CrimeNEWS

പഞ്ചവാദ്യത്തിന് ശബ്ദം പോര! തോര്‍ത്തില്‍ കല്ലു കെട്ടി ക്ഷേത്ര ജീവനക്കാരനെ മര്‍ദ്ദിച്ചു

കൊല്ലം: ചവറ തേവലക്കരയില്‍ പഞ്ചവാദ്യത്തിന് ശബ്ദം പോരെന്നാരോപിച്ച് ക്ഷേത്ര ജീവനക്കാരന് മര്‍ദനം. തേവലക്കര മേജര്‍ ദേവി ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന് തലയ്ക്കും മുതുകിനും പരിക്കേറ്റിട്ടുണ്ട്. തോര്‍ത്തില്‍ കല്ലു കെട്ടിയായിരുന്നു മര്‍ദനം. ക്ഷേത്ര ഉപദേശക സമിതിയുടെ മുന്‍ സെക്രട്ടറിയാണ് വേണുഗോപാലിനെ മര്‍ദ്ദിച്ചതെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.

തേവലക്കര ദേവീക്ഷേത്രത്തിലെ താല്‍ക്കാലിക പഞ്ചവാദ്യ ജീവനക്കാരനാണ് വേണുഗോപാല്‍. ക്ഷേത്രത്തില്‍ ശീവേലി ചടങ്ങിന് എത്തിയ പ്രതി പഞ്ചവാദ്യത്തിന് ശബ്ദം കുറഞ്ഞെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വേണു?ഗോപാലിന്റെ പരാതി.

Signature-ad

ഉച്ചത്തില്‍ കൊട്ടണം, താന്‍ കെട്ടുന്നത് മുതുകാള പശുവിനെ മെനക്കെടുത്തുന്നത് പോലെയാണ്, ശബ്ദമില്ല, ഇനി മേലില്‍ ഇവിടെ ജോലി ചെയ്യരുത്, ഇറങ്ങി പൊക്കോണം എന്ന് പറഞ്ഞായിരുന്നു പ്രതിയുടെ ആക്രമണം. പ്രതി മദ്യലഹരിയിലായിരുന്നെന്നും വേണുഗോപാല്‍ പരാതിയില്‍ പറയുന്നു. മറ്റ് ക്ഷേത്ര ജീവനക്കാര്‍ എത്തിയാണ് വേണുഗോപാലിനെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നാണ് വിമര്‍ശനം.

Back to top button
error: