KeralaNEWS

പിരിച്ചെടുക്കാനുള്ളത് 19,975 കോടിയുടെ നികുതി കുടിശ്ശിക; സംസ്ഥാനത്തിൻ്റെ കടം 18. 87 ലക്ഷം കോടി

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ കടം 18. 87 ലക്ഷം കോടി ആണെന്നിരിക്കെ സർക്കാർ പിരിച്ചെടുക്കാനുള്ളത് 19,975 കോടിയുടെ നികുതി കുടിശ്ശിക.ധനമന്ത്രി കെ എൻ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.

2016 മുതല്‍ 2022 വരെ സംസ്ഥാനത്തിൻ്റെ കടം 18. 87 ലക്ഷം കോടി രൂപയാണെന്നും 2022- 23 സാമ്ബത്തിക വർഷം വരെ 19,975.43 കോടി രൂപയാണ് നികുതി കുടിശ്ശികയായി പിരിച്ചെടുക്കാനുള്ളതെന്നും ബാലഗോപാൽ വ്യക്തമാക്കി. ഇതില്‍ 5914.13 കോടി രൂപ കേസുകളെ തുടർന്ന് തർക്കത്തിലാണ്.  ജിഎസ്ടി നടപ്പിലാക്കുന്നതിന് മുൻപുള്ള നികുതി കുടിശ്ശികയും പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശികയും ഇതില്‍ ഉള്‍പ്പെടുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.

Signature-ad

ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്തെ കടം 18. 87 ലക്ഷം കോടി രൂപയാണ്. എന്നാല് പൊതു കടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം കുറഞ്ഞതിനാല്‍ പൊതു കടത്തിൻ്റെ തോതില്‍ വർധന ഉണ്ടായതായി കണക്കാക്കാൻ ആവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനം കടക്കെണിയിലാണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. കേന്ദ്രം അനുവദിക്കുന്ന വായ്പാ പരിധിക്ക് ഉള്ളില്‍ നിന്ന് മാത്രമേ കടമെടുപ്പ് സാധ്യമാകൂ. ജിഎസ്ഡിപിക്ക് ആനുപാതികമായ വർധന മാത്രമേ കടത്തിനും ഉണ്ടായിട്ടുള്ളൂ. ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് 1622 കോടി രൂപ നടപ്പ് സാമ്ബത്തിക വർഷം പിരിച്ചെടുത്തതായും ധനമന്ത്രി സഭയെ അറിയിച്ചു.

Back to top button
error: