KeralaNEWS

15 സ്ഥാനാര്‍ഥികളും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; സിപിഎം സ്ഥാനാര്‍ഥിപട്ടികയായി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെ.എസ്.ഹംസ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇടുക്കിയില്‍ മുന്‍ എംപി ജോയ്‌സ് ജോര്‍ജും മലപ്പുറത്ത് ഡിവൈഎഫ്‌ഐ നേതാവ് വി.വസീഫും എറണാകുളത്ത് അധ്യാപികയും കെഎസ്ടിഎ നേതാവുമായ കെ.ജെ.ഷൈനും മത്സരിക്കും.

വടകരയില്‍ കെ.െക.ശൈലജയും പാലക്കാട് പിബി അംഗം എ.വിജയരാഘവനും മത്സരിക്കും. ആലത്തൂരില്‍ മന്ത്രി കെ.രാധാകൃഷ്ണനും കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ മത്സരിക്കും. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 15 എണ്ണത്തിലാണ് സിപിഎം മത്സരിക്കുന്നത്. മന്ത്രിയും പിബി അംഗവും 3 ജില്ലാ സെക്രട്ടറിമാരും 3 എംഎല്‍എമാരും 4 കേന്ദ്ര കമ്മിറ്റി അംഗങ്ങളും പട്ടികയിലുണ്ട്. പൊന്നാനിയിലും ഇടുക്കിയിലും സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും.

Signature-ad

സിപിഎം സ്ഥാനാര്‍ഥികള്‍ ഇവര്‍:

ആറ്റിങ്ങല്‍-വി.ജോയ്
പത്തനംതിട്ട-ടി.എം.തോമസ് ഐസക്
കൊല്ലം- എം.മുകേഷ്
ആലപ്പുഴ-എ.എം.ആരിഫ്
എറണാകുളം-കെ.ജെ.ഷൈന്‍
ഇടുക്കി-ജോയ്‌സ് ജോര്‍ജ്
ചാലക്കുടി-സി.രവീന്ദ്രനാഥ്
പാലക്കാട്-എ.വിജയരാഘവന്‍
ആലത്തൂര്‍-കെ.രാധാകൃഷ്ണന്‍
പൊന്നാനി-കെ.എസ്.ഹംസ
മലപ്പുറം-വി.വസീഫ്
കോഴിക്കോട്-ഇളമരംകരീം
കണ്ണൂര്‍-എം.വി.ജയരാജന്‍
വടകര-കെ.കെ.ശൈലജ
കാസര്‍കോട്-എം.വി.ബാലകൃഷ്ണന്‍

 

Back to top button
error: