IndiaNEWS

നജഫ്ഗഡ് ക്ഷേത്രത്തില്‍ ആറ്റുകാല്‍ പൊങ്കാല നടത്തി

ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ആറ്റുകാല്‍ പൊങ്കാല നടത്തി.
നാട്ടില്‍ നടന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കാൻ സാധിക്കാത്ത ഡല്‍ഹിയിലെ ഭക്ത ജനങ്ങള്‍ക്കു വേണ്ടിയാണ് ക്ഷേത്രാങ്കണത്തില്‍ സൗകര്യം ഒരുക്കിയത്.

രാവിലെ മഹാഗണപതി ഹോമത്തോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. രാവിലെ നിർമ്മാല്യ ദർശനം, പ്രഭാത പൂജകള്‍, വിശേഷാല്‍ പൂജകള്‍, അന്നദാനം എന്നിവയും ഉണ്ടായിരുന്നു.

Signature-ad

ക്ഷേത്ര മേല്‍ശാന്തി അനീഷ് മേപ്പാടൻ ചടങ്ങുകള്‍ക്ക് കാർമികത്വം വഹിച്ചു.

Back to top button
error: