ദ്രനും സിപിഎമ്മില്‍ എഎം ആരിഫും സീറ്റുറപ്പിച്ചിട്ടുണ്ട്. ഇതോടെ 20 ലോക്‌സഭാ അംഗങ്ങളും കേരളത്തില്‍ മത്സരിക്കാനുള്ള സാധ്യത കൂടും. ആലപ്പുഴയില്‍ മാത്രമാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് തോറ്റത്. ഇത്തവണ ആ സീറ്റ് തിരിച്ചു പിടിക്കാന്‍ കെസി വേണുഗോപാലിനെ ഇറക്കാനാണ് ആലോചന. കഴിഞ്ഞ തവണ…

    Read More »
  • Kerala

    ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്തു നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന

    തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ശശി തരൂരിനെതിരെ തിരുവനന്തപുരത്തോ യുപിയിലെ ബുലന്ദ്ശഹറില്‍ നിന്നോ അദ്ദേഹം മത്സരിക്കുമെന്ന സൂചനയാണ് നിലവിലുള്ളത്. ബിജെപി നേതൃത്വത്തില്‍ നിന്നുള്ള അന്തിമതീരുമാനം വന്നാല്‍ അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞേക്കും എന്നാണ് വിവരം. രാജ്ഭവനിലെ ഫയലുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിയും മൂന്നു തവണ എംപിയുമായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ കോണ്‍ഗ്രസ്, ജനതാദള്‍, ബിഎസ്പി എന്നിവയില്‍ പ്രവര്‍ത്തിച്ചതിന് പിന്നാലെയാണ് ബിജെപിയിലെത്തിയത്.അദ്ദേഹത്തിന്റെ സ്വദേശമാണ് ബുലന്ദ്ശഹര്‍.എന്നാൽ തിരുവനന്തപുരത്തു നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്. 73കാരനായ ആരിഫ് ഖാന്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാവുമെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തേ ഉപരാഷ്ട്രപതി സ്ഥാനത്തിനായും അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറിനാണ് നറുക്ക് വീണത്. കേരളത്തിന്റെ 22-ാം ഗവര്‍ണറായി 2019സെപ്തംബര്‍ ആറിനാണ് ഖാന്‍ ചുമതലയേറ്റത്. കേരള നിയമസഭ പാസാക്കുന്ന സുപ്രധാന ബില്ലുകളെല്ലാം പിടിച്ചു വയ്ക്കുന്ന ഖാന്റെ നടപടിയും യുണിവേഴ്‌സിറ്റികളുമായി ഉണ്ടായ നിയമനങ്ങളുമായി ബന്ധപ്പെട്ട്…

    Read More »
  • Kerala

    തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിക്കില്ല; വിട്ടുനില്‍ക്കുമെന്ന് ഐ.എന്‍.എല്‍ വഹാബ് വിഭാഗം

    കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിക്കില്ലെന്ന് ഐ.എന്‍.എല്‍ വഹാബ് വിഭാഗം. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ എല്‍.ഡി.എഫ് ഒരു വിഭാഗത്തെ പിന്തുണയ്ക്കുന്ന ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നുവെന്ന് വഹാബ് വിഭാഗം ആരോപിച്ചു. ഇതിനെതിരെ മുഖ്യമന്ത്രിക്കും എല്‍.ഡി.എഫ് കണ്‍വീനര്‍ക്കും കത്ത് നല്‍കിയെങ്കിലും മറുപടി നല്‍കിയില്ലെന്നും വഹാബ് പക്ഷം ആരോപിക്കുന്നു. ഐ.എന്‍.എല്ലില്‍ വിഭാഗീയതയുണ്ടായപ്പോള്‍ ഇരു വിഭാഗത്തേയും സഹകരിപ്പിക്കുന്നില്ലെന്ന നിലപാടാണ് എല്‍.ഡി.എഫ് ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് കാസിം ഇരിക്കൂര്‍ പക്ഷത്തെ എല്‍.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ വഹാബ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

    Read More »
  • Kerala

    15 സ്ഥാനാര്‍ഥികളും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; സിപിഎം സ്ഥാനാര്‍ഥിപട്ടികയായി

    തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെ.എസ്.ഹംസ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇടുക്കിയില്‍ മുന്‍ എംപി ജോയ്‌സ് ജോര്‍ജും മലപ്പുറത്ത് ഡിവൈഎഫ്‌ഐ നേതാവ് വി.വസീഫും എറണാകുളത്ത് അധ്യാപികയും കെഎസ്ടിഎ നേതാവുമായ കെ.ജെ.ഷൈനും മത്സരിക്കും. വടകരയില്‍ കെ.െക.ശൈലജയും പാലക്കാട് പിബി അംഗം എ.വിജയരാഘവനും മത്സരിക്കും. ആലത്തൂരില്‍ മന്ത്രി കെ.രാധാകൃഷ്ണനും കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ മത്സരിക്കും. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 15 എണ്ണത്തിലാണ് സിപിഎം മത്സരിക്കുന്നത്. മന്ത്രിയും പിബി അംഗവും 3 ജില്ലാ സെക്രട്ടറിമാരും 3 എംഎല്‍എമാരും 4 കേന്ദ്ര കമ്മിറ്റി അംഗങ്ങളും പട്ടികയിലുണ്ട്. പൊന്നാനിയിലും ഇടുക്കിയിലും സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും. സിപിഎം സ്ഥാനാര്‍ഥികള്‍ ഇവര്‍: ആറ്റിങ്ങല്‍-വി.ജോയ് പത്തനംതിട്ട-ടി.എം.തോമസ് ഐസക് കൊല്ലം- എം.മുകേഷ് ആലപ്പുഴ-എ.എം.ആരിഫ് എറണാകുളം-കെ.ജെ.ഷൈന്‍ ഇടുക്കി-ജോയ്‌സ് ജോര്‍ജ് ചാലക്കുടി-സി.രവീന്ദ്രനാഥ് പാലക്കാട്-എ.വിജയരാഘവന്‍ ആലത്തൂര്‍-കെ.രാധാകൃഷ്ണന്‍ പൊന്നാനി-കെ.എസ്.ഹംസ മലപ്പുറം-വി.വസീഫ് കോഴിക്കോട്-ഇളമരംകരീം കണ്ണൂര്‍-എം.വി.ജയരാജന്‍ വടകര-കെ.കെ.ശൈലജ കാസര്‍കോട്-എം.വി.ബാലകൃഷ്ണന്‍  

    Read More »
  • Crime

    പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു; മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം ശരിവെച്ച് കോടതി

    കാസര്‍കോട്: മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം ശരിവച്ച് കൂട്ടക്കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് കോടതി. പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതി ഉദയനെ (44)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിട്ടയച്ചത്. ഉദയന് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉദയനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാനും കോടതി ഉത്തരവിട്ടു. 2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ബന്ധുക്കളെ തന്നെയാണ് ഉദയന്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം രക്തംപുരണ്ട മഴുവുമായി കനിയാല ടൗണിലെത്തിയ ഉദയനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കൊല്ലപ്പെട്ടവരുടെ സഹോദരിയുടെ മകനാണ് കോടതി വെറുതേ വിട്ട പ്രതി ഉദയന്‍. ഒരു സ്ത്രീ ഉള്‍പ്പെടെ സഹോദരങ്ങളായ 4 പേരെയാണ് ഉദയന്‍ മഴുകൊണ്ട് വെട്ടിക്കൊന്നത്. കര്‍ണാടകയോടു ചേര്‍ന്നുള്ള പൈവളികെ ബായര്‍ കനിയാല സുദമ്പളെയിലെ സദാശിവ (55), വിട്ട്ല(75), ബാബു(78), ദേവകി (60) എന്നിവരെയാണ് കൊലപ്പെടുത്തിയത്. നാട്ടുകാര്‍ എത്തിയപ്പോള്‍ 4 പേരുടെയും മൃതദേഹം വീട്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു.കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയപ്പോള്‍ ഉദയന്റെ മാതാവ് ലക്ഷ്മിയുടെ നേര്‍ക്കും മഴു കൊണ്ട് വെട്ടാന്‍…

    Read More »
  • Crime

    ടി.പി. വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല; കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം

    കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കാതെ ഹൈക്കോടതി. പ്രതികള്‍ക്കു വധശിക്ഷയില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം. 1 മുതല്‍ 8 വരെ പ്രതികള്‍ക്കും 11ാം പ്രതിക്കും 20 വര്‍ഷം തടവ്. 20 വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കേസിലെ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, കെ.കെ. കൃഷ്ണന്റെ പ്രസംഗം നടപ്പാക്കുകയാണ് പ്രതികള്‍ ചെയ്തതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ടി.പി. വധക്കേസില്‍ ശിക്ഷ അനുഭവിക്കുമ്പോഴും ഒന്നു മുതല്‍ ഏഴു വരെ പ്രതികള്‍ക്കെതിരെ കേസുകളുണ്ടായിട്ടുണ്ട്. പ്രതികള്‍ മാനസാന്തരപ്പെടാന്‍ ഒരു സാധ്യതയുമില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും ഇത് ആസൂത്രിതമാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പെട്ടെന്നുള്ള വികാരത്തിനു പുറത്ത് നടന്ന കൊലപാതകമല്ല ഇത്.…

    Read More »
  • Crime

    ബിജുവും സിബിയും തമ്മില്‍ തെറ്റിയത് സാമ്പത്തിക ഇടപാടില്‍; ഒടുവില്‍ ഇരട്ടക്കുട്ടികളെ പുറത്താക്കി തീകൊളുത്തി

    കൊല്ലം: യുവതിയായ വീട്ടമ്മയെ കിടപ്പുമുറിയില്‍ വലിച്ചുകയറ്റി പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം സുഹൃത്തും തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിനു പിന്നില്‍ സാമ്പത്തിക ഇടപാടും. തടിക്കാട് പൂവണത്തും മൂട്ടില്‍ വീട്ടില്‍ ഉദയകുമാറിന്റെ ഭാര്യ സിബി മോള്‍ (37), തടിക്കാട് പാങ്ങലില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് സിബിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ തീപ്പൊള്ളലേറ്റു മരിച്ചത്. സിബിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം ബിജു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ബിജുവുമായി സിബി ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. ഇടക്കാലത്ത് സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും പിണങ്ങി. പൊലീസില്‍ പരാതിയും ഉണ്ടായിരുന്നു. ബിജുവുമായുള്ള സൗഹൃദത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നതിനാല്‍ ഉദയകുമാറിന്റെ ബന്ധുക്കള്‍ പലരും ഈ കുടുംബവുമായി അകല്‍ച്ചയിലാണ്. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്നു പുറത്ത് എത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തും. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഈ സമയം വേലക്കാരി മാത്രമാണ് വീടിന് ഉള്ളില്‍…

    Read More »
  • India

    നജഫ്ഗഡ് ക്ഷേത്രത്തില്‍ ആറ്റുകാല്‍ പൊങ്കാല നടത്തി

    ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ആറ്റുകാല്‍ പൊങ്കാല നടത്തി. നാട്ടില്‍ നടന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കാൻ സാധിക്കാത്ത ഡല്‍ഹിയിലെ ഭക്ത ജനങ്ങള്‍ക്കു വേണ്ടിയാണ് ക്ഷേത്രാങ്കണത്തില്‍ സൗകര്യം ഒരുക്കിയത്. രാവിലെ മഹാഗണപതി ഹോമത്തോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. രാവിലെ നിർമ്മാല്യ ദർശനം, പ്രഭാത പൂജകള്‍, വിശേഷാല്‍ പൂജകള്‍, അന്നദാനം എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്ര മേല്‍ശാന്തി അനീഷ് മേപ്പാടൻ ചടങ്ങുകള്‍ക്ക് കാർമികത്വം വഹിച്ചു.

    Read More »
Back to top button
error: