Month: February 2024

  • Crime

    കൊച്ചിയിൽ പ്രതികാരക്കൊല, കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു; രണ്ടാമതൊരാൾക്ക് ​ഗുരുതര പരിക്ക്, രാത്രി തന്നെ പ്രതിയെ പൊക്കി പൊലീസ്

       എറണാകുളം പള്ളുരുത്തിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ലാൽജുവിനെയും ഇയാളുടെ കൂട്ടുകാരനെയും കുത്തിയശേഷം പ്രതിയായ ഫാജിസ് കടന്നുകളഞ്ഞു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലാൽജു മരിച്ചു. പരിക്കേറ്റയാളുടെ നില ​ഗുരുതരമാണ്. കച്ചേരിപ്പടി സ്വദേശിയായ ഫാജി സിനെ പള്ളുരുത്തിയിലെ ബന്ധുവീട്ടില്‍ നിന്ന് രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നു. . സംഭവം പ്രതികാര കൊലയാണെന്നാണ് പൊലീസ് അറിയിച്ചു. 2021 ലെ കുമ്പളങ്ങി ലാസർ  കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു. മുമ്പും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് പ്രതി ഫാജിസും.

    Read More »
  • Kerala

    ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി കേരളം കൈയ്യില്‍ ഒതുക്കും: പി സി ജോര്‍ജ്ജ്

    കൊച്ചി:വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി കേരളം കൈയ്യില്‍ ഒതുക്കുമെന്ന് പി സി ജോര്‍ജ്ജ്. പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി മുന്നേറ്റം ഉണ്ടാകുമെന്നും ഏറ്റവും കുറഞ്ഞത് അഞ്ച്  സീറ്റുകള്‍ ബിജെപി പിടിച്ചെടുക്കുമെന്നും  പി സി ജോര്‍ജ് പറഞ്ഞു. താന്‍ മത്സരിക്കുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ബിജെപി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും മത്സരിക്കേണ്ട എന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ മത്സരിക്കില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. 2023 ജനുവരി 31 ന് ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പി സി ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.തുടർന്ന് പി സി ജോര്‍ജിന്റെ ജനപക്ഷം ബിജെപിയില്‍ ലയിച്ചു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോര്‍ജ്.

    Read More »
  • India

    2 പെണ്‍മക്കള്‍ക്കൊപ്പം ട്രെയിനിന് മുന്നിലേക്ക് ചാടി 35കാരി; മൂന്നുപേർക്കും ദാരുണാന്ത്യം

    ചെന്നൈ: കുടുംബ വഴക്കിനെ തുട‍ര്‍ന്ന് തമിഴ്നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു. 2 പെണ്‍മക്കള്‍ക്കൊപ്പം ട്രെയിനിന് മുന്നിലേക്ക് ചാടിയാണ് 35കാരിയായ യുവതിയും മക്കളും മരിച്ചത്. റാണിപ്പേടിലെ റെയില്‍വേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്. വെണ്ണില എന്ന യുവതിയും അഞ്ചും മൂന്നും വയസ്സുള്ള പെണ്‍മക്കളുമാണ് മരിച്ചത്. സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിൻ്റെ ആദ്യ ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെയാണ് സംഭവം. മൂവരും സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.

    Read More »
  • Kerala

    തെരഞ്ഞെടുപ്പ് തോല്‍വി അറിയാതെ ആറ്റിങ്ങലിൽ വി ജോയ്

    ആറ്റിങ്ങൽ: വി.ജോയ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ എത്തുമ്ബോള്‍, ഒരു അപൂര്‍വ ഖ്യാതി കൂടിയാണ് ഈ അമ്ബത്തിയാറുക്കാരനെ തേടിയെത്തുന്നത്. പഞ്ചായത്ത് മുതല്‍ നിയമസഭ വരെ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു എന്നുള്ളതാണ് വി ജോയിയുടെ പ്രത്യേകത. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് ലോകസഭയിലേക്ക് ജനവിധി തേടുന്നതോടുകൂടി മറ്റൊരു ചരിത്രം കൂടിയാകും വി ജോയ് സൃഷ്ടിക്കുക. ഇതുവരെ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചു എന്നുള്ളതാണ് ജനപ്രിയനായ വി ജോയിലുള്ള  പ്രത്യേകത. ആദ്യ അങ്കം അഴൂര്‍ ഗ്രാമപഞ്ചായത്തിലേക്കായിരുന്നു, ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിക്കുകയും തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തു. രണ്ടാം വട്ടവും അഴൂരില്‍ വിജയം ആവര്‍ത്തിച്ചു. തുടര്‍ന്ന് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മല്‍സരിച്ച്‌ പ്രസിഡന്റായി. 2 015 ല്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. ജില്ല പഞ്ചായത്തംഗമായിരിക്കെ 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ വര്‍ക്കല കഹാറിനെ പരാജയപ്പെടുത്താന്‍ സിപിഎം നിയോഗിക്കുന്നത്. തെരഞ്ഞെടുപ്പില്‍ 2,386 വോട്ടിന് വിജയിച്ചകൊണ്ട് യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലം പിടിച്ചെടുത്തു. 2021…

    Read More »
  • India

    കര്‍ണാടകയിൽ മൂന്ന് രാജ്യസീറ്റുകളിൽ കോണ്‍ഗ്രസിന് ജയം; ബിജെപിക്ക് ഒന്ന് 

    ബംഗളൂരു: കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിച്ചതിൽ മൂന്ന് കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്ക് വിജയം.അതേസമയം ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് ഒരു സീറ്റിലേ ജയിക്കാനായുള്ളു. അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നീ മൂന്ന് കോണ്‍ഗ്രസ് സ്ഥാനാർഥികളും വിജയിച്ചപ്പോള്‍ ബി ജെ പി – ജെ ഡി എസ് സഖ്യത്തില്‍ നാരായണ്‍സ ഭണ്ഡാഗെയ്ക്ക് മാത്രമേ വിജയിക്കാനായുള്ളൂ. ഇതിനിടെ വോട്ടെടുപ്പില്‍ രണ്ട് ബി ജെ പി എം എല്‍ എമാർ കോണ്‍ഗ്രസിന് അനുകൂലമായി മറുകണ്ടം ചാടിയത് ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് കനത്ത തിരിച്ചടിയായി. യശ്വന്ത് പുര എം എല്‍ എ എസ് ടി സോമശേഖർ കോണ്‍ഗ്രസിന് ക്രോസ് വോട്ട് ചെയ്തു. യെല്ലാപൂർ എം എല്‍ എ ശിവറാം ഹെബ്ബാർ വോട്ടെടുപ്പിനെത്തിയതുമില്ല. വിപ്പ് ലംഘനത്തിന് ഈ രണ്ട് എം എല്‍ എ മാർക്കുമെതിരെ നടപടിയെടുക്കുമെന്ന് ബിജെപി അറിയിച്ചു.

    Read More »
  • Kerala

    കേരളത്തിന്റെ കഞ്ഞിക്കലത്തിൽ കേന്ദ്രത്തിന്റെ കല്ലിടൽ; അരിയുടെ വിതരണച്ചുമതലയില്‍ നിന്ന് സംസ്ഥാന ഏജൻസികളെ മാറ്റി

    കൊച്ചി: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഗോഡൗണുകളില്‍ സംഭരിച്ച്‌ വിതരണം ചെയ്തിരുന്ന അരിയുടെ വിതരണച്ചുമതലയില്‍ നിന്ന് സംസ്ഥാന ഏജൻസികളെ മാറ്റി. എഫ്സിഐയുടെ പക്കല്‍ സ്റ്റോക്കുള്ള മുഴുവൻ അരിയും കേന്ദ്ര ഏജൻസികളായ നാഫെഡ്, കേന്ദ്രീയ ഭണ്ടാർ, ദേശീയ സഹകരണ കണ്‍സ്യൂമർ ഫെഡറേഷൻ എന്നീ കേന്ദ്ര ഏജൻസികള്‍ക്ക് കൈമാറണമെന്നു കേന്ദ്ര ഭക്ഷ്യ മന്ത്രാലയം നിർദേശം നല്‍കി.ഇതോടെ കേരളത്തിലെ റേഷനിംഗ് സംവിധാനം തന്നെ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. നിലവിലെ രീതി അനുസരിച്ച്‌ സംഭരിക്കപ്പെടുന്ന അരിക്ക് കേന്ദ്രം ടെൻഡർ ക്ഷണിക്കുമ്ബോള്‍ സപ്ലൈകോ അടക്കം പങ്കെടുത്ത് അരി വാങ്ങിയിരുന്നു. സപ്ലൈകോ 24 രൂപയ്ക്ക് എഫ്സിഐയില്‍ നിന്നു വാങ്ങുന്ന വെള്ള അരി ഒരു രൂപ കുറച്ച്‌ 23 രൂപയ്ക്കും ചുവന്ന അരി 24 രൂപയ്ക്കും  വിതരണം ചെയ്യുമ്പോൾ സർക്കാർ അതിലും കുറഞ്ഞ നിരക്കിലാണ് റേഷൻ കടകൾ വഴിയും മറ്റും ഇത്തരത്തിൽ വാങ്ങുന്ന അരി വിതരണം ചെയ്തുകൊണ്ടിരുന്നത്.കഴിഞ്ഞ ജൂലൈയിൽ കേരളത്തിന്റെ ഭക്ഷ്യ സബ്സിഡി വെട്ടിക്കുറച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ മറ്റൊരു പകപോക്കൽ.ഇതിനുമുൻപ് മണ്ണെണ്ണയുടേതുൾപ്പടെ…

    Read More »
  • Kerala

    ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി മലയാളി ബ്രാഹ്‌മണര്‍ മാത്രം; വ്യവസ്ഥ ചോദ്യം ചെയ്ത ഹര്‍ജി തള്ളി

    കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനങ്ങള്‍ക്ക് മലയാളി ബ്രാഹ്‌മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഇത്തരമൊരു വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യാവകാശത്തിനു വിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ക്ഷേത്രപ്രവേശനം ഉള്‍പ്പെടെ കാര്യങ്ങളിലുള്ള അവകാശം പരിപൂര്‍ണമല്ല. ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡിനു ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, പി.ജി.അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മലയാള ബ്രാഹ്‌മണരല്ലാത്ത ശാന്തിക്കാരായ കോട്ടയം സ്വദേശി സി.വി.വിഷ്ണുനാരായണന്‍, തൃശൂര്‍ സ്വദേശികളായ ടി.എല്‍.സിജിത്, പി.ആര്‍.വിജീഷ് എന്നിവരാണ് കോടതിയെ സമീപിച്ചത്. മലയാളി ബ്രാഹ്‌മണര്‍ എന്നത് മലബാര്‍ മാനുവല്‍ അനുസരിച്ചും 1881ലെ സെന്‍സസ് രേഖകളിലും ജാതിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ തൊട്ടുകൂടായ്മ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. യോഗ്യരായവരാണു ശബരിമല മേല്‍ശാന്തിമാരാകേണ്ടതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി മലയാള ബ്രാഹ്‌മണര്‍ വരുന്നത് പുരാതനകാലം മുതല്‍ തുടരുന്ന രീതിയാണെന്നും മാറ്റാനാകില്ലെന്നുമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാദം. ഈ പദവി പൊതുവായിട്ടുളള…

    Read More »
  • NEWS

    ഗുണ കേവ്സില്‍ കണ്ട കാഴ്ചകള്‍ അടുത്ത ജന്മത്തില്‍ പോലും മറക്കില്ല; ശ്രദ്ധ നേടി മോഹന്‍ലാലിന്റെ കുറിപ്പ്

    തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിദംബരം ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സിലൂടെ ഗുണ കേവ്സ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍, മോഹന്‍ ലാല്‍ മുന്‍പൊരിക്കല്‍ ഗുണ കേവ്സ് സന്ദര്‍ശിച്ചപ്പോള്‍ എഴുതിയ കുറപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗുണ കേവ്സില്‍ താന്‍ കണ്ട കാഴ്ചകള്‍ അടുത്ത ജന്മത്തില്‍ പോലും മറക്കില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ‘ജാന്‍ എ മനി’ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കള്‍ ഗുണ കേവ്സില്‍ കുടുങ്ങുകയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ”കുന്നുകള്‍ക്കും താഴ്വരകള്‍ക്കും ഭൂശോഷണം സംഭവിച്ചാണ് ഈ സ്ഥലം ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തിയതെന്ന് ഭൂമിശാസ്ത്രത്തില്‍ അറിവുള്ളവര്‍ പറയുന്നു. 55-60 ദശലക്ഷം വര്‍ഷം മുമ്പ് ഉയര്‍ന്ന് വന്ന് രൂപം പ്രാപിച്ച പീഠഭൂമികളില്‍പെട്ടതാണ് കൊടൈക്കനാല്‍, മൂന്നാര്‍, വയനാട് എന്നിവ. ഭൂമിക്ക് മുകളില്‍ മാത്രമല്ല അടിയിലും വിസ്മയങ്ങള്‍ സംഭവിക്കുന്നുണ്ട്. ഗുണ കേവിന്റെ…

    Read More »
  • Kerala

    ”രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിവേരറുക്കുന്ന വിധി; ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സുപ്രീം കോടതിയെ സമീപിക്കും”

    കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഒന്‍പതു പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ലാതെ ജീവപര്യന്തം തടവു ശിക്ഷവിധിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കെകെ രമ. പ്രതികള്‍ക്ക് പരമാധി ശിക്ഷ നേടിക്കൊടുക്കുന്നതിനൊപ്പം കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും മേല്‍കോടതിയെ സമീപിക്കുമെന്നും കെകെ രമ മാധ്യമങ്ങളോട് പറഞ്ഞു. മുഴുവന്‍ പ്രതികളും നിയമത്തിന്റെ മുന്നില്‍ വരാത്ത സാഹചര്യത്തില്‍ മേല്‍കോടതിയെ സമീപിക്കും. നിയമപോരാട്ടം തുടരുമെന്നും വിധി പകര്‍പ്പ് കിട്ടിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നു കെകെ രമ പറഞ്ഞു. കേസിന്റെ ഭാഗമായി തങ്ങളുടെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും രമ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിവേരറുക്കന്നവിധിയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആര്‍എംപി നേതാവ് എന്‍ വേണു പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുന്നു. കേസില്‍ അപ്പീല്‍ പോകും. ഇരട്ടജീവപര്യന്തമാണ് പ്രതികള്‍ക്ക് കൊടുത്തിരിക്കുന്നത്. പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടി സിപിഎമ്മിന്റെ ഉന്നത നേതൃത്വം വളരെ സജീവമായിരുന്നു വിചാരണക്കോടതി മുതല്‍ ഹൈക്കോടതി വരെയും. ഈ കേസുമായി ബന്ധപ്പെട്ട് കര്‍ട്ടന് പിന്നില്‍…

    Read More »
  • India

    രാജ്യസഭാ തിരഞ്ഞെടുപ്പില്‍ BJPക്ക് തിരിച്ചടി; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്ത് കര്‍ണാടക മുന്‍മന്ത്രി

    ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പി- ജെ.ഡി.എസ്. സഖ്യത്തിന് തിരിച്ചടി. മുന്‍ മന്ത്രി കൂടിയായ ബി.ജെ.പി. എം.പി. എസ്.ടി. സോമശേഖര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തു. മറ്റൊരു മുന്‍മന്ത്രിയായ ശിവരാം ഹെബ്ബാര്‍ ബി.ജെ.പി. വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. സോമശേഖര്‍ ക്രോസ് വോട്ടുചെയ്തതായി ബി.ജെ.പി. ചീഫ് വിപ്പ് ദൊഡ്ഡനഗൗഡ ജി. പാട്ടീല്‍ സ്ഥിരീകരിച്ചു. ഹിമാചല്‍ പ്രദേശിലും ക്രോസ് വോട്ടുനടന്നതായി അഭ്യൂഹമുണ്ട്. രണ്ട് സ്വതന്ത്രരും ഏഴു കോണ്‍ഗ്രസ് എം.എല്‍.എമാരും വോട്ടുരേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ അവരുടെ പോളിങ് ഏജന്റുമാര്‍ക്ക് നേരെ പ്രദര്‍ശിപ്പിക്കാത്തതാണ് ക്രോസ് വോട്ട് അഭ്യൂഹമുയരാന്‍ കാരണം. 35 എം.എല്‍.എമാരുടെ പിന്തുണയാണ് വിജയിക്കാന്‍ ആവശ്യം. ബി.ജെ.പിക്ക് 25 എം.എല്‍.എമാരാണുള്ളത്. തങ്ങളുടെ രാജ്യസഭാ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെങ്കില്‍ പത്ത് എം.എല്‍.എമാരുടെ വോട്ട് മറിക്കേണ്ടതുണ്ട്. ഉത്തര്‍പ്രദേശില്‍ നേരത്തെ സമാജ്വാദി പാര്‍ട്ടി ചീഫ് വിപ്പ് മനോജ് കുമാര്‍ പാണ്ഡെ സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പുറമേ മറ്റു നാല് എസ്.പി. എം.എല്‍.എമാര്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തെന്ന് അഭ്യൂഹമുണ്ട്. എം.എല്‍.എമാരായ രാകേഷ് പ്രതാപ് സിങ്,…

    Read More »
Back to top button
error: