KeralaNEWS

തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിക്കില്ല; വിട്ടുനില്‍ക്കുമെന്ന് ഐ.എന്‍.എല്‍ വഹാബ് വിഭാഗം

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിക്കില്ലെന്ന് ഐ.എന്‍.എല്‍ വഹാബ് വിഭാഗം. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ എല്‍.ഡി.എഫ് ഒരു വിഭാഗത്തെ പിന്തുണയ്ക്കുന്ന ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നുവെന്ന് വഹാബ് വിഭാഗം ആരോപിച്ചു. ഇതിനെതിരെ മുഖ്യമന്ത്രിക്കും എല്‍.ഡി.എഫ് കണ്‍വീനര്‍ക്കും കത്ത് നല്‍കിയെങ്കിലും മറുപടി നല്‍കിയില്ലെന്നും വഹാബ് പക്ഷം ആരോപിക്കുന്നു.

ഐ.എന്‍.എല്ലില്‍ വിഭാഗീയതയുണ്ടായപ്പോള്‍ ഇരു വിഭാഗത്തേയും സഹകരിപ്പിക്കുന്നില്ലെന്ന നിലപാടാണ് എല്‍.ഡി.എഫ് ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് കാസിം ഇരിക്കൂര്‍ പക്ഷത്തെ എല്‍.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ വഹാബ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

Back to top button
error: