Movie

ഭ്രമയുഗം’ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു: തമിഴ് സംവിധായകൻ ലിങ്കുസ്വാമി, മമ്മൂട്ടിയുടെ   കഥാപാത്രത്തിന്റെ പേര് ‘കുഞ്ചമൺ പോറ്റി’ എന്നതു  മാറ്റി ‘കൊടുമോണ്‍ പോറ്റി’ ‘ എന്നാക്കും: നിർമ്മാതാക്കൾ

   മമ്മൂട്ടിയുടെ ഭാവപ്പകർച്ചയുടെ വേറിട്ട മുഖം അനാവരണം ചെയ്യുന്ന ‘ഭ്രമയുഗം’ ചലച്ചിത്ര രംഗത്ത് വൻചർച്ചയായി മാറിയിരുന്നു. എന്നാൽ ഫെബ്രുവരി 15 ന് റിലീസ് ചെയ്യുന്ന ഈ സിനിമയുടെ  സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്  പുഞ്ചമൺ ഇല്ലക്കാര്‍ ഇതിനിടെ ഹൈക്കോടതിയെ സമീപിച്ചു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരും ആണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്‍കീർത്തിയെ ബാധിക്കും ന്നും കാണിച്ചായിരുന്നു ഹർജി.

ഒടുവിൽ ‘ഭ്രമയുഗം’ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ‘കൊടുമോൺ പോറ്റി’ എന്നാക്കാൻ തയാറാണെന്നും ഇക്കാര്യത്തിൽ സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയിയെ അറിയിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഇക്കാര്യത്തിൽ നാളെ മറുപടി നൽകാൻ സെൻസർ ബോർഡിനോട് നിർദേശിച്ചു.

Signature-ad

ഇതിനിടെ  ‘ഭ്രമയുഗം’ ട്രെയിലർ കണ്ട ശേഷം തമിഴ് സംവിധായകൻ എൻ. ലിങ്കുസ്വാമി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ‘ആനന്ദം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തമിഴിൽ കരിയറിനു തുടക്കമിട്ട ലിങ്കുസ്വാമി ചോദിക്കുന്നത് ഓരോ സിനിമകളിലും ഇത്രയധികം വ്യത്യസ്തത കൊണ്ടുവരാൻ മമ്മൂട്ടിക്കു മാത്രം എങ്ങനെ സാധിക്കുന്നുവെന്നാണ്. ഭ്രമയുഗം കാണാൻ താൻ അക്ഷമയോടെ കാത്തിരിക്കുയാണെന്നും അദ്ദേഹം ട്വീറ്റിലൂടെ കുറിച്ചു.

‘‘ഇത്രയധികം സിനിമകൾ ചെയ്തിട്ടും വരുന്ന ഓരോ സിനിമകളിലും ഇത്രയധികം വ്യത്യസ്ത കൊണ്ടുവരാൻ മമ്മൂട്ടി സാറിന് എങ്ങനെ കഴിയുന്നു. അത് ഓർക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നുന്നു. ഈ സിനിമയിലൂടെയും അദ്ദേഹം സൃഷ്ടിക്കാൻ പോകുന്ന മാജിക് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.’’

Back to top button
error: