Month: February 2024

  • India

    കാണ്‍പൂരില്‍ പൂർത്തികരിച്ച അദാനി ഗ്രൂപ്പിന്റെ വെടിമരുന്ന് നിർമാണ സമുച്ചയം യോഗി ആദിത്യനാഥ് ഉത്ഘാടനം ചെയ്തു

    കാണ്‍പൂർ : ഉത്തർപ്രദേശില്‍ 2017ന് മുമ്ബ് നാടൻ പിസ്റ്റളുകളില്‍ വെടി മരുന്ന് പുകഞ്ഞെങ്കില്‍ ഇന്ന് പ്രതിരോധ ഉല്‍പ്പാദനത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാൻ സഹായിക്കുന്ന പ്രതിരോധ ഇടനാഴിയായി സംസ്ഥാനം മാറിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാണ്‍പൂരില്‍ പൂർത്തികരിച്ച അദാനി ഗ്രൂപ്പിന്റെ വെടിമരുന്ന് നിർമാണ സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിന്റെ പ്രാന്തപ്രദേശമായ സാദില്‍ ഭാഗത്ത് 500 ഏക്കറില്‍ പരന്നുകിടക്കുന്ന കാണ്‍പൂരിലെ ഈ സംഭരണശാല ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സംയോജിത വെടിമരുന്ന് നിർമ്മാണ സമുച്ചയങ്ങളിലൊന്നായി മാറി. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതനായിരുന്നു.

    Read More »
  • India

    ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഡാന്‍സ് റീല്‍സ്; മൂന്ന് നഴ്‌സുമാരെ പിരിച്ചുവിട്ടു

    റായ്പുര്‍: സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഡാന്‍സ് റീല്‍സ് ചെയ്ത മൂന്നു നഴ്‌സുമാരെ പിരിച്ചുവിട്ടു. ഛത്തീസ്ഗഡിലെ റായ്പുര്‍ നഗരത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ഫെബ്രുവരി 5നാണ് വീഡിയോ ചിത്രീകരിച്ചത്. റായ്പൂരിലെ ദൗ കല്യാണ്‍ സിംഗ് പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ നഴ്‌സുമാരെയാണ് പുറത്താക്കിയത്. ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാരാണ് റീല്‍സ് ചെയ്തത്. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് നടപടി. ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും നിരോധനമുണ്ട്. നഴ്‌സുമാര്‍ ഡാന്‍സ് ചെയ്യുന്നത് അസിസ്റ്റന്റ് സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. റീല്‍സ് ചെയ്യുന്നത് എതിര്‍ത്ത സീനിയര്‍ നഴ്സിനോടും ഇവര്‍ മോശമായി പെരുമാറിയെന്നാണ് വിവരം. വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെ പരാതി ലഭിക്കുകയും ഉടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.  

    Read More »
  • Kerala

    മൂന്നുദിവസം മര്‍ദനം, പരസ്യവിചാരണ; വിദ്യാര്‍ഥിയുടെ മരണത്തില്‍ എസ്എഫ്‌ഐക്കാര്‍ക്കെതിരേ നടപടി വേണമെന്ന് കുടുംബം

    തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തിന് കാരണക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് ബന്ധുക്കള്‍. അക്രമികള്‍ക്ക് പാര്‍ട്ടിയുടെ സംരക്ഷണമുണ്ടെന്നും ഇവര്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അറസ്റ്റ് എത്രയും വേഗം വേണമെന്നുമാവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് നിവേദനം നല്‍കി. ഇക്കഴിഞ്ഞ 18-നാണ് സിദ്ധാര്‍ഥിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് സിദ്ധാര്‍ഥിന് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. സംഭവത്തില്‍ 12 വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രണയനൈരാശ്യം മൂലമാണ് സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്തതെന്നാണ് കോളേജില്‍നിന്ന് രക്ഷിതാക്കളെ അറിയിച്ചത്. സിദ്ധാര്‍ഥിനെ 20-ല്‍ അധികം ആളുകള്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം. ബെല്‍റ്റ്, കേബിള്‍ വയര്‍ എന്നിവകൊണ്ട് മര്‍ദ്ദിച്ചതിന്റെ പാടുകള്‍ സിദ്ദാര്‍ഥിന്റെ ദേഹത്തുണ്ടായിരുന്നു. പുറത്തും കൈയിലും നെഞ്ചിലും താടിയിലും കാലിലുമെല്ലാം മര്‍ദനത്തിന്റെ പാടുകളുണ്ട്. സിദ്ധാര്‍ഥിന്റെ ദേഹത്തെ പാടുകള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചിട്ടുണ്ട്. 15-ന് വീട്ടിലേക്ക് പോകാനായി എറണാകുളം വരെയെത്തിയ സിദ്ധാര്‍ഥിനെ സഹപാഠികളില്‍ ചിലര്‍ ഹോസ്റ്റലിലേക്ക് തിരികെ വിളിപ്പിച്ചിരുന്നെന്ന്…

    Read More »
  • India

    തേജസ്വി യാദവിന്റെ ‘ജന്‍ വിശ്വാസ്’ യാത്രയ്ക്കിടെ അപകടം; പൊലീസുകാരന്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്ക്

    പാട്ന: ആര്‍.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ ജന്‍ വിശ്വാസ് യാത്രയ്ക്കിടെ അപകടം. യാത്രയെ അനുഗമിച്ച പൊലീസിന്റെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ആറു പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിലെ പൂര്‍ണിയയില്‍ ഇന്നലെ രാത്രിയാണ് അപകടം. വാഹനത്തിന്റെ ഡ്രൈവര്‍ കൂടിയായ പൊലീസ് ഉദ്യോഗസ്ഥന്‍ ഹലീം ആലമാണു മരിച്ചത്. പരിക്കേറ്റവരെല്ലാം പൂര്‍ണിയയിലെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജന്‍ വിശ്വാസ് യാത്രയില്‍ അകമ്പടി വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍നിന്നു വന്ന കാറില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഹലീം ആലം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഫെബ്രുവരി 20നാണ് തേജസ്വി യാദവ് ബിഹാര്‍ യാത്രയ്ക്കു തുടക്കമിട്ടത്. സംസ്ഥാനത്തെ 38 ജില്ലകളിലൂടെയാണു യാത്ര.

    Read More »
  • Kerala

    തിരുവനന്തപുരത്ത് സിനിമാതാരങ്ങളെയും പരിഗണിച്ച് ബി.ജെ.പി; അനിലും അബ്ദുള്ളക്കുട്ടിയും സ്ഥാനാര്‍ത്ഥികളാകും

    തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ ബിജെപിയിലും ചര്‍ച്ചകള്‍ സജീവമായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി, പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകുന്നതില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ സിനിമാ താരങ്ങളും കേന്ദ്രമന്ത്രിമാരും അടക്കം പരിഗണനയിലുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണിയെ എറണാകുളം, കോട്ടയം മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കുന്നത്. അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറിയാണ്. ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയെ മലബാര്‍ മേഖലയിലാണ് പരിഗണിക്കുന്നത്. കണ്ണൂരില്‍ മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരം മണ്ഡലത്തിലേക്ക് സിനിമാ താരങ്ങളും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ വമ്പന്‍ പട്ടികയാണ് സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, രാജീവ് ചന്ദ്രശേഖര്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സിനിമാ താരങ്ങളായ ശോഭന, കൃഷ്ണകുമാര്‍, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവരുടെ പട്ടികയാണ് സംസ്ഥാന നേതൃത്വം സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍,…

    Read More »
  • Kerala

    ജവാൻ കഴിക്കുന്നവര്‍ക്ക് ആശങ്ക വേണ്ട, റമ്മില്‍ കണ്ടത് മാലിന്യമല്ല, പരിശോധനാ ഫലം പുറത്ത്

    തിരുവനന്തപുരം: എറണാകുളം, പാലക്കാട് ജില്ലകളിലെ ബെവ്കോ ചില്ലറവില്പനശാലകളില്‍ എത്തിയ ജവാൻ റമ്മില്‍ കാണപ്പെട്ടത് മലിനവസ്തു അല്ലെന്ന് കാക്കനാട്ടെ റീജിയണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയിലെ പരിശോധനയില്‍ വ്യക്തമായി. ബ്ളെൻഡിംഗ് വേളയില്‍ മദ്യത്തിന് നിറം നല്‍കാൻ ചേർക്കുന്ന കാരമല്‍ എന്ന വസ്തു ലയിക്കാതെ കിടന്നതാണെന്നും ജവാൻ നിർമ്മിക്കുന്ന സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് അധികൃതർ അറിയിച്ചു. ഈ മദ്യം ഉപയോഗിക്കുന്നത് ഒരുവിധ ആരോഗ്യപ്രശ്നത്തിനും കാരണമാവില്ലെന്നും റിപ്പോർട്ടിലുണ്ട്. ചില്ലറവില്പനശാലകളിലോ വെയർഹൗസുകളിലോ മദ്യക്കുപ്പികളില്‍ അസാധാരണമായി എന്തെങ്കിലും വസ്തുക്കള്‍ കാണപ്പെട്ടാല്‍ അപ്പോള്‍ തന്നെ ആ ബാച്ചിന്റെ വിതരണം മരവിപ്പിക്കും. ലാബ് പരിശോധനയ്ക്കു ശേഷം ഉപയോഗ്യമെന്ന് കണ്ടെത്തിയാലേ വീണ്ടും വില്പന നടത്തൂ. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന മദ്യമെന്ന നിലയ്ക്കും സർക്കാർ ഉത്പന്നമെന്ന നിലയ്ക്കും ജവാന് വലിയ ഡിമാന്റുണ്ട്.(ലിറ്ററിന് 640 രൂപയും ഫുള്ളിന് 490 മാണ് വില) പ്രതിദിനം 8000 കെയ്സില്‍ നിന്ന് ഉത്പാദനം 12500 കെയ്സാക്കി ഉയർത്തിയത് അടുത്തിടെയാണ്. ജവാൻ റമ്മിന് വീര്യം കുറവെന്ന പ്രചാരണവും കുറെ…

    Read More »
  • India

    ‘ഗഗനയാന’ത്തിലേറുന്ന മലയാളി പ്രശാന്ത് ബി.നായര്‍; പാലക്കാട് നെന്മാറ സ്വദേശി

    തിരുവനന്തപുരം: രാജ്യം അഭിമാനത്തോടെ കാത്തിരിക്കുന്ന ഗഗന്‍യാന്‍ ദൗത്യസംഘത്തില്‍ ഇടംപിടിച്ച് മലയാളിയും. പാലക്കാട് നെന്‍മാറ സ്വദേശിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബി.നായരാണ് കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ മലയാളി. ‘സുഖോയ്’ യുദ്ധവിമാനത്തിന്റെ പൈലറ്റായ പ്രശാന്ത് വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ അജിത് കൃഷ്ണന്‍, അങ്കദ് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ഷു ശുക്ല എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റ് അംഗങ്ങള്‍. നെന്‍മാറ സ്വദേശി വിളമ്പില്‍ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണ് പ്രശാന്ത്. പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരിക്കെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) ചേര്‍ന്നു. ഇവിടെ പരിശീലനം പൂര്‍ത്തിയാക്കി 1999 ജൂണില്‍ വ്യോമസേനയുടെ ഭാഗമായി. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ല്‍ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയില്‍നിന്ന് ‘സ്വോര്‍ഡ് ഓഫ് ഓണര്‍’ സ്വന്തമാക്കിയിട്ടുണ്ട്. ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട ടെസ്റ്റ് പൈലറ്റുമാര്‍ പ്രശാന്ത് ബി.നായരുടെ നേതൃത്വത്തില്‍ ഒന്നര വര്‍ഷം റഷ്യയില്‍ പരിശീലനം നടത്തിയിരുന്നു. ബെംഗളൂരുവിലെ…

    Read More »
  • Social Media

    അടക്കേണ്ട പിഴ ‘0’ എന്നുള്ള ചലാൻ ലഭിച്ചോ? ഒരു തുകയും അടക്കേണ്ട എന്നല്ല ഇതിനര്‍ഥം ! മോട്ടോർ വാഹനവകുപ്പിന്റെ കുറിപ്പ്

    ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. മോട്ടോർ വെഹിക്കിള്‍ ആക്‌ട് അനുസരിച്ച്‌, നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസൻസ്, ആർസി, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മലിനീകരണ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇല്ലെങ്കിലോ വാഹനമോടിക്കുമ്ബോള്‍ മറ്റേതെങ്കിലും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ വാഹന ഉടമയ്ക്ക് പിഴ അടക്കേണ്ടി വരും. ചില നിയമലംഘനങ്ങള്‍ക്ക് ഉടമയ്ക്ക് ലഭിക്കുന്ന ചലാനില്‍ പിഴത്തുക വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടാകും. എന്നാല്‍ മറ്റുചില കേസുകളില്‍ അടക്കേണ്ട പിഴ ‘പൂജ്യം (0)’ എന്നുള്ള ചലാൻ ലഭിക്കാം. ഇതിനർഥം ഒരു തുകയും അടക്കേണ്ട എന്നല്ല എന്താണ് ‘0 രൂപ’ പിഴയുള്ള ചലാനുകള്‍? പിഴയില്ലെന്ന് കരുതി പലരും ‘0 രൂപ’ പിഴയുള്ള ചലാനുകള്‍ അവഗണിക്കുന്നു. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ വലിയ പ്രശ്നങ്ങളില്‍ അകപ്പെട്ടേക്കാം. അത്തരം ചലാനുകള്‍ ചെറിയ പിഴ അടച്ച്‌ തീർപ്പാക്കാൻ കഴിയുന്നവയല്ല. കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളതിനാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമുള്ളു എന്നാണ് ‘0 രൂപ’ പിഴയുള്ള ചലാനുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എംവിഡി…

    Read More »
  • Kerala

    എരുമേലിയിലും കടുവ സാന്നിധ്യം; കടുവ ഭക്ഷിച്ച മ്ലാവിന്‍റെ ജഡാവശിഷ്ടം കണ്ടെത്തി

    എരുമേലി: കഴിഞ്ഞയിടെ കടുവയുടെ സാന്നിധ്യം കണ്ട് ടാപ്പിംഗ് തൊഴിലാളി ഓടി രക്ഷപ്പെട്ട പമ്ബാവാലി, തുലാപ്പള്ളി പ്രദേശത്ത് വീണ്ടും കടുവയുടെ സാന്നിധ്യം. കടുവ ഭക്ഷിച്ച നിലയിൽ മ്ലാവിന്‍റെ ജഡാവശിഷ്ടം കണ്ടെത്തി. കർഷകനായ വട്ടപ്പാറ കുളങ്ങര ജോർജുകുട്ടിയുടെ പുരയിടത്തിലാണ് മ്ലാവിന്‍റെ ജഡം കാണപ്പെട്ടത്. ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം നാളുകളായി ഉണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ആഴ്ചയാണ് വയറക്കുന്നേല്‍ പൊന്നച്ചൻ എന്ന കർഷകൻ കടുവയുടെ മുന്നില്‍പ്പെട്ടത്. കടുവ കേഴയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നതുകൊണ്ടു മാത്രമാണ് തനിക്ക് രക്ഷപ്പെടാനായതെന്ന് പൊന്നച്ചൻ പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി നിരവധി വളർത്തുമൃഗങ്ങളെയും കടുവ കൊണ്ടുപോയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മനുഷ്യജീവൻ നഷ്ടപ്പെടുന്നതുവരെ കാത്തു നില്‍ക്കാതെ എത്രയും വേഗം പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അതേസമയം സ്ഥലത്തെത്തി പരിശോധനയും തെളിവെടുപ്പും നടത്തിയതിനൊപ്പം നിരീക്ഷണവും ഏർപ്പെടുത്തിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

    Read More »
  • India

    ഉത്തര്‍ പ്രദേശില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്‌ ആറ് മരണം

    ഉത്ത‌ർപ്രദേശ് : ഉത്തർ പ്രദേശില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്‌ ആറ് മരണം. ബല്ലിയയിലാണ് അപകടം നടന്നത്. ബല്ലിയ സുഗർ ഛപ്ര വളവില്‍ പുലർച്ചെ 2.30 ഓടെയാണ് സംഭവം. അമിത് കുമാർ ഗുപ്ത (46), രഞ്ജിത് ശർമ (32), യാഷ് ഗുപ്ത (9), രാജ് ഗുപ്ത (11), രാജേന്ദ്ര ഗുപ്ത (50) എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ കൂറിച്ച്‌ ‌വിവരം ഒന്നും ലഭിച്ചിട്ടില്ല.വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ് അവരെ വാരാണസിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ദേവ് രഞ്ജൻ വർമ്മ അറിയിച്ചു.

    Read More »
Back to top button
error: