Movie

ഷറഫുദ്ധീനും ഐശ്വര്യാ ലക്ഷ്മിയും ഒരുമിക്കുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’: ചിത്രീകരണം തൃശൂർ മാളയിൽ പുരോഗമിക്കുന്നു

ഷറഫുദ്ധീനും ഐശ്വര്യാ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഹലോ മമ്മി’യുടെ ചിത്രീകരണം തൃശൂർ മാളയിൽ പുരോഗമിക്കുന്നു. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ഈ ഫാന്റസി കോമഡി സിനിമ,നിരവധി പരസ്യചിത്രങ്ങളിലൂടെ പ്രശസ്തനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്നു. ‘ഫാലിമി’യുടെ രചന നിർവഹിച്ച സാൻജോ ജോസഫ് ആണ് ‘ഹലോ മമ്മി’യുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ് , ദി ഫാമിലി മാൻ, ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രേദ്ധേയനായ നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘ഹലോ മമ്മി.’ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ, ജോമോൻ ജ്യോതിർ എന്നിവർ ‘ഹലോ മമ്മി’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ.ഇ.എസ് എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡ്യൂസേഴ്‌സ്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

സന്തോഷ് ശിവന്റെ അസ്സോസിയേറ്റ് ആയിരുന്ന പ്രവീൺ കുമാറാണ് ‘ഹലോ മമ്മി’യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 2018, ആർ ഡി എക്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജനം നിർവഹിച്ച ചമൻ ചാക്കോയാണ് എഡിറ്റർ. മലയാള സിനിമാ സംഗീത ലോകത്ത് സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ സമ്മാനിച്ച ജേക്ക്സ് ബിജോയിയാണ് ‘ഹലോ മമ്മി’യുടെ സംഗീത സംവിധാനം.

ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ ഇവരാണ്. പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ഗാന രചന : മുഹ്‌സിൻ പരാരി, പ്രൊഡക്ഷൻ ഡിസൈൻ : സാബു മോഹൻ, സൗണ്ട് ഡിസൈൻ : സിങ് സിനിമ, ചീഫ് അസ്സോസിയേറ്റ് : വിശാഖ് ആർ വാരിയർ.

പി.ആർ.ഒ : പ്രതീഷ് ശേഖർ.

Back to top button
error: