LIFELife Style

”മമ്മൂക്ക ഉള്ള ഒരു വാട്‌സ്ആപ് ഗ്രൂപ്പില്‍ ഞാന്‍ അംഗമാണ്, ആ പോസ്റ്റിന്റെ പേരില്‍ ഞാന്‍ ഇന്നുവരെ എയറില്‍ തന്നെ, ശോഭനയുടെ ഉള്ളിലെ കലാകാരിയെ ഇപ്പോഴും അംഗീകരിക്കുന്നുണ്ട്”

ലയാളികള്‍ക്ക് സുപരിചിതമായ താരമാണ് ശീതള്‍ ശ്യാം.സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ ന്യൂസ് 24 ന്റെ ജനകീയ കോടതിയില്‍ ശീതള്‍ അതേ കുറിച്ച് സംസാരിക്കുകയാണ്.”ആ പോസ്റ്റിന്റെ പേരില്‍ ഞാന്‍ ഇന്നുവരെ എയറില്‍ തന്നെയാണ്. ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത്രയും കാലം കൊണ്ടും കൊടുത്തും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. ഫേസ്ബുക് പോലെയുള്ളതില്‍ ആണ് എന്റെ ജീവിതം എനിക്ക് തുറന്നെഴുതാന്‍ പറ്റിയിട്ടുള്ളത്. ഞാന്‍ ഇപ്പോഴും സംസാരിക്കുന്നത് എന്റെ ആശയങ്ങളെ കുറിച്ചാണ്. അത് എന്റെ ശരികള്‍ ആണ്. മറ്റൊരാളുടെ ശരികള്‍ അല്ല. ശോഭനയുടെ ഉള്ളിലെ കലാകാരിയെ ഇപ്പോഴും അംഗീകരിക്കുന്നുണ്ട്. അവരുടെ ടാലന്റിനെയും സ്‌കില്ലിനെയും ഇപ്പോഴും ബഹുമാനിക്കുന്നു. ഒരു മനുഷ്യ ജീവി ആണെന്ന ബഹുമാനവും കൊടുക്കുന്നു. ഞാന്‍ ആകെ രണ്ടുവാക്കേ എഴുതിയിട്ടുള്ളു. അത് ഇത്രമാത്രം മലയാളികള്‍ക്ക് പ്രശ്‌നം ആവണമെങ്കില്‍ എന്തായിരിക്കും കാരണം എന്ന് ഊഹിക്കാമല്ലോ.

സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഇന്ത്യ ഭരിക്കുന്ന ഒരു ഭരണാധികാരി നിലനില്‍ക്കുന്ന ഒരു വേദിയില്‍ ഒരു സ്ത്രീ സംസാരിക്കുകയാണ്. ഇന്ത്യയിലെ ഈ ഭരണാധികാരിക്ക് കീഴില്‍ നമ്മള്‍ സ്ത്രീകള്‍ എല്ലാവരും സുരക്ഷിതരാണ് എന്ന്. കണക്കുകള്‍ നോക്കിയാല്‍ നമുക്ക് മനസിലാവും സ്ത്രീകള്‍ക്ക് സുരക്ഷിതമായി നടക്കാന്‍ പറ്റാത്ത രാജ്യങ്ങളില്‍ എത്രമത് ആണ് ഇന്ത്യ എന്ന്. ഇന്ത്യയുടെ സമകാലിക സാഹചര്യത്തില്‍ വിവിധ തരത്തില്‍ ഉള്ള ക്രൂരതകള്‍ ആണ് സ്ത്രീകള്‍ക്കുള്‍പ്പെടെ നടക്കുന്നത്. ജാതി വിവേചനവും മത വിവേചനവും പരദേശീയതയുമൊക്കെ കൃത്യമായി അഡ്രെസ്സ് ചെയ്യുന്ന ഒരു രാജ്യമാണ് നമ്മുടേത്. മമ്മൂക്ക കൈ കെട്ടി നില്‍ക്കുന്ന ആ ഫോട്ടോയ്ക്ക് മുന്‍പ് മമ്മൂക്ക കൈ കൂപ്പുന്ന വിഡിയോകളും ഫോട്ടോയും ഞാന്‍ കണ്ടതാണ്. മമ്മൂക്ക കൈ കെട്ടി നില്‍ക്കുന്ന ഒരു രംഗമാണ് എന്റെ മനസ്സില്‍. ഞാന്‍ അത് ഷെയര്‍ ചെയ്തു. മമ്മൂക്ക അക്ഷതം സ്വീകരിച്ചതില്‍ ഒന്നും എനിക്ക് ഒന്നും തോന്നിയില്ല.

Signature-ad

മമ്മൂക്ക ഉള്ള ഒരു വാട്‌സ്ആപ് ഗ്രൂപ്പില്‍ ഞാന്‍ അംഗമാണ്. നമ്മള്‍ ഷെയര്‍ ചെയ്യുന്നത് ഒക്കെ അദ്ദേഹം കാണുന്നുണ്ട്. അദ്ദേഹം പ്രതികരിച്ചില്ല. എന്നെ അതിശയിപ്പിച്ചത് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത് 12.50 നു ആയിരുന്നു. അന്ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ആയിരുന്നു. ഗോകുല്‍ സുരേഷ് എന്റെ പോസ്റ്റിനു താഴെ വന്നു കമന്റ് ചെയ്തു. അസ്വസ്ഥനാവരുത് എന്നാണ് ഞാന്‍ പറഞ്ഞത്. അത് അത്രയ്ക്ക് പ്രശ്‌നം ആവണ്ട കാര്യമൊന്നുമില്ല. ഞാന്‍ രണ്ടുവാക്ക് എഴുതിയിട്ടുള്ളു അത് എന്റെ രാഷ്ട്രീയമാണ്”

 

Back to top button
error: