Month: February 2024
-
Crime
വിക്ടറി റാലിക്കിടെ വെടിവെപ്പ്: ഒരു മരണം, കുട്ടികളടക്കം 21 പേര്‍ക്ക് പരിക്ക്
വാഷിങ്ടണ്‍: അമേരിക്കയില്‍ സൂപ്പര്‍ബൗള്‍ വിക്ടറി റാലിക്കിടെയുണ്ടായ വെടിവെപ്പില്‍ ഒരു മരണം. മസോറിയിലെ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിതരായ കന്‍സാസ് സിറ്റി ചീഫ്സിന്റെ വിജയാഹ്ലാദ റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. കുട്ടികളടക്കം 21 പേര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടത്തിനിടയിലേക്കാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചികിത്സയ്ക്കായി കന്‍സാസ് സിറ്റിയിലെ മേഴ്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12 പേരില്‍ 11 പേരും കുട്ടികളാണ്, അതില്‍ ഒന്‍പതുപേര്‍ക്കും വെടിയേറ്റാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവര്‍ക്കെല്ലാം 17 വയസിനോടടുപ്പിച്ചാണ് പ്രായം. പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് കന്‍സാസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ടുമെന്റ് ചീഫ് റോസ് ഗ്രന്‍ഡിസണ്‍ പറയുന്നു. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യംചെയ്തുവരികയാണെന്നും ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
Read More » -
Kerala
സപ്ലൈകോ സാധനങ്ങള്‍ക്ക് വിലകൂടും;13 ഇനം സാധനങ്ങള്‍ക്ക് നല്‍കിവന്നിരുന്ന 55 % സബ്‌സിഡി സർക്കാർ 35 % ആക്കി കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിക്കും.13 ഇനം സാധനങ്ങള്‍ക്ക് നല്‍കിവന്നിരുന്ന 55 % സബ്‌സിഡി സർക്കാർ 35 % ആക്കി കുറച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്.സർക്കാരുo സപ്ലൈകോയും കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള തീരുമാനം. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയാണ് വില വർധിക്കുന്ന 13 ഇനം സാധനങ്ങള്‍.എന്നാല്‍ പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില. 2016ല്‍ എല്‍.ഡി.എഫി ന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വലിയ വാഗ്ദാനമായിരുന്നു അടുത്ത അഞ്ച് വര്‍ഷത്തേക്ക് നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കില്ല എന്നത്.ഇപ്പോൾ 8 വര്‍ഷം പിന്നിട്ട ശേഷമാണ് സപ്ലൈകോ ഈ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്.
Read More » -
Kerala
ഗതാഗത കമ്മിഷണറെ ശാസിച്ച് ഗണേഷ്; മന്ത്രിയുടെ മേശപ്പുറത്തടിച്ച് കമ്മിഷണറുടെ മറുപടി
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ്‌കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തില്‍ പുറത്തുപോയ ബിജു പ്രഭാകറിനു പിന്നാലെ ഗതാഗത കമ്മിഷണറുമായുള്ള മന്ത്രിയുടെ ഭിന്നതയും മറനീക്കി പുറത്തേക്ക്. ഇന്നലെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗത്തില്‍ ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിച്ചു. മറുപടി പറയാന്‍ അനുമതി നല്‍കിയതുമില്ല. ഇതു വിശദീകരിക്കാനായി പിന്നീട് മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴും ഉയര്‍ന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തില്‍ മന്ത്രി ശകാരിക്കാന്‍ മുതിര്‍ന്നപ്പോള്‍ ഗതാഗത കമ്മിഷണര്‍ അതേ ഭാഷയില്‍ തിരിച്ചു പ്രതികരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കുതര്‍ക്കം അഞ്ചു മിനിറ്റോളം നീണ്ടു. പ്രതിഷേധിച്ച് മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. കേന്ദ്ര നിയമപ്രകാരമുള്ള അക്രഡിറ്റഡ് ഡ്രൈവിങ് സ്‌കൂളുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് മന്ത്രി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിനിധികളുടെ യോഗം വിളിച്ചത്. 2023ല്‍ തുടങ്ങുമെന്നു പല ഉറപ്പുകളും സംസ്ഥാനം കേന്ദ്രത്തിനു നല്‍കിയെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. നിലവിലുള്ള 6131 ഡ്രൈവിങ് സ്‌കൂളുകളെയും ഇതു ബാധിക്കുമെന്നതിനാല്‍ ഡ്രൈവിങ് സ്‌കൂളുകളുടെ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച്…
Read More » -
Kerala
ഇനി അല്‍ഫോന്‍സ കോളേജിന് സ്വന്തം ബസ്; ബസ് വാങ്ങിയത് തോമസ് ചാഴികാടന്‍ എംപിയുടെ ഫണ്ടില്‍ നിന്നും 24 ലക്ഷം ചിലവഴിച്ച്
പാലാ: എംപി ഫണ്ട് വിനിയോഗിച്ചപ്പോള്‍ അത് സാധാരണക്കാര്‍ക്ക് നേരിട്ട് പ്രയോജനപ്പെടണമെന്നാണ് ചിന്തിച്ചതെന്ന് തോമസ് ചാഴികാടന്‍ എംപി. ചെറിയ പദ്ധതികള്‍ മുതല്‍ വലിയതുവരെ ഉള്‍പ്പെടുത്തി 280 പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും എം പി പറഞ്ഞു. പാലാ അല്‍ഫോന്‍സ കോളേജില്‍ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കോളേജ് ബസിന്റെ താക്കോല്‍ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വജ്ര ജൂബിലി വര്‍ഷത്തില്‍ ഏറ്റവും മികച്ച കായിക കോളേജ് ആയി തെരഞ്ഞെടുക്കപ്പെട്ടതില്‍ മാനേജ്‌മെന്റിനെയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും എംപി അഭിനന്ദിച്ചു. കോളേജ് മാനേജര്‍ ഫാ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഫാ. ഷാജി ജോണ്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തേല്‍, ജോസിന്‍ ബിനോ, ജിമ്മി ജോസഫ്, സാവിയോ കാവുകാട്ട്, സി. മിനിമോള്‍ എന്നിവര്‍ സംസാരിച്ചു. എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ മുടക്കിയാണ് ബസ് വാങ്ങിയത്.
Read More » -
India
നാളെ ഭാരത് ബന്ദ്; കേരളത്തില്‍ പ്രതിഷേധ പ്രകടനം മാത്രം
ന്യൂഡൽഹി: കേന്ദ്ര നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീണ്‍ ഭാരത് ബന്ദ്’ നാളെ. രാവിലെ 6 മുതല്‍ വൈകിട്ടു 4 വരെയാണ് ബന്ദ്. ആംബുലന്‍സുകള്‍, പത്രവിതരണം, വിവാഹം, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ എന്നി അവശ്യ സേവനങ്ങളെ ബന്ദില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ ഭാഗമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കര്‍ഷക പെന്‍ഷന്‍, ഒ.പി.എസ്, കാര്‍ഷിക നിയമഭേദഗതി എന്നിവ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. അതേസമയം കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രമായിരിക്കും ഉണ്ടാവുക എന്ന് വിവിധ സംഘടനകൾ അറിയിച്ചു.
Read More » -
Kerala
വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളൻപന്നിയെ വീട്ടിൽ കൊണ്ടുപോയി കറിവച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ
കൊല്ലം: വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളൻപന്നിയെ വീട്ടിൽ കൊണ്ടുപോയി കറിവച്ച ആയുർവേദ ഡോക്ടറെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വാളകം സ്വദേശിയായ ഡോക്ടര്‍ പി ബാജിയെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കരയിലേക്ക് പോകവേ വാളകം മേഴ്സി ആശുപത്രിക്ക് സമീപത്ത് വച്ച് റോഡിൽ ചാടിയ മുള്ളൻപന്നിയെ ഡോക്ടർ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. പുലർച്ചെയായിരുന്നു സംഭവം. തുടർന്ന് പരുക്കേറ്റ മുളളന്‍പന്നിയെ ഡോക്ടർ വാഹനത്തിൽ കയറ്റി വീട്ടിൽ എത്തിക്കുകയായിരുന്നു. മുള്ളൻപന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും വനപാലകർ പിടിച്ചെടുത്തിട്ടുണ്ട്. അമ്പലക്കരയിലെ ഇയാളുടെ വീട്ടിലെത്തി അഞ്ചൽ റേഞ്ച് ഓഫീസർ അജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.അടുക്കളയിലെ ചീനച്ചട്ടിയിൽ മുള്ളൻപന്നിയിറച്ചിയും വീട്ടുപരിസരത്തു നിന്ന് മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
Read More » -
Kerala
ട്രെയിൻ വഴി കഞ്ചാവ് എത്തിച്ചു വില്‍പ്പന; മൂന്നരകിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശികള്‍ പിടിയില്‍
മലപ്പുറം: മൂന്നര കിലോ കഞ്ചാവുമായി രണ്ടു പശ്ചിമ ബംഗാള്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ശാരിയാത്ത് സർദാർ, ആബിദ് പുർക്കെറ്റ് എന്നിവരാണ് ട്രെയിൻ വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ പെരിന്തല്‍മണ്ണ ടൗണില്‍ എത്തിയ ശേഷം ഓട്ടോയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. മലപ്പുറം ജില്ലയിലേക്ക് അതിഥി തൊഴിലാളികള്‍ വഴി ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിൻ വഴി കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കർശന പരിശോധന നടത്തിയത്. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട പ്രദേശ വസതികള്‍ ഉള്‍പ്പെടെയുള്ള ചെറുകിട കച്ചവടക്കാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരം പൊലീസിന് ലഭ്ഹിച്ചത്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി കെ.കെ.സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പെരിന്തല്‍മണ്ണ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്.
Read More » -
Kerala
നടന്നുപോകുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി കുഴിയില്‍വീണ് വയോധികന്‍ മരിച്ചു
തിരുവനന്തപുരം:നടന്നുപോകുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി കുഴിയില്‍വീണ് വയോധികന്‍ മരിച്ചു. തിരുവനന്തപുരം മുക്കോലയ്ക്കല്‍ ഷിജു ഭവനില്‍ സോമന്‍ (63) ആണ് മരിച്ചത്.ആര്യനാട് കുളപ്പടയിലാണ് സംഭവം. റബര്‍ ടാപ്പിംഗിന് പോയശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. സോമന്‍ നടന്നുപോകുന്നതിനിടെ തോടിന് കുറുകെയായി സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് സ്ലാബ് ശരീരത്തിന് മുകളിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. പോലീസും നാട്ടുകാരുമെത്തി സ്ലാബ് നീക്കിയശേഷം സോമനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
Kerala
വിദ്യാർഥികള്‍ക്ക് എം ഡി എം എ, കഞ്ചാവ് എന്നിവ വില്‍പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍
തിരുവല്ല: വിദ്യാർഥികള്‍ക്ക് എം ഡി എം എ, കഞ്ചാവ് എന്നിവ വില്‍പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. മാന്നാർ കുരട്ടിശേരിപട്ടം കോലക്കല്‍ അമല്‍ സുരേഷ് (23) ആണ് പിടിയിലായത്. പ്രതിയുടെ കയ്യില്‍ നിന്ന് 12 ഗ്രാം കഞ്ചാവും ഒരു ഗ്രാം എം ഡി എം എയും മാന്നാര്‍ പൊലീസ് പിടിച്ചെടുത്തു. ബാംഗളൂരുവില്‍ നിന്ന് കഞ്ചാവും എം ഡി എം എയും കൊണ്ടുവന്ന് മാന്നാറിലും, പരിസരപ്രദേശങ്ങളിലും വിദ്യാർത്ഥികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചില്ലറ വില്‍പന നടത്തുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ബുധനൂർ, പാണ്ടനാട്, മാന്നാർ പഞ്ചായത്തുകളില്‍ വിവിധ പ്രദേശങ്ങളില്‍ മയക്കുമരുന്ന് കച്ചവടം വ്യാപകമായി നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അടുത്തിടെ മയക്കുമരുന്ന് നിർമിക്കുന്നതിനായി ഉപയോഗിക്കുന്ന ഗുളികകളുമായി ഓച്ചിറ മേമന തട്ടേക്കാട്ട് കോട്ടയില്‍ സാഫത്ത് (24), ഓച്ചിറ മേമന കുറച്ചിരേത്ത് വീട്ടില്‍ ഇർഫാദ് (22) എന്നിവരെ മാന്നാർ പൊലീസ്…
Read More » -
Kerala
ലോറിയില്‍ നിന്ന് പാറക്കഷണം ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ലോറിയില്‍ നിന്ന് പാറക്കഷണം ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ സ്വദേശി സാഹിദുള്‍ ഹഖ് (34) ആണ് മരിച്ചത്. വെഞ്ഞാറമൂട് കിഴായിക്കോണത്തു പ്രവർത്തിക്കുന്ന കരിങ്കല്‍ ക്വാറിയിലാണ് അപകടം നടന്നത്.പൊട്ടിച്ച പാറ മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നതിനായി ലോറിയില്‍ കയറ്റിയിറക്കുന്നതിനിടെ പാറ കഷ്ണം തൊഴിലാളിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഇയാളെ വെഞ്ഞാറമുട് ഗോകുലം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെഞ്ഞാറമുട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More »