Month: February 2024
-
India
ഫോണ്‍ ചാര്‍ജാകാന്‍ ഇനി പോക്കറ്റിലിട്ട് നടന്നാല്‍ മതി; സുപ്രധാന കണ്ടെത്തലുമായി ഇന്ത്യ
ലോകത്തെ ഞെട്ടിച്ച് ഇന്ത്യ.ഇനി മുതല്‍ ഫോണോ അതുപോലുള്ള ചെറിയ ഉപകരണങ്ങളോ ചാര്‍ജ് ചെയ്യണമെങ്കില്‍ പോക്കറ്റിലിട്ടിട്ടോ കൈയില്‍ പിടിച്ചോ കുറച്ച് നേരം കാത്തിരുന്നാല്‍ മതി. മനുഷ്യ ശരീരത്തിലെ താപം വൈദ്യുതോജമാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണ് ഈ കണ്ടെത്തലിന് പിന്നിൽ. ശരീരത്തിലെ താപോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു തെര്‍മോന്യൂക്ലിയാർ പദാര്‍ത്ഥം ഇക്കഴിഞ്ഞ ജൂണില്‍ തന്നെ വികസിപ്പിച്ചെടുത്തിരുന്നു.ഹിമാചൽ പ്രദേശിലെ മാണ്ഡി ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അജയ് സോണിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. മനുഷ്യസ്പര്‍ശത്തിലൂടെ മാത്രമേ ഇതില്‍ ബാറ്ററി ചാര്‍ജിങ് സാധ്യതമാവുകയുള്ളൂ. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതോര്‍ജം ഉപയോഗിച്ച് ഏത് തരം ഉപകരണങ്ങളും ചാര്‍ജ് ചെയ്യുകയുമാവാം. തെര്‍മോ ഇലക്‌ട്രിക് മൊഡ്യൂള്‍ നിര്‍മിക്കുന്നത് സില്‍വര്‍ ടെല്യൂറൈഡ് എന്ന രാസപദാര്‍ത്ഥം കൊണ്ടുനിര്‍മിച്ച നാനോവയറുകള്‍ ഉപയോഗിച്ചാണ് . മനുഷ്യ സ്പര്‍ശമേല്‍ക്കുമ്ബോള്‍ തന്നെ ചാര്‍ജിങിന് ആവശ്യമായത്ര വോള്‍ട്ടേജില്‍ വൈദ്യുതി ലഭ്യമാവുമെന്നും ഗവേഷകര്‍ പുറത്തുവിട്ട മാതൃകയില്‍ നിന്ന് വ്യക്തമാവുന്നു. ഈ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ ഇപ്പോൾ ജർമൻ ശാസ്ത്ര ജേണലായ Angewandte Chemieയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുകയാണ്.”ലോകത്തിലെ സുപ്രധാന…
Read More » -
Kerala
ഉത്തരവ് വന്ന് 20 ദിവസം കഴിഞ്ഞിട്ടും കോഴിക്കോട്ടേക്ക് സർവീസ് നീട്ടാതെ ബംഗളൂരു എക്സ്‌പ്രസ്
കോഴിക്കോട്: ബെംഗളൂരുവില്‍നിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കുള്ള എക്സ്പ്രസ് (16511/16512) കോഴിക്കോട്ടേക്ക് നീട്ടുമെന്ന ഉത്തരവ് വന്ന് 20 ദിവസം കഴിഞ്ഞിട്ടും വണ്ടി കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുകയാണ്. ജനുവരി 23-നാണ് ട്രെയിൻ കോഴിക്കോട്ടേക്ക് സർവീസ് നീട്ടിയെന്ന് അറിയിച്ചുകൊണ്ടുള്ള റയില്‍വേ ഉത്തരവിറങ്ങിയത്. അതേസമയം വണ്ടി കോഴിക്കോട്ടേക്ക് നീട്ടരുതെന്നാവശ്യപ്പെട്ട് ദക്ഷിണ കന്നട എം.പി. ബി.ജെ.പി.യിലെ നളിൻകുമാർ കട്ടീല്‍ റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു.
Read More » -
Kerala
പരശുറാം എക്സ്പ്രസിലെ തിരക്കില്‍ വീണ്ടും വിദ്യാര്‍ഥിനി കുഴഞ്ഞുവീണു;നാലുമാസത്തിനിടെ ഇത് 18-ാമത്തെ സംഭവം
കണ്ണൂർ: പരശുറാം എക്സ്പ്രസിലെ തിരക്കില്‍ വീണ്ടും ഒരു വിദ്യാർഥിനി കുഴഞ്ഞുവീണു. വന്ദേഭാരതിനു(20631) വേണ്ടി പരശുറാം പിടിച്ചിട്ടപ്പോഴാണ് തിങ്ങിനിറഞ്ഞ ലേഡീസ് കോച്ചില്‍ സ്കൂള്‍ വിദ്യാർഥിനി കുഴഞ്ഞുവീണത്. മംഗളൂരു-നാഗർകോവില്‍ പരശുറാം എക്സ്പ്രസില്‍ (16649) തിങ്കളാഴ്ച രാവിലെ എലത്തൂരിലാണ് സംഭവം.യാത്രക്കാർ വെള്ളം കൊടുത്ത് പെണ്‍കുട്ടിയെ കോഴിക്കോട്ട് ഇറക്കി. ശ്വാസം മുട്ടിപ്പോകുന്ന തിരക്കായിരുന്നു പരശുറാമിലെന്ന് യാത്രക്കാരിയും ആരോഗ്യവകുപ്പ് ജീവനക്കാരിയുമായ ഷീബ ബാബു പറഞ്ഞു. നാലുമാസത്തിനിടെ പരശുറാം എക്സ്പ്രസില്‍ മാത്രം വിദ്യാർഥിനികള്‍ ഉള്‍പ്പെടെ 18 വനിതാ യാത്രക്കാർ തളർന്നുവീണു. ജനുവരി, ഫെബ്രുവരി മാസത്തില്‍ മാത്രം എട്ട് വിദ്യാർഥിനികളാണ് തളർന്നുവീണത്. പരശുറാമിലെ തിരക്ക് പരിഹരിക്കാൻ സൗകര്യമൊരുക്കുമെന്ന് റെയില്‍വേ അധികൃതർ മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങില്‍ അറിയിച്ചിരുന്നു. കോച്ച് കൂട്ടുമെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ കോച്ച് കൂട്ടിയില്ലെന്നു മാത്രമല്ല,വന്ദേഭാരത് ഉള്‍പ്പെടെ വണ്ടികള്‍ക്കുവേണ്ടി പരശുറാം പിടിച്ചിടുന്നത് തുടരുകയുമാണ്. നാഗർകോവിലില്‍ പ്ലാറ്റ്ഫോമിന് നീളമില്ലെന്ന സാങ്കേതികത്വമാണ് കോച്ച് കൂട്ടാത്തതിന് കാരണമായി പറയുന്നത്. ദേശീയപാത 66-ന്റെ പണി നടക്കുന്നതിനാല്‍ ഭൂരിഭാഗം യാത്രക്കാരും ബസ്, സ്വകാര്യവാഹന യാത്ര ഒഴിവാക്കി തീവണ്ടികളെയാണ് ആശ്രയിക്കുന്നത്.…
Read More » -
Kerala
വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ പിൻചക്രം കയറി 63 കാരന് ദാരുണാന്ത്യം
പാലക്കാട്: നിർത്തിയിട്ടിരുന്ന മിനി ബസിനടിയില്‍ കിടന്ന 63കാരൻ വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ പിൻ ചക്രങ്ങള്‍ കയറിമരിച്ചു. കല്ലടിക്കോട് തുപ്പനാട് ചെറുളി സ്വദേശി അബ്ദുള്‍ റഹ്‌മാൻ ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11.30-ഓടെയാണ് സംഭവം. കല്ലടിക്കോട് സത്രംകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് ചെണ്ടമേള സംഘത്തെ എത്തിച്ച ശേഷം പുളിചൊട് ജംങ്ഷനില്‍ നിർത്തിയിട്ടതായിരുന്നു വാഹനം. ഉത്സവം കഴിഞ്ഞു വാഹനം എടുത്തുപോയതിനുശേഷമാണ് റഹ്‌മാൻ മരിച്ചുകിടക്കുന്നത് നാട്ടുകാർ കാണുന്നത്. തുടർന്ന് പൊലീസില്‍ വിവരം അറിയിച്ചതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്തുകയായിരുന്നു.
Read More » -
Kerala
സമൂഹമാധ്യമത്തിലെ പെൺ സുഹൃത്തിന് അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത യുവാവ് അറസ്റ്റിൽ
കോട്ടയം: സമൂഹമാധ്യമത്തിലെ സുഹൃത്തായ പെൺകുട്ടിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. ആലപ്പുഴ കൈനടി, പയറ്റുപാക്ക ഭാഗത്ത് നാല്‍പതില്‍ചിറ വീട്ടില്‍ ഗോകുല്‍.ജി (28) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഒ പ്രകാശ് ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More » -
India
കർഷക സമരത്തിന്റെ പേരില്‍ അതിർത്തികള്‍ എന്തിനാണ് അടച്ചതെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി
ന്യൂഡൽഹി: കർഷക സമരത്തിന്റെ പേരില്‍ അതിർത്തികള്‍ എന്തിനാണ് അടച്ചതെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. അഭിഭാഷകനായ ഉദയ് പ്രതാപ് സിംഗാണ് കർഷകസമരവുമായി ബന്ധപ്പെട്ട് പൊതുതാല്‍പര്യ ഹർജി നല്‍കിയത്. കർഷകരുടെ സമരം നേരിടാനെന്ന പേരില്‍ ഹരിയാന സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികളും നിരോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി സ്വീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാരുകള്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. സമരം കർഷകരുടെ അവകാശമാണ് എന്നാല്‍ ഇത് തടയാനെന്ന പേരില്‍ ഹരിയാന സർക്കാരിന്റെ നടപടികള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.ഹരിയാനയിലെ പല ജില്ലകളിലും ഇന്റർനെറ്റ് സേവനങ്ങള്‍ നിർത്തിവെച്ചത് പരീക്ഷ തുടങ്ങാൻ പോകുന്ന സാഹചര്യത്തില്‍ വിദ്യാർഥികള്‍ക്ക് ഉണ്ടാക്കുന്ന ദുരിതവും വലുതാണ്. അതിർത്തികളില്‍ ബാരിക്കേഡുകളും കൂറ്റൻ മതിലുകളും സ്ഥാപിച്ചത് ജനജീവിതം കൂടുതല്‍ ദുസഹമാക്കിയെന്നും ഹർജിയിൽ പറയുന്നു.
Read More » -
Kerala
തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനില്‍ പരിശോധന പൂര്‍ത്തിയായി; ഉടൻ സർവീസ്
കൊച്ചി: തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനില്‍ ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. മിനിഞ്ഞാന്നും ഇന്നലെയുമായാണ് പരിശോധന നടന്നത്. സ്റ്റേഷനില്‍ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സൌകര്യങ്ങള്‍, സിസ്റ്റം, സിഗ്നലിംഗ്, ട്രാക്ക് തുടങ്ങിയവയാണ് ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണർ പരിശോധിച്ചത്. വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള റെയില്‍വെ സുരക്ഷാ കമ്മീഷണർ അനന്ദ്. എം.ചൌധരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നതിന് മുൻപ് ലഭിക്കേണ്ട പ്രധാന അനുമതിയാണ് ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടേത്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഇതില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. ഓപ്പണ്‍ വെബ് ഗിർഡർ സാങ്കേിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യമായി ഉപയോഗിച്ചത് എസ്.എൻ ജംഗ്ഷൻ- തൃപ്പൂണിത്തുറ സ്റ്റേഷനുകള്‍ക്കിടയിലെ 60 മീറ്റർ മേഖലയിലാണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ്…
Read More » -
Kerala
ചിലവന്നൂര്‍ പാലം പുനര്‍നിര്‍മ്മാണം; ഫെബ്രുവരി 15 മുതല്‍ കൊച്ചിയിൽ ഗതാഗത നിയന്ത്രണം
കൊച്ചി: ചിലവന്നൂർ ബണ്ട് റോഡ് പാലം പുനർനിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ ഈ മേഖലയില്‍ ഗതാഗതം ഫെബ്രുവരി 15 മുതൽ വഴിതിരിച്ചുവിടും. ഈ മാസം 15 മുതലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക. ചിലവന്നൂർ ഭാഗത്ത് നിന്ന് തൈക്കൂടം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചിലവന്നൂർ റോഡ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ജനതാ റോഡിലേക്കും പോകേണ്ടതാണ്. ഭാരവാഹനങ്ങള്‍ കെ പി വള്ളോൻ റോഡ് വഴി ചിലവന്നൂർ ഭാഗത്തേക്ക് പോകണമെന്നാണ് നിർദ്ദേശം. തൈക്കൂടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ജനതാ റോഡ് അല്ലെങ്കില്‍ ബൈപ്പാസ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ചിലവന്നൂർ ഭാഗത്തേക്കും പോകണ്ടതാണ്. നിർമ്മാണ പ്രവർത്തനങ്ങള്‍ തീരുന്നത് വരെ ഈ മേഖലയില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ ഗതാഗതം വഴിതിരിച്ച് വിടുന്നതാണ്. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്റ്റ് സഹകരണ സൊസൈറ്റിക്കാണ് നിർമ്മാണത്തിന്റെ ടെൻഡർ ലഭിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഒത്തുകൂടാനും കായല്‍ ഭംഗി ആസ്വദിക്കാനുമാകുന്ന തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള നടപ്പാതകളടക്കം വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാകും 180 മീറ്റർ നീളത്തില്‍ ഒരുങ്ങുന്ന പുതിയ…
Read More » -
NEWS
മഴക്കെടുതിയിൽ യുഎഇ; ഒട്ടേറെ വാഹനങ്ങളും വീടുകളും തകര്‍ന്നു
അബുദാബി: മഴക്കെടുതിയിൽ നടുങ്ങി യുണൈറ്റഡ് അറബ് എമിരേറ്റ്സ്.കലിതുള്ളി പെയ്ത മഴയില്‍ യുഎഇയുടെ പല ഭാഗങ്ങളും വെള്ളത്തിലായി. ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്ബടിയോടെയായിരുന്നു മഴ. ഓഫിസുകളിലേക്കുള്ളവർ മണിക്കൂറുകളോളം വെള്ളക്കെട്ടില്‍ കുടുങ്ങി.ആലിപ്പഴ വർഷത്തില്‍ ഒട്ടേറെ വാഹനങ്ങളും ഡിസ്പ്ലേ ബോർഡുകളും തകർന്നു. കെട്ടിടങ്ങളുടെ ചില്ലുകള്‍ വിണ്ടുകീറി. ശക്തമായ കാറ്റില്‍ സ്ഥാപനങ്ങളുടെ ബോർഡുകളും നിർമാണ കേന്ദ്രത്തിലെ ആള്‍മറകളും റോഡിലെ ബാരിക്കേഡുകളും പറന്നുപോയി. ഇവ വെള്ളത്തിലൂടെ ഒഴുകിയെത്തി ചിലയിടങ്ങളില്‍ മാർഗതടസ്സമുണ്ടാക്കി. ഡിഷ് ആന്റിനകള്‍ ഒടിഞ്ഞുവീണു. മരങ്ങള്‍ കടപുഴകി. പലയിടങ്ങളിലെയും കാർ ഷെഡുകളും തകർന്നു. അബുദാബി മോഡല്‍ സ്കൂള്‍ അങ്കണത്തില്‍ ഷെഡ് തകർന്നുവീണ് വാഹനങ്ങള്‍ക്കു നാശവുമുണ്ടായി. ജനല്‍ അടയ്ക്കാൻ മറന്നവരുടെ ഫ്ലാറ്റിനകത്തേക്ക് വീശിയടിച്ച കാറ്റില്‍ സീലിങ് ഇളകിവീണു. അബുദാബി, ഷാർജ, അജ്മാൻ ഉള്‍പ്പെടെ ചില ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു. വെള്ളക്കെട്ടില്‍ വാഹനങ്ങളുടെ എൻജിനില്‍ വെള്ളം കയറി പ്രവർത്തനരഹിതമായി. അല്‍ഐൻ, അബുദാബി, ഷാർജ അജ്മാൻ, ഉമ്മുല്‍ഖുവൈൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. പ്രവർത്തന രഹിതമായ വാഹനങ്ങളെ കെട്ടിവലിച്ച് ഗാരിജിലേക്ക്…
Read More » -
NEWS
ഒമാനിൽ ഒഴുക്കില്‍പ്പെട്ട് മലയാളി മരിച്ചു
മസ്കറ്റ്: ഒമാനില്‍ കനത്തമഴയില്‍ മലയാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു.ആലപ്പുഴ അരൂക്കുറ്റി സ്വദേശി നടുവത്ത് നഗർ, തറാത്തോട്ടത്ത് അബ്ദുല്‍ വാഹിദ് ആണ് മരിച്ചത്. ബർക്കയിലെ സ്വകാര്യസ്ഥാപനത്തില്‍ ആണ് ജോലി ചെയ്തിരുന്നത്. ജോലി ആവശ്യാർത്ഥം വാഹനവുമായി സൂറില്‍ പോയി തിരിച്ചു വരുന്ന സമയത്ത് ഇബ്രക്കടുത്തുവെച്ചാണ് അപകടം സംഭവിച്ചത്. അബ്ദുള്ള വാഹിദിന്റെ കൂടെ ഒരു സ്വദേശിയും ഉണ്ടായിരുന്നു. അദ്ദേഹം രക്ഷപ്പെട്ടു അതേസമയം, കനത്തമഴയില്‍ ഒമാനിൽ ഇതുവരെ അഞ്ചു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാനിലെ ഇസ്‌കിയില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തില്‍ 4 പേരുമായി വന്ന വാഹനം വാദിയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരണപ്പെട്ടിരുന്നു.കൂടാതെ ഇന്നലെ മൂന്ന് കുട്ടികളും ഒഴുക്കില്‍പെട്ടിരുന്നു. ഇവരുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
Read More »