KeralaNEWS

രാഹുൽ ഇല്ല; വയനാട്ടിൽ കോണ്‍ഗ്രസിനായി എംഎം ഹസന്‍ സ്ഥാനാര്‍ത്ഥിയായേക്കും 

വയനാട്: വയനാട് ലോക്‌സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനായി എംഎം ഹസന്‍ സ്ഥാനാര്‍ത്ഥിയായേക്കും എന്ന് സൂചന.

കണ്ണൂരില്‍ കെ സുധാകരനും ആലപ്പുഴയില്‍ കെസി വേണുഗോപാലും മത്സരിക്കുന്ന  സാഹചര്യത്തിലാണ് വയനാട്ടിലേക്ക് എംഎം ഹസന് നറുക്ക് വീഴുന്നത്.

യുഡിഎഫ് കണ്‍വീനറായ മുതിര്‍ന്ന നേതാവിനായി എ-ഐ ഗ്രൂപ്പുകളില്‍ പൊതുവികാരമുണ്ട്.കേരളത്തില്‍ രാഹുല്‍ മത്സരിക്കില്ലെന്ന അഭ്യൂഹം സജീവാണ്.

Signature-ad

കണ്ണൂരില്‍ കെ സുധാകരന്‍ മത്സരിക്കുന്നതോടെ കേരളത്തിലെ 15 സിറ്റിംഗ് കോണ്‍ഗ്രസ് എംപിമാരില്‍ 14 പേരും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. വയനാട് രാഹുല്‍ കൂടി മത്സരിച്ചാല്‍ എല്ലാ സീറ്റിലും സിറ്റിംഗ് എംപിമാരുടെ സാന്നിധ്യം ഉണ്ടാകും. മുസ്ലീം ലീഗും സിറ്റിംഗ് എംപിമാരെ മത്സരിപ്പിക്കും എന്നാണ് സൂചന. ആർഎസ്പിയില്‍ എന്‍കെ പ്രേമചന്ദ്രനും സിപിഎമ്മില്‍ എഎം ആരിഫും സീറ്റുറപ്പിച്ചിട്ടുണ്ട്. ഇതോടെ 20 ലോക്‌സഭാ അംഗങ്ങളും കേരളത്തില്‍ മത്സരിക്കാനുള്ള സാധ്യത കൂടും. ആലപ്പുഴയില്‍ മാത്രമാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് തോറ്റത്. ഇത്തവണ ആ സീറ്റ് തിരിച്ചു പിടിക്കാന്‍ കെസി വേണുഗോപാലിനെ ഇറക്കാനാണ് ആലോചന.

കഴിഞ്ഞ തവണ ഷാനി മോള്‍ ഉസ്മാനായിരുന്നു ആലപ്പുഴയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ആരിഫിനോട് ഷാനിമോള്‍ നേരിയ വോട്ടിന് തോറ്റു. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ എത്തുന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീം സമുദായ പ്രാതിനിധ്യം ഇല്ലാതെയായി. ഇതാണ് എംഎം ഹസന് തുണയാകുന്നത്.

Back to top button
error: