മസ്കറ്റ്: ഒമാനില്‍ കനത്തമഴയില്‍ മലയാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു.ആലപ്പുഴ അരൂക്കുറ്റി സ്വദേശി നടുവത്ത് നഗർ, തറാത്തോട്ടത്ത് അബ്ദുല്‍ വാഹിദ് ആണ് മരിച്ചത്.
ബർക്കയിലെ സ്വകാര്യസ്ഥാപനത്തില്‍ ആണ് ജോലി ചെയ്തിരുന്നത്. ജോലി ആവശ്യാർത്ഥം വാഹനവുമായി സൂറില്‍ പോയി തിരിച്ചു വരുന്ന സമയത്ത് ഇബ്രക്കടുത്തുവെച്ചാണ് അപകടം സംഭവിച്ചത്. അബ്ദുള്ള വാഹിദിന്റെ കൂടെ ഒരു സ്വദേശിയും ഉണ്ടായിരുന്നു. അദ്ദേഹം രക്ഷപ്പെട്ടു
അതേസമയം, കനത്തമഴയില്‍ ഒമാനിൽ ഇതുവരെ അഞ്ചു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാനിലെ ഇസ്‌കിയില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തില്‍ 4 പേരുമായി വന്ന വാഹനം വാദിയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരണപ്പെട്ടിരുന്നു.കൂടാതെ ഇന്നലെ മൂന്ന് കുട്ടികളും ഒഴുക്കില്‍പെട്ടിരുന്നു. ഇവരുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.