KeralaNEWS

സമൂഹമാധ്യമത്തിലെ പെൺ സുഹൃത്തിന് അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത യുവാവ് അറസ്റ്റിൽ

കോട്ടയം: സമൂഹമാധ്യമത്തിലെ  സുഹൃത്തായ പെൺകുട്ടിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ.

ആലപ്പുഴ കൈനടി, പയറ്റുപാക്ക ഭാഗത്ത് നാല്‍പതില്‍ചിറ വീട്ടില്‍ ഗോകുല്‍.ജി (28) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍  സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക്  അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു.

Signature-ad

പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്‌.ഒ പ്രകാശ് ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: