Month: February 2024

  • India

    ശിഷ്ടകാലം കഷ്ടരഹിതമാക്കാന്‍ ഖര്‍വാപ്പസി? ശരദ് പവാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന് അഭ്യൂഹം

    മുംബൈ: ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന് അഭ്യൂഹം. ഇതുസംബന്ധിച്ച് ഇരുപാര്‍ട്ടികളും പ്രാഥമിക ചര്‍ച്ച നടത്തിയെന്നാണ് സൂചന. മഹാരാഷ്ട്രയുടെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പവാറിനെ സന്ദര്‍ശിച്ചിരുന്നു. എന്‍സിപിയില്‍ കൂടിയാലോചനകള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, പവാറിന്റെ മകളും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ സുപ്രിയ സുളെ എംപിയും മറ്റു നേതാക്കളും ലയനനീക്കം നിഷേധിച്ചു. മരുമകന്‍ അജിത് പവാര്‍ നേതൃത്വം നല്‍കുന്ന വിഭാഗവുമായുള്ള നിയമപോരാട്ടത്തില്‍ ശരദ് പവാറിന് എന്‍സിപി ചിഹ്നവും പേരും നഷ്ടപ്പെട്ടിരുന്നു. ജനകീയ നേതാവായ അശോക് ചവാനെ കോണ്‍ഗ്രസിനും നഷ്ടപ്പെട്ടു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാനുള്ള സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ശരദ് വിഭാഗത്തെ തിരിച്ചെത്തിക്കാനായാല്‍ രാഷ്ട്രീയചിത്രം മാറുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുകൂട്ടല്‍. എന്നാല്‍, പവാര്‍ സമ്മതം മൂളുമോയെന്നതാണ് വലിയ ചോദ്യം. മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ നിയന്ത്രണം തനിക്കു ലഭിക്കുന്ന സാഹചര്യം ഉറപ്പായാല്‍ മാത്രമേ അദ്ദേഹം വഴങ്ങാനിടയുള്ളൂ. ബാറ്റണ്‍ കൈമാറാന്‍ കോണ്‍ഗ്രസ് സന്നദ്ധമാകുമോയെന്നതും…

    Read More »
  • India

    കേന്ദ്രത്തിന് കനത്ത തിരിച്ചടി; ഇലക്ടറല്‍ ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കി

    ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് റദ്ദാക്കുന്നതായി സുപ്രീം കോടതി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ്, ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന അറിയാനുള്ളത് വോട്ടര്‍മാരുടെ അവകാശമാണ്. ഉറവിടം വ്യക്തമാക്കാത്ത ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശ ലംഘനമാണ്. കള്ളപ്പണം ഇല്ലാതാക്കാനുള്ള വഴി ഇലക്ടറല്‍ ബോണ്ടുകള്‍ മാത്രമല്ല. വിവരങ്ങള്‍ മറച്ചുവെക്കുന്നത് വിവരാവകാശ നിയമത്തിനു എതിരാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സാമ്പത്തിക സഹായം ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കും. കള്ളപ്പണം ഇല്ലാതാക്കല്‍ ജനങ്ങളുടെ വിവരാവകാശ നിയമം മറികടക്കാനുള്ള കാരണമല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സാമ്പത്തിക സഹായവും സംഭാവനയും ഒരുപോലെ ദോഷകരമാണ്. എല്ലാത്തരം സംഭാവനകളും ഒരുപോലെയല്ല. വിദ്യാര്‍ഥികളും ദിവസ വേതനക്കാരും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്…

    Read More »
  • Kerala

    സ്‌കൂളില്‍ പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; 14കാരിക്ക് ഗുരുതര പരിക്ക്

    കോഴിക്കോട്: ഉള്ളിയേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 14കാരന് ഗുരുതര പരിക്ക്. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി അക്ഷിമയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ സ്‌കൂളില്‍ പോകുന്നതിനിടെ വീട്ടിനടുത്തുള്ള റോഡില്‍ വച്ചാണ് കുട്ടിയെ കാട്ടുപന്നി കുത്തിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കുട്ടിയെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ, കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ഗോപാലന്‍ (75) മരിച്ചു. ജനുവരി 25നാണ് ഗോപാലനെ കാട്ടുപന്നി ആക്രമിച്ചത്.  

    Read More »
  • Crime

    വ്യാജരേഖ ചമച്ച് തട്ടിയത് 30 കോടി; ‘തുറമുഖം’ നിര്‍മാതാവ് അറസ്റ്റില്‍

    തൃശ്ശൂര്‍: വ്യാജരേഖ ചമച്ചും ഏലം കയറ്റുമതിക്കാരനാണെന്ന രേഖകള്‍ ഉണ്ടാക്കിയും തൃശ്ശൂര്‍ സ്വദേശിയായ സിനിമാനിര്‍മാതാവ് തട്ടിയത് 30 കോടി. പാട്ടുരായ്ക്കല്‍ സ്വദേശിയായ വെട്ടിക്കാട്ടില്‍ വീട്ടില്‍ ജോസ് തോമസി(42)നെയാണ് കഴിഞ്ഞ ദിവസം ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടിയത്. പ്രമുഖ ബാങ്കുകളില്‍നിന്നടക്കമാണ് 30 കോടിയോളം രൂപ വായ്പയായി സംഘടിപ്പിച്ചത്. കോയമ്പത്തൂര്‍ സ്വദേശി ഗില്‍ബര്‍ട്ടിന് ബാങ്കിന്റെ വ്യാജരേഖകള്‍ തയ്യാറാക്കി നല്‍കി 8.40 കോടി രൂപ കൈപ്പറ്റി സിനിമ പിടിക്കുകയും പിന്നീട് തുക മടക്കിക്കൊടുക്കാതിരിക്കുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പിനു കൂട്ടുനിന്ന നാലുപേരെക്കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചുപേരുടെയും പേരില്‍ വ്യാജ പ്രൊഫൈലുകളും രേഖകളും ചമച്ചിരുന്നു. ‘തുറമുഖം’ എന്ന സിനിമ നിര്‍മിക്കാന്‍ വേണ്ടികൂടിയാണ് ജോസ് തോമസ് കോടികളുടെ തട്ടിപ്പ് നടത്തിയത്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

    Read More »
  • NEWS

    ജയിപ്പിച്ചത് ക്രമക്കേടിലൂടെയെന്ന് കുറ്റസമ്മതം; പാക്കിസ്ഥാനില്‍ വിജയി രാജിവച്ചു!

    കറാച്ചി: പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപണം ശക്തമായിരിക്കെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയെ തോല്‍പിക്കാനായി ക്രമക്കേടിലൂടെ തന്നെ ജയിപ്പിച്ചതായി ആരോപിച്ച് പ്രവിശ്യാ അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടയാള്‍ രാജിവച്ചു. കറാച്ചി 129 പ്രവിശ്യാ സീറ്റില്‍ 26,000 വോട്ടിന് ജയിച്ച ജമാഅത്തെ ഇസ്‌ലാമിയുടെ ഹാഫിസ് നയീമുര്‍ റഹ്‌മാനാണ് അസംബ്ലി അംഗത്വം ഉപേക്ഷിച്ചത്. ആരോപണം അധികൃതര്‍ നിഷേധിച്ചെങ്കിലും അവരെ പ്രതിരോധത്തിലാക്കുന്നതാണിത്. പിടിഐ സ്ഥാനാര്‍ഥിക്കു ലഭിച്ച 31,000 വോട്ട് 11,000 ആയി കുറച്ചാണ് തന്നെ വിജയിയായി പ്രഖ്യാപിച്ചതെന്ന് റഹ്‌മാന്‍ പറയുന്നു. ഇമ്രാന്റെ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ അധികൃതര്‍ എല്ലാ കളികളും കളിച്ചതായി ആരോപണമുണ്ട്. ഇമ്രാനെയും പ്രധാന നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും പാര്‍ട്ടിയെ നിരോധിക്കുകയും ചിഹ്നം പിന്‍വലിക്കുകയും ചെയ്തിട്ടും പിടിഐ പിന്തുണയുള്ള സ്വതന്ത്രര്‍ ദേശീയ അസംബ്ലിയില്‍ 101 സീറ്റുമായി ഒന്നാമതെത്തുകയും ഖൈബര്‍ പഖ്തൂണ്‍ക്വ പ്രവിശ്യാ അസംബ്ലിയില്‍ തനിച്ചു ഭൂരിപക്ഷം നേടുകയും ചെയ്തത് എതിരാളികളെ അമ്പരപ്പിച്ചിരുന്നു. പിടിഐക്ക് അനുകൂലമായ ജനവിധി തട്ടിയെടുത്താണ്…

    Read More »
  • Kerala

    കോന്നി കേന്ദ്രീയവിദ്യാലയ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

    പത്തനംതിട്ട: കോന്നി കേന്ദ്രീയ വിദ്യാലയത്തിന്‍റെ പുതുതായി നിർമിച്ച കെട്ടിടസമുച്ചയത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലാകും ഉദ്ഘാടനം. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കേന്ദ്രീയ വിദ്യാലയങ്ങളിലൊന്നാണ് കോന്നിയിലേത്. 29 കോടി രൂപ ചെലവഴിച്ച്‌ കോന്നി മെഡിക്കല്‍ കോളജിനു സമീപം എട്ട് ഏക്കറിലായാണ് രാജ്യാന്തര നിലവാരത്തില്‍ കേന്ദ്രീയ വിദ്യാലയത്തിന്‍റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. ഇതോടെ മൂന്നു കേന്ദ്രീയ വിദ്യാലയങ്ങളുള്ള ഏക ജില്ലയായി പത്തനംതിട്ട മാറിയിരിക്കുകയാണ്.നിലവില്‍ അട്ടച്ചാക്കല്‍ സെന്‍റ് ജോർജ് സ്കൂള്‍ കെട്ടിടത്തിലാണ് കോന്നി കേന്ദ്രീയ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്.

    Read More »
  • Health

    നിറം വയ്ക്കാന്‍ ഗ്ലൂട്ടാത്തിയോണ്‍ എണ്ണ വീട്ടിലുണ്ടാക്കാം….

    നാം ഇന്നത്തെ കാലത്ത് സൗന്ദര്യവഴികളില്‍ പറഞ്ഞ് കേള്‍ക്കുന്ന ഒന്നാണ് ഗ്ലൂട്ടാത്തിയോണ്‍. സിനിമാതാരങ്ങളും മറ്റും നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഗ്ലൂട്ടാത്തിയോണ്‍ കുത്തിവയ്പ്പിനും പില്‍സുകള്‍ക്കുമെല്ലാം ഇന്ന് പ്രചാരമേറുകയാണ്. എന്നാല്‍ ഇവ കൃത്രിമ വഴികള്‍ ആയതിനാല്‍ ഇതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ട്. മാത്രമല്ല, വിലയേറിയ ഇത്തരം വഴികള്‍ സാധാരണക്കാര്‍ക്ക് പ്രയോഗിയ്ക്കാന്‍ സാധിയ്ക്കുകയും ചെയ്യില്ല. പരിഹാരമായി ചെയ്യാവുന്നത് ഇതേ ഗുണം നല്‍കുന്ന, ശരീരത്തിന് യാതൊരു ദോഷവും വരുത്താത്ത സ്വാഭാവിക വഴികള്‍ പ്രയോഗിയ്ക്കുകയാണ്. ഇത്തരത്തില്‍ ഒരു വഴിയാണ് ഇവിടെ പറയുന്നത്. ഗ്ലൂട്ടാത്തിയോണ്‍ ഇഫക്ട് നല്‍കുന്ന ഒരു പ്രത്യേക ഓയില്‍. ഗ്ലൂട്ടാത്തിയോണ്‍ ഓയില്‍ എന്ന് നമുക്ക് പറയാം. മുഖത്തും ശരീരത്തിലുമെല്ലാം ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണിത്. വെളിച്ചെണ്ണ ഇതിനായി വെളിച്ചെണ്ണ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവയാണ്ട് വേണ്ടത്. ഇതില്‍ ഓറഞ്ച് തൊലി കൂടി വേണം. വെളിച്ചെണ്ണ പൊതുവേ സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങള്‍ ഏറെയുളള ഒന്നാണ്. നല്ല കൊഴുപ്പുകളുടെ ഉറവിടമാണ്. ഇത് ചര്‍മത്തിലെ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണ്. അലര്‍ജി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.…

    Read More »
  • Sports

    എഫ്‌.സി. ഗോവയുടെ അപരാജിത കുതിപ്പിന്‌ അവസാനം കുറിച്ച് മോഹൻ ബഗാൻ; കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത് 

    ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ പത്താം സീസണിലെ എഫ്‌.സി. ഗോവയുടെ അപരാജിത കുതിപ്പിന്‌ അവസാനം. സ്വന്തം തട്ടകമായ ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഗോവയെ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് 1-0 ത്തിനു തോല്‍പ്പിച്ചു. 74-ാം മിനിറ്റില്‍ ഗോളടിച്ച ദിമിത്രി പെട്രാറ്റോസാണു ബഗാനെ ജയത്തിലെത്തിച്ചത്‌. സീസണിലെ ആദ്യ തോല്‍വി നേരിട്ട ഗോവ 13 കളികളില്‍നിന്ന്‌ 28 പോയിന്റുമായി രണ്ടാം സ്‌ഥാനത്താണ്‌. എട്ട്‌ ജയങ്ങളാണു ഗോവ നേടിയത്‌. നാല്‌ മത്സരങ്ങള്‍ സമനിലയായി. അതേസമയം 15 കളികളില്‍നിന്നു 31 പോയിന്റുമായി ഒഡീഷയാണ് ഒന്നാം സ്‌ഥാനത്ത്. മോഹന്‍ ബഗാന്‍ 13 കളികളില്‍നിന്ന്‌ 26 പോയിന്റുമായി മൂന്നാം സ്‌ഥാനത്തുണ്ട്‌.കേരള ബ്ലാസ്റ്റേഴ്സാണ് നാലാം സ്ഥാനത്ത്.കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ ഒരു പോയിന്റ് വ്യത്യാസത്തിൽ മുംബൈ 5-ാമതും ഉണ്ട്.

    Read More »
  • Crime

    മുന്‍ ഡി.ജി.പിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം; അഞ്ച് വര്‍ഷത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചു

    തിരുവനന്തപുരം: മുന്‍ ഡി.ജി.പിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് വര്‍ഷത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. മുന്‍ ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദക്കെതിരെതിരെയാണ് കുറ്റപത്രം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ് ഡ്രൈവറായ ഗവാസ്‌കര്‍ ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു സ്നിഗ്ദയുടെ ആരോപണം. ഇത് ക്രൈംബ്രാഞ്ച് തള്ളി. ഗവാസ്‌കറിനെ സ്നിഗ്ദ മര്‍ദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 2018ലായിരുന്നു കേസിന് ആസ്പദമായ സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് സ്നിഗ്ദ മൊബൈള്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവറായ ഗവാസ്‌കറിന്റെ കഴുത്തിന് പിന്നില്‍ അടിക്കുകയായിരുന്നു.

    Read More »
  • Crime

    പഞ്ചവാദ്യത്തിന് ശബ്ദം പോര! തോര്‍ത്തില്‍ കല്ലു കെട്ടി ക്ഷേത്ര ജീവനക്കാരനെ മര്‍ദ്ദിച്ചു

    കൊല്ലം: ചവറ തേവലക്കരയില്‍ പഞ്ചവാദ്യത്തിന് ശബ്ദം പോരെന്നാരോപിച്ച് ക്ഷേത്ര ജീവനക്കാരന് മര്‍ദനം. തേവലക്കര മേജര്‍ ദേവി ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന് തലയ്ക്കും മുതുകിനും പരിക്കേറ്റിട്ടുണ്ട്. തോര്‍ത്തില്‍ കല്ലു കെട്ടിയായിരുന്നു മര്‍ദനം. ക്ഷേത്ര ഉപദേശക സമിതിയുടെ മുന്‍ സെക്രട്ടറിയാണ് വേണുഗോപാലിനെ മര്‍ദ്ദിച്ചതെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്. തേവലക്കര ദേവീക്ഷേത്രത്തിലെ താല്‍ക്കാലിക പഞ്ചവാദ്യ ജീവനക്കാരനാണ് വേണുഗോപാല്‍. ക്ഷേത്രത്തില്‍ ശീവേലി ചടങ്ങിന് എത്തിയ പ്രതി പഞ്ചവാദ്യത്തിന് ശബ്ദം കുറഞ്ഞെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വേണു?ഗോപാലിന്റെ പരാതി. ഉച്ചത്തില്‍ കൊട്ടണം, താന്‍ കെട്ടുന്നത് മുതുകാള പശുവിനെ മെനക്കെടുത്തുന്നത് പോലെയാണ്, ശബ്ദമില്ല, ഇനി മേലില്‍ ഇവിടെ ജോലി ചെയ്യരുത്, ഇറങ്ങി പൊക്കോണം എന്ന് പറഞ്ഞായിരുന്നു പ്രതിയുടെ ആക്രമണം. പ്രതി മദ്യലഹരിയിലായിരുന്നെന്നും വേണുഗോപാല്‍ പരാതിയില്‍ പറയുന്നു. മറ്റ് ക്ഷേത്ര ജീവനക്കാര്‍ എത്തിയാണ് വേണുഗോപാലിനെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നാണ് വിമര്‍ശനം.

    Read More »
Back to top button
error: