IndiaNEWS

എറണാകുളത്തു നിന്നും ടാറ്റാനഗറിലേക്ക് സ്പെഷ്യല്‍ ട്രെയിൻ

എറണാകുളം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ എറണാകുളത്തു നിന്നും ടാറ്റാനഗറിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു.

ടാറ്റാനഗർ-എറണാകുളം വീക്കിലി എക്സ്പ്രസ് ഫെബ്രുവരി 5,12 എന്നീ തിങ്കളാഴ്ചകളില്‍ ടാറ്റാനഗറില്‍ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം എറണാകുളത്ത് എത്തും. എറണാകുളം-ടാറ്റാനഗർ വീക്കിലി എക്സ്പ്രസ് ഫെബ്രുവരി 8,15 എന്നീ വ്യാഴാഴ്ചകളില്‍ എറണാകുളത്ത് നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം ടാറ്റാ നഗർ എത്തും.

എറണാകുളം,ആലുവ,തൃശൂർ,പാലക്കാട് ജംക്ഷൻ എന്നിങ്ങനെ നാല് സ്റ്റോപ്പുകൾ മാത്രമാണ് കേരളത്തിലുള്ളത്.

Signature-ad

2 ടൂ ടയർ എസി കോച്ച്‌, 5 എസി ത്രീ ടയർ കോച്ച്‌, 3 എസി ത്രീ ടയർ എക്കണോമി കോച്ച്‌, 7 സ്ലീപ്പർ ക്ലാസ് കോട്ട്, 2 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ച്‌, ഭിന്നശേഷിക്കാർക്ക് 1 സെക്കൻഡ് ക്ലാസ് കോച്ച്‌. 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവ ഉണ്ടായിരിക്കും.

Back to top button
error: