IndiaNEWS

കർഷക സമരത്തിന്റെ പേരില്‍ അതിർത്തികള്‍ എന്തിനാണ് അടച്ചതെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി

ന്യൂഡൽഹി: കർഷക സമരത്തിന്റെ പേരില്‍ അതിർത്തികള്‍ എന്തിനാണ് അടച്ചതെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. അഭിഭാഷകനായ ഉദയ് പ്രതാപ് സിംഗാണ് കർഷകസമരവുമായി ബന്ധപ്പെട്ട് പൊതുതാല്‍പര്യ ഹർജി നല്‍കിയത്.

കർഷകരുടെ സമരം നേരിടാനെന്ന പേരില്‍ ഹരിയാന സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികളും നിരോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി സ്വീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാരുകള്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു.

Signature-ad

സമരം കർഷകരുടെ അവകാശമാണ് എന്നാല്‍ ഇത് തടയാനെന്ന പേരില്‍ ഹരിയാന സർക്കാരിന്റെ നടപടികള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.ഹരിയാനയിലെ പല ജില്ലകളിലും ഇന്റർനെറ്റ് സേവനങ്ങള്‍ നിർത്തിവെച്ചത് പരീക്ഷ തുടങ്ങാൻ പോകുന്ന സാഹചര്യത്തില്‍ വിദ്യാർഥികള്‍ക്ക് ഉണ്ടാക്കുന്ന ദുരിതവും വലുതാണ്. അതിർത്തികളില്‍ ബാരിക്കേഡുകളും കൂറ്റൻ മതിലുകളും സ്ഥാപിച്ചത് ജനജീവിതം കൂടുതല്‍ ദുസഹമാക്കിയെന്നും ഹർജിയിൽ പറയുന്നു.

Back to top button
error: