IndiaNEWS

കര്‍ഷക മാര്‍ച്ച്: സ്റ്റേഡിയം ജയിലാക്കി മാറ്റാനുള്ള കേന്ദ്ര നിര്‍ദേശം തള്ളി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷകസംഘടനകളുടെ രാജ്യതലസ്ഥാനം വളയല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബാവനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ തള്ളി.

ഡല്‍ഹി ആഭ്യന്തര മന്ത്രി കൈലാഷ് ഗഹ്ലോത് നിര്‍ദേശം തള്ളി ചീഫ് സെക്രട്ടറി നരേഷ് കുമാറിന് കത്തെഴുതുകയും കര്‍ഷക മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

Signature-ad

‘കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണ്. സമാധാനപരമായി പ്രതിഷേധം നടത്തുന്നത് ഭരണഘടനാപരമായ അവകാശമാണ്. അതിനാല്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ല’ ഡല്‍ഹി ആഭ്യന്തര മന്ത്രിയുടെ കത്തില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍, അവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കണം. രാജ്യത്തെ കര്‍ഷകര്‍ നമുക്ക് അന്നം തരുന്നവരാണ്, അവരെ അറസ്റ്റ് ചെയ്ത് ഈ രീതിയില്‍ പെരുമാറുന്നത് അവരുടെ മുറിവില്‍ ഉപ്പ് പുരട്ടുന്നതിന് തുല്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് കക്ഷിയാകാന്‍ കഴിയില്ലെന്നും ഗഹ്ലോത് കൂട്ടിച്ചേര്‍ത്തു.

 

 

 

Back to top button
error: