KeralaNEWS

കൊയിലാണ്ടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചേലിയയിലെ പുനത്തില്‍ മീത്തല്‍ പരേതനായ പ്രസൂണ്‍കുമാറിന്റെ മകൻ കാളിദാസ് (ഷാനു 18) ആണ് മരിച്ചത്.

പൂക്കാട് പെട്രോള്‍ പമ്ബിന് മുൻപില്‍ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം.

Signature-ad

കോഴിക്കോട് സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തില്‍ ഏവിയേഷൻ കോഴ്സ് വിദ്യാർഥിയായിരുന്നു. ഏഴു വർഷം മുമ്ബ് മൈസൂരുവില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് അച്ഛൻ പ്രസൂണ്‍കുമാർ മരിച്ചത്. അമ്മ: ഷേർലി.

Back to top button
error: