IndiaNEWS

ക്രിസ്ത്യാനികൾക്കെതിരെ വ്യാജ ആരോപണം; അണ്ണാമലൈയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി

ചെന്നൈ: മതവിദ്വേഷം പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച്‌ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.അണ്ണാമല നല്‍കിയ ഹർജിയില്‍ വിധി പറയുന്നത് അനിശ്ചിതമായി മാറ്റി.

ദീപാവലിയോടനുബന്ധിച്ച്‌ പടക്കം പൊട്ടിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചത് ക്രിസ്ത്യൻ സന്നദ്ധ സംഘടനയാണെന്ന അണ്ണാമലൈയുടെ പ്രസ്താവനയാണ് കേസിനാധാരം.

എന്നാല്‍ ഇതു തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മതവിദ്വേഷം ഉണ്ടാക്കാൻ അണ്ണാമലൈ ബോധപൂർവ്വം ശ്രമിക്കുകയാണെന്നു കാണിച്ച്‌ സേലം സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അണ്ണാമലൈ കോടതിയെ സമീപിച്ചത്.

Back to top button
error: