Month: February 2024
-
Crime
ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്തു; ഏഴര പവനുമായി ‘ഏട്ട്് അയ്യ’ അറസ്റ്റില്‍
ചെന്നൈ: ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്ത സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. തട്ടിയെടുത്ത ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ പക്കല്‍ നിന്നു കണ്ടെടുത്തു.ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ പൊള്ളാച്ചി ഓഫിസിലേക്കു മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച അവധിയിലായിരുന്ന ശബരിഗിരിയാണു (41) പിടിയിലായത്. മാക്കിനാംപട്ടി സായിബാവ കോളനിയിലെ മഹേശ്വരിയുടെ 4 പവന്‍ മാല, കോലാര്‍പട്ടി ചുങ്കത്തിലെ ഹംസവേണിയുടെ 2 പവന്‍ മാല തുടങ്ങിയവ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അന്‍പതോളം സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ശാന്തി തിയറ്ററിനു പിന്‍വശത്ത് ഓയില്‍ കാനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണാഭരണങ്ങള്‍. ആനമല ഡിഎസ്പി ഓഫിസില്‍ പൊലീസ് ഉദ്യോഗസ്ഥയാണ് ഇയാളുടെ ഭാര്യ.
Read More » -
Health
എന്താണ് എൻഡോസ്കോപ്പി ?
ശരീരത്തിന് പുറത്ത് ഒരു വ്രണമോ മറ്റോ ഉണ്ടായാല്‍ അതിനെ ചികിത്സിക്കാന്‍ എളുപ്പമാണ്. കാരണം വ്രണമുണ്ടായ ഭാഗം കാണാനും അതിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും ഒരു ഡോക്ടര്‍ക്ക് എളുപ്പമാണ്. എന്നാല്‍ വയറിലോ കുടലിലോ ഒക്കെ ആണ് ഇത്തരം ഒരു വ്രണം രൂപപ്പെടുന്നതെങ്കില്‍ അതിനെ തിരിച്ചറിയുക അത്ര എളുപ്പമല്ല. പുറം ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞുള്ള ചികിത്സ എല്ലായ്പ്പോഴും ഫലവത്താകണമെന്നും ഇല്ല. എന്നാല്‍ വയറിനകം കാണാന്‍ പറ്റിയാലോ? ചികിത്സ എളുപ്പമാകുകയും ചെയ്യും. അങ്ങിനെയൊരാവശ്യമാണ് എന്‍ഡോസ്കോപ്പി എന്ന ആശയത്തിലേക്ക് വഴിതെളിച്ചത്. രണ്ടു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് എന്‍ഡോസ്കോപ്പി എന്ന ആശയത്തിന്. 1806 ലാണ് എന്‍ഡോസ്കോപ്പിക്ക് ഉപയോഗിക്കുന്ന ഒരുപകരണത്തിന്റെ ആദ്യ പിറവി. പിന്നീട് പലരായി അത്തരം കണ്ടെത്തലുകള്‍ നടത്തിയെങ്കിലും അതൊന്നും പൂര്‍ണ്ണമായും വിജയകരമായിരുന്നില്ല. ചെറിയ ഇലക്ട്രിക്ക് ബള്‍ബുകളുടെ ആഗമനമാണ് എന്‍ഡോസ്കോപ്പിയില്‍ വഴിത്തിരിവുണ്ടാക്കിയ മറ്റൊരു സംഭവം. എങ്കിലും ആധുനികമെന്ന് പറയാവുന്ന എന്‍ഡോസ്കോപ്പുകള്‍ രൂപപ്പെട്ടിട്ട് അരനൂറ്റാണ്ടിലേറെ ആയിട്ടില്ല. ഒപ്റ്റിക്ക് ഫൈബര്‍ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവമാണ് ആധുനിക എന്‍ഡോസ്കോപ്പുകള്‍ക്ക് രൂപം നല്‍കാന്‍ സഹായിച്ചിട്ടുള്ളത്. വയര്‍, വന്‍കുടല്‍, ചെറുകുടലിന്റെ തുടക്കം…
Read More » -
Kerala
നഷ്ടത്തില്‍ നിന്ന് വൻ ലാഭത്തിലേക്ക് കെഎസ്‌ഐഎൻസി
കൊച്ചി: നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് കപ്പലോടിച്ച് സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്‌ഐഎൻസി). 2021-22 സാമ്ബത്തിക വർഷത്തില്‍ 5.6 കോടി രൂപയുടെ നഷ്ടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എന്നാല്‍ 2022-23ല്‍ 1.8 കോടി രൂപയുടെ ലാഭത്തിലേക്ക് സ്ഥാപനം കുതിച്ചുയർന്നു. 12.53 കോടി രൂപയുടെ ചരിത്ര നേട്ടമാണ് ഇപ്പോള്‍ കെഎസ്‌ഐഎൻസി കൈവരിച്ചിരിക്കുന്നത്. ലാഭത്തിലെ വലിയ പങ്ക് വിനോദസഞ്ചാര മേഖലയാണ് വഹിച്ചിരിക്കുന്നത്. ആകെ 1.17 ലക്ഷം ആളുകളാണ് കടല്‍, കായല്‍ യാത്രയ്ക്കായി കെഎസ്‌ഐഎൻസിയെ തെരഞ്ഞെടുത്തത്. വിനോദ സഞ്ചാര മേഖലയില്‍ എറണാകുളം കേന്ദ്രീകരിച്ച് കെഎസ്‌ഐഎൻസിയുടെ 6 ബോട്ടുകളും ഒരു ക്രൂയിസ് കപ്പലുമാണ് സേവനം നടത്തുന്നത്. 6.35 കോടി രൂപയാണ് ബാർജ് സർവീസില്‍ നിന്നുള്ള വരുമാനം. 2 പുതിയ ബാർജുകള്‍ ഉള്‍പ്പെടെ ആകെ 10 ബാർജുകള്‍ കെഎസ്‌ഐഎൻസിക്കുണ്ട്. രണ്ടു പുതിയ ബാർജുകളും സാഗരറാണി മാതൃകയില്‍ ഒരു വിനോദ സഞ്ചാര ബോട്ടും വൈകാതെ ഇറക്കാനും പദ്ധതിയുണ്ട്.
Read More » -
Kerala
ബസ് കാറിൽ തട്ടി; കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ ഡിപ്പോയില്‍ കയറി ക്രൂരമായി മര്‍ദിച്ചു
പെരിന്തല്‍മണ്ണ: കെ.എസ്.ആർ.ടി.സി ബസ് കാറില്‍ തട്ടിയെന്നാരോപിച്ചു ഡ്രൈവറെ ഡിപ്പോയിൽ കയറി അതിക്രൂരമായി മർദിച്ചു. മലപ്പുറം ഡിപ്പോയിലെ ജീവനക്കാരനും കോഴിക്കോട്-പാലക്കാട് റൂട്ടിലെ ഡ്രൈവറുമായ പ്രദീപിനെയാണ് മർദ്ദിച്ചത്.ഇയാളെ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 8.20ന് പെരിന്തല്‍മണ്ണ ഡിപ്പോയിലാണ് സംഭവം.അതേസമയം കാറില്‍ വന്നയാളെ കെ.എസ്.ആർ.ടി. സി ജീവനക്കാർ തടഞ്ഞുവെച്ച ശേഷം പെരിന്തല്‍മണ്ണ പൊലീസിന് കൈമാറി. കോഴിക്കോട് നിന്നും പാലക്കാട്ടേക്കുള്ള സർവിസിനിടെ റോഡില്‍ ഉണ്ടായ തർക്കത്തെ തുടർന്നാണ് കാർ യാത്രികർ ഡിപ്പോയിലെത്തി പ്രദീപിനെ മർദ്ദിച്ചത്.
Read More » -
NEWS
യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു എസ്- ബ്രിട്ടൻ സംയുക്ത സേനാ ആക്രമണം; 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഏഡൻ: യെമനില്‍ സംയുക്ത ആക്രമണം തുടർന്ന് അമേരിക്കയും ബ്രിട്ടനും. 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. 16 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനിക ക്യാമ്ബിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്നത്. നടപടി തുടരുമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിന്‍റെ ഗാസ അധിനിവേശത്തിനെതിരെ ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന ഇടപെടലാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. അതിനിടെ അമേരിക്ക തങ്ങളുടെ പ്രദേശത്ത് നടത്തിയ ആക്രമണങ്ങള്‍ മേഖലയിലെ സമാധാനം തകര്‍ക്കുന്നതാണെന്ന് ഇറാഖും സിറിയയും മുന്നറിയിപ്പ് നല്‍കി.
Read More » -
Kerala
മകന്‍ വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച് മോശമായി പോസ്റ്റ്; വീട്ടിൽ കയറി ആക്രമണം നടത്തിയ 9 പേർ അറസ്റ്റിൽ
കൊല്ലം: മകന്‍ വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച് മോശമായി പോസ്റ്റ് ഇട്ടത് ചോദിക്കാനെത്തി അടിപിടിയിൽ കലാശിച്ച സംഭവത്തിൽ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി താലൂക്കില്‍ ചവറയില്‍, ചോലെപ്പാടം ഭാഗത്ത് വിഷ്ണുഭവനം വീട്ടില്‍ ദീലിപ് കുമാറിന്‍റെ ഭാര്യ ദീപ അഴല (37), ദിലീപ് കുമാറിന്‍റെ മകന്‍ പ്രണവ് അഴല (19), ചവറ വില്ലേജില്‍ വടക്കുംതലയില്‍ കിരണ്‍ ഭവനത്തില്‍ കുഞ്ഞുമോന്‍റെ മകന്‍ കിരണ്‍ (19), തേവലക്കര വില്ലേജില്‍ നല്ലതറ വടക്കതില്‍ വീട്ടില്‍ സന്തോഷിന്‍റെ മകന്‍ അഖില്‍ (19), ചവറ വില്ലേജില്‍ വടക്കുംതലയില്‍ രജനീഷ് ഭവനത്തില്‍, രമേശന്‍റെ മകന്‍ രജനീഷ്(22), പള്ളിയുടെ കിഴക്കതില്‍ വീട്ടില്‍, രാജേഷിന്‍റെ മകന്‍ ആദിത്യന്‍ (19) എന്നീ ആറു പ്രതികളെയും ഈ സംഘത്തെ തിരികെ ആക്രമിച്ചതിന് കണ്ണമംഗലത്ത് തോട്ടുകണ്ടത്തില്‍ വീട്ടില്‍ സതീഷിന്‍റെ ഭാര്യ സുസ്മിത (40), കൃഷ്ണന്‍റെ മക്കളായ സതീഷ് (43), സുരേഷ് (41) എന്നീ 3 പ്രതികളെയും ഉള്‍പ്പെടെ ഒൻപത് പേരെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. ദീപയുടെ…
Read More » -
Kerala
എൽ.പി സ്കൂള്‍ വിദ്യാര്‍ഥികളെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസ്
കൊല്ലം: കുളത്തൂപ്പുഴയില്‍ എല്‍.പി സ്കൂള്‍ വിദ്യാർഥികളെ അധ്യാപകൻ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ട്രൈബല്‍ സ്കൂളിലെ അറബി അധ്യാപകൻ കാട്ടാക്കട പൂവച്ചല്‍ സ്വദേശി ബാത്തിഷാനെതിരെയാണ് കേസ്. പ്രതി ഒളിവിലാണെന്ന് കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു. മൂന്ന് മാസം മുൻപാണ് ബാത്തിഷാൻ സ്കൂളില്‍ അധ്യാപകനായെത്തുന്നത്. കുട്ടികളെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ശരീരത്തില്‍ സ്പർശിച്ചെന്നാണ് പരാതി. രണ്ടു പരാതിയിലാണ് പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി കുളത്തൂപ്പുഴ പൊലീസ് കേസെടുത്തത്. രണ്ടു കുട്ടികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയാണ് പോലീസ് ബാത്തിഷാനെതിരെ കേസെടുത്തത്. അധ്യാപകൻ്റെ ലൈഗികാതിക്രമം സ്കൂള്‍ അധികൃതര്‍ മറച്ചുവച്ചെന്നും, പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Read More » -
Kerala
കോഴിക്കോട് മെട്രോ : ആദ്യഘട്ടത്തില്‍ 2 കോറിഡോറുകള്‍, റൂട്ടുകള്‍ ഇങ്ങനെ
കോഴിക്കോട്: അനുദിനം വളരുന്ന കോഴിക്കോടിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയിൽ വരുന്നു.ആദ്യഘട്ടത്തിൽ 27.1 കിലോമീറ്റർ ദൂരമുള്ള രണ്ട് കോറിഡോറുകളാണ് പരിഗണിക്കുന്നത്. തെക്കുവടക്ക് ദിശയിൽ വെസ്റ്റ്ഹിൽ-നടക്കാവ്-മീഞ്ചന്ത-ചെറുവണ്ണൂർ-രാമനാട്ടുകര റൂട്ടിലാണ് ആദ്യ കോറിഡോർ. കിഴക്കുപടിഞ്ഞാറ് ദിശയിൽ മെഡിക്കൽ കോളജ്-തൊണ്ടയാട്-കോഴിക്കോട് ബീച്ച്റൂട്ടിലാണ് രണ്ടാമത്തെ കോറിഡോർ. വെസ്റ്റ്ഹിൽ-രാമനാട്ടുകര കോറിഡോറിന് 19 കിലോമീറ്ററും മെഡിക്കൽ കോളേജ്- ബീച്ച് കോറിഡോറിന് 8.1 കിലോമീറ്ററുമാണ് ദൈർഘ്യം. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് രണ്ട് കോറിഡോറുകൾ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. കോഴിക്കോട് സമഗ്ര മൊബിലിറ്റി പ്ലാൻ കരട് റിപ്പോർട്ടിന്റെ ഭാഗമായി നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരട് നിർദ്ദേശം കോർപ്പറേഷനിൽ ചർച്ച ചെയ്ത് പാസാക്കിയ ശേഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനും തുടർന്ന് കേന്ദ്ര അംഗീകാരത്തിനും സമർപ്പിക്കും. കോഴിക്കോട് സിറ്റി മാസ്റ്റർ പ്ലാൻ, സമഗ്ര മൊബൈലിറ്റി പ്ലാൻ എന്നിവയുമായി ഏകോപിപ്പിച്ചായിരിക്കും മെട്രോ പദ്ധതിയെന്ന് യോഗത്തിൽ പങ്കെടുത്ത കൊച്ചി മെട്രോറെയിൽ ലിമിറ്റഡ്…
Read More » -
India
1,799 രൂപയ്ക്ക് വിമാന ടിക്കറ്റ്; വമ്പൻ ഓഫറുമായി എയർ ഇന്ത്യ
ന്യൂഡൽഹി:വമ്പൻ ഓഫറുമായി എയർ ഇന്ത്യ.മസ്‌തേ വേള്‍ഡ് സെയില്‍ എന്ന പേരിലാണ് ഓഫർ.ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകള്‍ വെറും 1,799 രൂപ മുതല്‍ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 5 വരെ മാത്രമാണ് ഈ ഓഫർ. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് 2024 ഫെബ്രുവരി 2 മുതല്‍ സെപ്റ്റംബർ 30 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ കഴിയും. ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ 1,799 രൂപയ്ക്ക് ലഭിക്കും. അതേസമയം, ബിസിനസ് ക്ലാസ് നിരക്ക് 10,899 രൂപയാണ്. അമേരിക്ക, കാനഡ, ബ്രിട്ടൻ, യൂറോപ്പ്, ഓസ്‌ട്രേലിയ, ഗള്‍ഫ്, ഏഷ്യാ പസഫിക്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഈ ഓഫർ പ്രകാരം ബുക്ക് ചെയ്യാൻ സാധിക്കും.
Read More »
