Month: February 2024

  • Kerala

    ഗുരുതര ആരോപണങ്ങൾ: കട്ടപ്പന കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയറെ എറണാകുളത്തേക്ക് തട്ടി

    ഇടുക്കി: വ്യാജരേഖ ഉണ്ടാക്കി സ്വകാര്യ ഭൂമിയിലൂടെ വൈദ്യുതി ലൈൻ വലിച്ച കേസ് ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന കെ.എസ്.ഇ.ബി കട്ടപ്പന ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയശ്രീ ദിവാകരനെ സ്ഥലം മാറ്റി.കെ.എസ്.ഇ.ബി ചെയർമാന്റെ നിർദേശത്തെ തുടർന്നാണ് സ്ഥലം മാറ്റം. വൈദ്യുതി ബോർഡ്‌ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം പ്രൊജക്റ്റ്‌ മാനേജ്മെന്റ് യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.ചീഫ് എഞ്ചിനീയറുടെ നിർദേശം മറികടന്ന് ഡിവിഷനിലെ സീനിയർ അസിസ്റ്റന്റിനെതിരെ ഈ ഉദ്യോഗസ്ഥ അനാവശ്യ നടപടിയെടുത്തതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടാണ് ചെയർമാൻ ശരിവച്ച് അച്ചടക്ക നടപടിയെടുത്തത്.2009 ൽ സ്വകാര്യ ഭൂമിയിലൂടെ അനുമതിയില്ലാതെ വൈദ്യുതി ലൈൻ വലിച്ചതിന് ഭൂഉടമ അന്നത്തെ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ജയശ്രീ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകിയിരുന്നു. ബദലായി കെ.എസ്. ഇ.ബി ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയത് ഭൂഉടമയുടെ വ്യാജ ഒപ്പിട്ട അനുമതി പത്രമാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തെളിയുകയും ചെയ്തു.എന്നാൽ ഈ കേസിൽ കോടതി വിധി ഉണ്ടായിട്ടും പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ ബോർഡ് ഒരു നടപടിയുമെടുത്തിട്ടില്ല.

    Read More »
  • NEWS

    അമേരിക്കയിൽ കൊല്ലം സ്വദേശികളായ നാലംഗ കുടുംബം ദുരുഹ സാഹചര്യത്തിൽ മരിച്ചു, മരണകാരണം വെളിപ്പെടുത്താൻ തയാറാകാതെ  പൊലീസ് 

           അമേരിക്കയിലെ കലിഫോർണിയയിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാത്തിമാമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗറിൽ ഡോ. ജി.ഹെൻട്രിയുടെ മകൻ ആനന്ദ് സുജിത് ഹെൻട്രി (42), ഭാര്യ ആലീസ് (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. മരണകാരണം വെളിപ്പെടുത്താൻ സാൻ മറ്റേയോ പൊലീസ് തയാറായില്ല.  ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45 നാണ്  പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്.     ഗൂഗിളിൽ ജോലി ചെയ്തിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ആറേഴു വർഷം മുൻപാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല. ഇരട്ടക്കുട്ടികളുടെ ജനനവും അവിടെ തന്നെയായിരുന്നു. കിളികൊല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ- ജൂലിയറ്റ് ദമ്പതികളുടെ ഏക മകളാണ് ആലീസ്. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ്…

    Read More »
  • Local

    കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തൂങ്ങിമരിച്ചു, സംഭവം കോഴിക്കോട്

        കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപം കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തൂങ്ങിമരിച്ച നിലയില്‍. കൂരാച്ചുണ്ട് കൂട്ടാലിട സ്വദേശി അനീഷാണ് മരിച്ചത്. ഇന്നലെ മുതല്‍ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ കൂരാച്ചുണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കോഴിക്കോടുള്ള ഹോട്ടലില്‍ ഉള്ളതായി കണ്ടെത്തത്തിയത്. ഇന്ന് രാവിലെ ഒമ്പതര മണിയോടെ കസബ പൊലീസ് ഹോട്ടലില്‍ എത്തി മുറി പരിശോധിച്ചപ്പോളാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം   തൊട്ടില്‍ പാലം ഡിപ്പോയില്‍ നിന്നും ഇയാളെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് ജോയിന്‍ ചെയ്ത് രണ്ടു ദിവസം ജോലിയില്‍ കയറിയെങ്കിലും പിന്നീട് കോഴിക്കോടേക്ക് തിരിച്ചു വരികയായിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കസബ പൊലീസ് കേസെടുത്തു.

    Read More »
  • Crime

    ബൈക്ക് തള്ളിയിട്ടതില്‍ തര്‍ക്കം; ഡല്‍ഹിയില്‍ മദ്യപസംഘം യുവാവിനെ കുത്തിക്കൊന്നു

    ന്യൂഡല്‍ഹി: ബൈക്ക് തള്ളിയിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അഞ്ചംഗ മദ്യപസംഘം യുവാവിനെ പൊതുസ്ഥലത്ത് കുത്തിക്കൊന്നു. സുല്‍ത്താന്‍പുരിയില്‍ ചൊവ്വാഴ്ച പകലായിരുന്നു കൊലപാതകം. ആസാദ് (25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ ഡല്‍ഹി പൊലീസിന്റെ പിടിയിലായി. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലയെന്ന് പൊലീസ് പറഞ്ഞു. വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ആസാദിന്റെ ബൈക്ക് സംഘം തള്ളിയിട്ടത് ആസാദ് ചോദ്യംചെയ്തു. ഇതേത്തുടര്‍ന്ന് വാക്കുതര്‍ക്കം നടക്കുന്നതിനിടെ പ്രതികള്‍ കത്തികൊണ്ടും കല്ലുകൊണ്ടും ആക്രമിക്കുകയായിരുന്നു. നിരവധിത്തവണ കുത്തേറ്റ ആസാദ്, സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആസാദിനെ ആക്രമിക്കുന്നതും അതുകണ്ട് ഭയന്ന്, സമീപത്തുണ്ടായിരുന്നവര്‍ ഓടുന്നതുമാണു ദൃശ്യത്തിലുള്ളത്. കൊലപാതകത്തിനു കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ്, ഒളിവില്‍പോയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    സംവിധായകന്‍ പ്രകാശ് കോളേരി വീട്ടില്‍ മരിച്ച നിലയില്‍

    കല്‍പ്പറ്റ: മലയാള ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കോളേരിയെ വയനാട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസമായി പ്രകാശിനെ കാണാനില്ലായിരുന്നുവെന്നാണ് വിവരം. സംവിധായകനെ കണ്ടെത്താനായി നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘അവന്‍ അനന്തപത്മനാഭന്‍’, ‘വരും വരാതിരിക്കില്ല’, ‘മിഴിയിതളില്‍ കണ്ണീരുമായി’, ‘പാട്ടുപുസ്തകം’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയത് പ്രകാശ് കോളേരിയാണ്. 1987-ലാണ് ആദ്യ ചിത്രമായ ‘മിഴിയിതളില്‍ കണ്ണീരു’മായി പുറത്തിറങ്ങിയത്. 2013-ല്‍ പുറത്തിറങ്ങിയ ‘പാട്ടുപുസ്തക’മാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

    Read More »
  • India

    മിണ്ടാതെ ഉരിയാടാതെ അഞ്ച് വര്‍ഷം! ലോക്സഭയില്‍ ഒരക്ഷരം പോലും മിണ്ടാതെ ഒമ്പത് എം.പിമാര്‍; ആറുപേരും ബി.ജെ.പി പ്രതിനിധികള്‍

    ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനിടെ ലോക്സഭയില്‍ ഒരക്ഷരം പോലും മിണ്ടാതെ ഒമ്പത് എം.പിമാര്‍. 2019 ജൂണ്‍ 17നാണ് 17-ാം ലോക്സഭയുടെ ആദ്യ സമ്മേളനം തുടങ്ങിയത്. ഫെബ്രുവരി ഒമ്പതിന് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കാനിരിക്കെയാണ് സഭയില്‍ മൗനം പാലിച്ച എം.പിമാരുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത്. സഭയില്‍ ഒരിക്കല്‍ പോലും സംസാരിക്കാത്തവരില്‍ ആറു പേര്‍ ബി.ജെ.പി പ്രതിനിധികളാണ്. രണ്ടു പേര്‍ ടി.എം.സി എം.പിമാരും ഒരാള്‍ ബി.എസ്.പി അംഗവുമാണ്. രമേശ് ചന്ദപ്പ ജിഗാജിനാഗി (ബീജാപ്പൂര്‍, കര്‍ണാടക), അതുല്‍ കുമാര്‍ സിങ് (ഘോഷി, യു.പി), ദിബ്യേന്ദു അധികാരി (തംലുക്, പശ്ചിമ ബംഗാള്‍), ബി.എന്‍ ബച്ചെഗൗഡ (ചിക്കബല്ലപൂര്‍, കര്‍ണാടക), പ്രധാന്‍ ബറുവ (ലഖിംപൂര്‍, അസം), സണ്ണി ഡിയോള്‍ (ഗുര്‍ദാസ്പൂര്‍, പഞ്ചാബ്), അനന്ത് കുമാര്‍ ഹെഗ്ഡെ (ഉത്തര കന്നഡ, കര്‍ണാടക), വി. ശ്രീനിവാസ പ്രസാദ് ( ചാമരാജനഗര്‍, കര്‍ണാടക), ശത്രുഘ്നന്‍ സിന്‍ഹ (അസന്‍സോള്‍, പശ്ചിമ ബംഗാള്‍) എന്നിവരാണ് പാര്‍ലമെന്റില്‍ അഞ്ചു വര്‍ഷം മൗനം പാലിച്ചത്. ഇവരില്‍ ആറു പേര്‍ സഭയില്‍ ചില കാര്യങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ട്.…

    Read More »
  • Kerala

    ഹാജരാകുന്നതിന് തടസ്സമെന്ത്? മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് തിരിച്ചടി; ഇഡി സമന്‍സില്‍ സ്റ്റേ ഇല്ല

    കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിന് തിരിച്ചടി. ഇഡിയുടെ സമന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ തടസ്സമെന്താണെന്ന് തോമസ് ഐസക്കിനോട് കോടതി ചോദിച്ചു. മസാല ബോണ്ട് കേസില്‍ ഇന്ന് ഹാജരാകാനാണ് തോമസ് ഐസക്കിനോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇഡി സമന്‍സിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ തോമസ് ഐസക്ക് ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ നിയമപരമായി എന്തു തെറ്റാണുള്ളതെന്ന് ചോദിച്ചു. ഇഡിയുടെ മുന്നില്‍ ഹാജരാകുന്നതില്‍ കോടതിയുടെ ഭാഗത്തു നിന്നും സംരക്ഷണം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ആ ഉത്തരവ് നല്‍കാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ മസാലബോണ്ട് കേസ് അന്വേഷിക്കാന്‍ ഇഡിക്ക് നിയമപരമായ അവകാശമില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.

    Read More »
  • Movie

    ‘ഭ്രമിപ്പിക്കുന്ന’ തിയേറ്റർ ലിസ്റ്റുമായി മമ്മൂട്ടിയുടെ ‘ഭ്രമയുഗം’; ആസ്‌ട്രേലിയയിൽ മലയാളികൾ വസിക്കുന്ന ഇടങ്ങളിളെല്ലാം റിലീസ്

       മെൽബൺ: റിലീസ് തിയേറ്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുമായി മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ആസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ആദ്യ ദിനം തന്നെ പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ആസ്‌ട്രേലിയയിൽ മാത്രം 42 തിയേറ്ററുകൾ ഇതിനോടകം ചാർട്ട് ചെയ്തു കഴിഞ്ഞു. ഫെബ്രുവരി പതിനഞ്ചിന്റെ ആഗോള റിലീസ് സമയത്ത് ആസ്‌ട്രേലിയയിൽ 50ലധികം തീയേറ്ററുകളിലെങ്കിലും ചിത്രം പ്രദർശിപ്പിക്കുമെന്നാണ് വിതരണക്കാർ ഉറപ്പ് പറയുന്നത്. വമ്പൻ സിനിമകൾ പോലും പരമാവധി ആറോ എഴോ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ന്യൂസിലാണ്ടിൽ ഇതിനോടകം പതിനേഴു തിയേറ്ററുകളിൽ ചാർട്ട് ചെയ്ത് ന്യൂസീലന്ഡിലെ സിനിമ പ്രേക്ഷകരിലും ആവേശം നിറച്ചിട്ടുണ്ട്. ആദ്യ ദിനങ്ങളിൽ തന്നെ പ്രേക്ഷകർക്ക് ഈ ദൃശ്യവിസ്മയം പരമാവധി എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിനിമയുടെ വിതരണക്കാരായ സതേൺ സ്റ്റാർ ഇന്റർനാഷണൽ പറഞ്ഞു. അതേസമയം ആസ്‌ട്രേലിയയിലും ന്യൂസീലൻഡിലും മലയാളികളുള്ള സ്ഥലങ്ങളിൽ എല്ലാം ഭ്രമയുഗം പ്രദർശിപ്പിക്കുമെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്‌ട്രേലിയ പ്രസിഡന്റ് മദനൻ ചെല്ലപ്പനും ന്യൂസിലാൻഡ് പ്രസിഡന്റ് അരുൺ ബേബിയും പറഞ്ഞു. ആസ്‌ട്രേലയയിലെ നിരവധി പ്രമുഖ മലയാളി…

    Read More »
  • India

    ഇന്ത്യന്‍ നാവികരെ ഖത്തര്‍ മോചിപ്പിച്ചത് ഷാരൂഖ് ഖാന്റെ ഇടപെടലിലെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

    ന്യൂഡല്‍ഹി: വധശിക്ഷയില്‍നിന്ന് ഇളവുലഭിച്ച ഇന്ത്യയുടെ എട്ട് മുന്‍നാവികരെ ഖത്തര്‍ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സഹായം തേടിയെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. പ്രധാനമന്ത്രിയുടെ എക്സ് കുറിപ്പിന് താഴെയായാണ് സുബ്രഹ്‌മണ്യം സ്വാമിയുടെ പരാമര്‍ശം. മുന്‍നാവികരെ വിട്ടയക്കാന്‍ ഖത്തര്‍ ഷെയ്ഖുമാരെ സ്വാധീനിക്കുന്നതില്‍ വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും പരാജയപ്പെട്ടുവെന്നും അദ്ദേഹം പരോക്ഷമായി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഖത്തറും യു.എ.ഇയും സന്ദര്‍ശിക്കുന്നത് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയായിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കമെന്റ്. ‘ഖത്തര്‍ ഷെയ്ഖുമാരില്‍ സ്വാധീനം ചെലുത്തുന്നതില്‍ വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും പരാജയപ്പെട്ടപ്പോള്‍, വിലയേറിയ ഒത്തുതീര്‍പ്പിലൂടെ നമ്മുടെ നാവികരെ മോചിപ്പിക്കാന്‍ ഇടപെട്ട സിനിമതാരം ഷാറൂഖ് ഖാനേയും മോദി ഖത്തര്‍ സന്ദര്‍ശനത്തില്‍ കൂടെക്കൂട്ടണം’, എന്നായിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കമെന്റ്. എട്ട് മുന്‍ നാവികരെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അലത്താനിയാണ് വിട്ടയക്കാന്‍ തീരുമാനിച്ചത്. ഇതോടെ മലയാളി ഉള്‍പ്പെടെ ഏഴുപേരും തിങ്കളാഴ്ച പുലര്‍ച്ചെ ഇന്ത്യയിലെത്തി. ക്യാപ്റ്റന്‍ നവ്‌തേജ് സിങ് ഗില്‍,…

    Read More »
  • Crime

    കൊണ്ടോട്ടിയില്‍ അധ്യാപികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിനു കേസ്

    മലപ്പുറം: കൊണ്ടോട്ടിയില്‍ അധ്യാപികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി നഗരത്തിലെ ഗവ.എല്‍പി സ്‌കൂള്‍ അധ്യാപിക ആബിദയെ (35) ആണ് കൊളത്തൂര്‍ നീറ്റാണിമ്മലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു രാവിലെ 9 മണിയോടെയാണ് ആബിദയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അധ്യാപകനായ ഭര്‍ത്താവ് ഷാജുദ്ദീന്‍ പുറത്തേക്കു പോയതായിരുന്നു. മക്കള്‍ മദ്രസയിലേക്ക് പോയതിനു ശേഷമാണ് സംഭവം. മദ്രസ വിട്ടെത്തിയ മക്കളാണ് മരിച്ച നിലയില്‍ ഉമ്മയെ കാണുന്നത്. കരച്ചില്‍ കേട്ട് സമീപത്തുള്ള വീട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

    Read More »
Back to top button
error: