Month: February 2024
-
NEWS
അബുദാബി മഹാക്ഷേത്ര സമര്‍പ്പണം ഇന്ന്
അബുദാബി: ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അബുദാബിയിൽ നിർവഹിക്കും. അബുദാബി -ദുബായ് ഹൈവേയില്‍ അബു മുറൈഖയിലെ കുന്നിൻമുകളില്‍ പൂർണമായും കല്ലിലാണ് ക്ഷേത്രനിർമ്മാണം. യു.എ.ഇയിലെ രണ്ടാമത്തെ ഹിന്ദു ക്ഷേത്രമാണിത്. മാർച്ച് ഒന്നു മുതലാണ് പൊതുജനത്തിന് പ്രവേശനം. പ്രത്യേകതകൾ നിർമ്മാണച്ചെലവ് 400 ദശലക്ഷം ദിർഹം (ഏകദേശം 700 കോടി രൂപ) 7 ഗോപുരങ്ങള്‍; 7 എമിറേറ്റുകള്‍ ഉയരം: 32.92 മീറ്റർ (108 അടി), നീളം 79.86 മീറ്റർ (262 അടി), വീതി 54.86 മീറ്റർ (180 അടി). ക്ഷേത്രസമുച്ചയം 55,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ക്ഷേത്രത്തിലെ ഏഴ് ഗോപുരങ്ങള്‍ യു.എ.ഇയിലെ എമിറേറ്റുകളെ പ്രതിനിധീകരിക്കുന്നു രൂപകല്പനയില്‍ അറേബ്യൻ, ഇസ്ലാമിക് വാസ്തുവിദ്യയും. അയോദ്ധ്യ രാമക്ഷേത്രം പോലെ സ്റ്റീല്‍ ഉപയോഗിച്ചില്ല. നിർമ്മാണം രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നുള്ള കല്ലുകള്‍ (റെഡ്‌സ്‌റ്റോണും സാൻഡ് സ്റ്റോണും) ഉപയോഗിച്ച് രാജസ്ഥാനില്‍ കൊത്തുപണി പൂർത്തിയാക്കിയ ശേഷം ദുബായിലെത്തിച്ച് കൂട്ടിച്ചേർത്തു. തറയില്‍ ഇറ്റാലിയൻ മാർബിള്‍ 402…
Read More » -
NEWS
ഫെബ്രുവരി 22 ന് വിവാഹിതയാകാനിരുന്ന പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി;മരിച്ചത് കോന്നി സ്വദേശിനി
പത്തനംതിട്ട: ഫെബ്രുവരി 22 ന് വിവാഹിതയാകാനിരുന്ന പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി.സംഭവം നടന്നത് സിംഗപ്പൂരിലാണ്. മരിച്ചത് കോന്നി സ്വദേശിനിയും കൊലപ്പെടുത്തിയത് അഞ്ചല്‍ സ്വദേശിയായ യുവാവുമാണ്. യുവതി വിവാഹം ക്ഷണിക്കാൻ യുവാവിന്റെ താമസ സ്ഥലത്ത് എത്തിയപ്പോഴായിരുന്നു കൊലപാതകം. പത്തനംതിട്ട കോന്നി മങ്ങാരം മേപ്രത്ത് പരേതനായ കെ.എൻ.സലീം (ബാബു വലഞ്ചുഴി) മകള്‍ അമിത സലീം (29) ആണ് കൊല്ലപ്പെട്ടത്. അമിതയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ കൊല്ലം അഞ്ചല്‍ ജങ്ഷൻ തേജസില്‍ കെ.വി. ജോണിന്റെ മകനും സിംഗപ്പൂർ നാൻയാങ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ ജോജി ജോണ്‍ വർഗീസ് (29) ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. ഇരുവരും ദീർഘകാലമായി അടുത്ത സുഹൃത്തുക്കളാണ്. ഫെബ്രുവരി 22 ന് എറണാകുളം തൃക്കാക്കര സ്വദേശിയായ യുവാവുമായി അമതയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. ഇതിന്റെ സല്‍ക്കാര ചടങ്ങുകള്‍ 25 ന് അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തില്‍ നടത്താനും തീരുമാനിച്ചിരുന്നു. വിവാഹം ക്ഷണിക്കാൻ ജോജിയുടെ താമസ സ്ഥലത്ത് ചെന്ന അമിതയെ ആസിഡ് ഒഴിച്ച് ആക്രമിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നും തുടർന്ന്…
Read More » -
NEWS
മുന്നറിയിപ്പ് ലംഘിച്ച് വാദിയില്‍ ഇറങ്ങി; ഒമാനിൽ 36 പേര്‍ പിടിയില്‍
മസ്കറ്റ്: അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് വാദിയില്‍ ഇറങ്ങിയ 36 പേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദാഖിലിയ ഗവർണറേറ്റിലെ വിവിധ വാദികളില്‍ ഇറങ്ങിയവരെയാണ് പൊലീസ് പിടിക്കൂടിയത്. ഇവർക്കെതിരായ നിയമനടപടികള്‍ പൂർത്തീകരിച്ച് വരികയാണെന്ന് റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു. ഇബ്രിലെ വാദിയില്‍ വാഹനത്തില്‍ കുടുങ്ങിയ ഏഴംഗ കുടുംബത്തെ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചു. സിനാവിലെയും, ലിവയിലെയും വാദികളില്‍പെട്ട രണ്ടുപേരെയും രക്ഷിച്ചു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ ദിവസം വാദിയിൽ വാഹനം കുടുങ്ങി ഒരു മലയാളി ഉൾപ്പെടെ മൊത്തം ആറ് പേർ ഒമാനിൽ മരണപ്പെട്ടിരുന്നു.
Read More » -
India
15കാരിയായ വിദ്യാർഥിനി വിഷം അകത്ത് ചെന്ന്മരിച്ചു, അധ്യാപകൻ അറസ്റ്റിൽ; രണ്ടാഴ്ച മുമ്പ് ബദിയടുക്കയില്‍ നടന്ന സംഭവത്തിൻ്റെ തനിയാവർത്തം
വിഷം അകത്ത് ചെന്ന് എസ്എസ്എൽസി വിദ്യാർഥിനി മരിച്ചു. സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. മംഗ്ളുറു ബെൽത്തങ്ങാടി താലൂക്ക് പരിധിയിലെ സ്‌കൂളിൽ പഠിക്കുന്ന 15 കാരിയാണ് മരിച്ചത്. ഡ്രോയിംഗ് അധ്യാപകനായ രൂപേഷ് ആണ് അറസ്റ്റിലായത്. ഫെബ്രുവരി 7നാണ് വിഷം അകത്ത് ചെന്ന നിലയിൽ പെൺകുട്ടിയെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ തുടർന്ന്, 2 ദിവസം മുമ്പ് വിദഗ്ധ ചികിത്സയ്ക്കായി ബെംഗ്ളൂറിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെ (ചൊവ്വ)യാണ് മരണം സംഭവിച്ചത്. പെൺകുട്ടി പഠിക്കുന്ന സ്വകാര്യ വിദ്യാലയത്തിലെ ഡ്രോയിംഗ് അധ്യാപകനാണ് രൂപേഷ്. പെൺകുട്ടിയെ കുറിച്ചുള്ള അപകീർത്തികരമായ സന്ദേശം മറ്റൊരു വിദ്യാർഥിക്ക് ഇയാൾ അയച്ചുകൊടുത്തിരുന്നു എന്നാണ് ആരോപണം. വിദ്യാർഥിനിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സമാനമായ ഒരു സംഭവം രണ്ടാഴ്ച മുമ്പ് കാസർകോട് ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ സംഭവിച്ചിരുന്നു. ‘സുഹൃത്താ’യ യുവാവിൻ്റെ നിരന്തര ഭീക്ഷണിയെ തുടർന്ന് എലിവിഷം കഴിച്ച് 16കാരി…
Read More » -
Food
നാരങ്ങാവെള്ളം നല്ലതാണ്; സോഡ അപകടവും
ചൂടുകാലത്ത് ക്ഷീണം മാറാൻ ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് നാരങ്ങാ വെള്ളത്തെയാണ്.വെള്ളവും അരമുറി നാരങ്ങയും പിന്നെ അല്‍പം പഞ്ചസാരയോ ഉപ്പോ ചേർന്നാല്‍ നാരങ്ങാവെള്ളം റെഡി. ഒരു ദാഹശമനി എന്നതിലുപരിയായി നാരങ്ങ സമ്മാനിക്കുന്ന ആരോഗ്യം ചെറുതല്ല.നാരാങ്ങാവെള്ളം കേവലമൊരു ശീതളപാനീയം മാത്രമല്ല, അതൊരു ഉത്തമ ഹെല്‍ത്ത് ഡ്രിങ്ക് കൂടിയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏതു പ്രായക്കാർക്കും മികച്ചൊരു ദാഹശമനിയാണ് നാരങ്ങാവെള്ളം.പ്രത്യേകിച്ച് വേനല്‍ക്കാലത്തു ക്ഷീണം, തളർച്ച, ജലാംശനഷ്ടം എന്നിവയ്ക്കുള്ള ഉത്തമ പ്രതിവിധിയും. ശരീരത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ മൂലകങ്ങളും ഉപ്പും ജലാംശവും നഷ്ടപ്പെടുന്നത് വേനല്‍ക്കാലത്താണ്. നാരങ്ങാവെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാണ്.ദഹനത്തെ സഹായിക്കുന്ന കാര്യത്തിലും നാരങ്ങയ്ക്കു പങ്കുണ്ട്. കുടലിന്റെ സൂക്ഷ്മമായ ചലനങ്ങളെ ഉത്തേജിപ്പിക്കുകവഴി ഭക്ഷണം ആഗിരണം ചെയ്യാനും സഹായകരമാണ്. മലിനവസ്തുക്കളുടെ വിസർജനത്തെയും നാരങ്ങാനീരിലെ ഘടകങ്ങള്‍ സഹായിക്കും. നാരങ്ങയിലെ പെക്ടിക് ഫൈബറുകള്‍ കുടലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. ഇത്തരം ഫൈബറുകള്‍ അമിതമായ വിശപ്പ് നിയന്ത്രിക്കുകയും കൂടുതല്‍ കലോറികള്‍ ഉണ്ടാകുന്നതു തടയുകയും ചെയ്യും. അണുക്കളെ നശിപ്പിക്കാനുള്ള ഇവയുടെ കഴിവും അപാരമാണ്.…
Read More » -
India
മോദിയല്ല, ഖത്തറില്‍ നിന്ന് നാവികരെ രക്ഷിക്കാൻ ഇടപെട്ടത് ഷാരൂഖ് ഖാനെന്ന് ബിജെപി നേതാവ്
ന്യൂഡൽഹി: ഖത്തറില്‍ നിന്ന് നാവികരെ മോചിപ്പിക്കാൻ ഇടപെട്ടത് ബോളിവുഡ് താരം ഷാരൂഖ് ഖാനെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ വെളിപ്പെടുത്തല്‍. അടുത്ത രണ്ട് ദിവസങ്ങളില്‍ യുഎഇയും ഖത്തറും സന്ദർശിക്കുമെന്നും ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുമെന്നും കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച എക്‌സിലെ പോസ്റ്റിനെ വിമര്ശിച്ചുകൊണ്ടായിരുന്നു സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയത്. ഖത്തറില്‍ പോകുമ്ബോള്‍ സിനിമാ താരം ഷാരൂഖ് ഖാനെയും മോദി കൂടെ കൊണ്ടുപോകണമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ‘സിനിമാ താരം ഷാരൂഖ് ഖാനെയും മോദി കൂടെ കൊണ്ടുപോകണം. വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷ ഏജൻസിയും ഖത്തർ ഷെയ്ഖിനെ അനുനയിപ്പിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ മോദി ഷാരൂഖ് ഖാനോട് ഇടപെടുവാൻ അപേക്ഷിച്ചു. അങ്ങനെയാണ് നമ്മുടെ നാവിക ഉദ്യോഗസ്ഥരെ മോചിപ്പിക്കുവാനുള്ള വിലയേറിയ ഇടപെടൽ ഖത്തർ ഷെയ്ഖില്‍ നിന്നുണ്ടാകുന്നത്.അല്ലാതെ ഇപ്പോൾ കൊട്ടിഘോഷിക്കുന്നപോലെ മോദിയുടെ മിടുക്കുകൊണ്ടല്ല’ സുബ്രഹ്മണ്യൻ സ്വാമി എക്‌സില്‍ കുറിച്ചു.
Read More » -
Food
ക്യാൻസറിനെ പ്രതിരോധിക്കും, മലബന്ധം അകറ്റും;ഒരു ചുള ചക്കപോലും കളയരുത്
ഇപ്പോൾ ചക്ക സുലഭമായി ലഭിക്കുന്ന സമയമാണ്.അതിനാൽ തന്നെ വീടുകളിൽ ചക്ക വിഭവങ്ങള്‍ക്കും ഒട്ടും കുറവുണ്ടാവുകയില്ല. കാലറീസും കാര്‍ബ്‌സും ഫാറ്റും പ്രോട്ടീനും ഫൈബറുമെല്ലാം അടങ്ങിയിരിക്കുന്ന ചക്കയുടെ ചകിണി മുതല്‍ കുരുവരെ കഴിക്കുവാന്‍ സാധിക്കുന്നതാണ്. അതിനാൽ തന്നെ ഓരോ വര്‍ഷവും പുതിയ പുതിയ വിഭവങ്ങള്‍ ആളുകള്‍ കണ്ടെത്തികൊണ്ടുമിരിക്കുന്നു. ചിലര്‍ ചക്ക വരട്ടി വയ്ക്കും, ചക്ക അട ഉണ്ടാക്കും, ചക്ക ഉപ്പേരി ഉണ്ടാക്കും. ചക്ക മെഴുക്ക് പെരട്ടി, ചക്ക പുഴുക്ക്, ചക്ക എരിശ്ശേരി, ചക്ക 65 ഫ്രൈ, ചക്കപ്പഴം ജ്യൂസ്, ഷേയ്ക്ക്, ഐസ്‌ക്രീം, ഹല്‍വ എന്നിങ്ങനെ നിരവധി വിഭവങ്ങളാണ് ഉള്ളത്. ഇവ കഴിക്കുന്നതിലൂടെ വൈറ്റമിന്‍സ്, മിനറല്‍സ്, പൊട്ടാസ്യം എന്നിവയെല്ലാം നമുക്ക് ലഭിക്കുകയും ചെയ്യും. ആപ്പിള്‍, ആപ്രികോട്ട്, നേന്ത്രപ്പഴം, അവോകാഡോ എന്നിവ കഴിക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വൈറ്റമിന്‍സും മിനറല്‍സും ചക്കയില്‍ അടങ്ങിയിട്ടുണ്ട് . എന്നാല്‍, നമ്മള്‍ പലപ്പോഴും ചക്കയെല്ലാം മാറ്റി വിലകൊടുത്ത് ആപ്പിളും അവോകാഡയുമെല്ലാം വാങ്ങി കഴിക്കുകയാണ് ചെയ്യാറ്. ഈ പഴങ്ങളെയെല്ലാം വെച്ച് നോക്കുമ്പോള്‍ ചക്കയില്‍ വൈറ്റമിന്‍ സിയും…
Read More » -
NEWS
എല്‍ നിനോ അവസാനിക്കുന്നു; വരാൻ പോകുന്നത് തകർപ്പൻ മഴ
എല്‍ നിനോ സാഹചര്യം അവസാനിക്കുന്നെന്ന് കാലാവസ്ഥാ നിരീക്ഷകർ.ആഗോള കാലാവസ്ഥയെ ബാധിക്കുന്ന എല്‍ നിനോ ദുർബലമാകാൻ തുടങ്ങിയെന്നും വരുന്ന സീസണിൽ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും ആഗോള കാലാവസ്ഥാ ഏജൻസികള്‍ പറയുന്നു. അതിനാൽ തന്നെ ഈ വർഷം രാജ്യത്ത് മണ്‍സൂണ്‍ കഴിഞ്ഞ വർഷത്തേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. നിലവിലെ നിഗമനങ്ങള്‍ ഇങ്ങനെയാണെങ്കിലും എല്‍ നിനോ, ലാ നിനാ പ്രതിഭാസങ്ങള്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്താൻ ബുദ്ധിമുട്ടുള്ളതിനാല്‍ ഇനിയും മാറ്റങ്ങളുണ്ടേയാക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ജൂണ്‍-ജൂലൈ മാസത്തോടെ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയം മുൻ സെക്രട്ടറി മാധവൻ രാജീവനും പറയുന്നു. എല്‍ നിനോ സൗതേണ്‍ ഓസിലേഷൻ (ENSO) സന്തുലിതാവസ്ഥയിലേക്ക് മാറിയാലും ഈ വർഷം മണ്‍സൂണ്‍ കഴിഞ്ഞ വർഷത്തേക്കാള്‍ മികച്ചതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ എല്‍ നിനോ സന്തുലിതാവസ്ഥയിലേക്ക് മാറാൻ 79 ശതമാനം സാധ്യതയും നിലനിൽക്കുന്നുവെന്നും ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ ലാ നിനക്ക് 55 ശതമാനവും സാധ്യതയുമുണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ നാഷണല്‍…
Read More » -
Kerala
കേരളത്തിന് മറ്റൊരു പുരസ്കാരം കൂടി
തിരുവനന്തപുരം: മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുരസ്‌കാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ്ജ്. സ്വകാര്യ മേഖലയെ കൂടി ഉൾപ്പെടുത്തി ദേശീയ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ (എന്‍ടിഇപി) ഏറ്റവും മികച്ച രീതിയില്‍ ഏകോപിപ്പിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്. സ്വകാര്യ മേഖലയിലെത്തുന്ന രോഗികളെ കണ്ടെത്തുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മ പദ്ധതി രൂപീകരിച്ചിരുന്നു. ഇതനുസരിച്ച് സ്വകാര്യ മേഖലയില്‍ നിന്നും നിക്ഷയ് പോര്‍ട്ടല്‍ മുഖേന ഏറ്റവും കൂടുതല്‍ ക്ഷയരോഗ ബാധിതരെ രജിസ്റ്റര്‍ ചെയ്യിപ്പിച്ചതിനാണ് പുരസ്‌കാരം. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് 2025ഓടു കൂടി കേരളത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതെന്നും ക്ഷയരോഗ മുക്തകേരളം എന്ന ലക്ഷ്യത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷയരോഗമുക്ത പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നുവെന്നും മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.
Read More »
