HealthLIFE

നിറം വയ്ക്കാന്‍ ഗ്ലൂട്ടാത്തിയോണ്‍ എണ്ണ വീട്ടിലുണ്ടാക്കാം….

നാം ഇന്നത്തെ കാലത്ത് സൗന്ദര്യവഴികളില്‍ പറഞ്ഞ് കേള്‍ക്കുന്ന ഒന്നാണ് ഗ്ലൂട്ടാത്തിയോണ്‍. സിനിമാതാരങ്ങളും മറ്റും നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഗ്ലൂട്ടാത്തിയോണ്‍ കുത്തിവയ്പ്പിനും പില്‍സുകള്‍ക്കുമെല്ലാം ഇന്ന് പ്രചാരമേറുകയാണ്. എന്നാല്‍ ഇവ കൃത്രിമ വഴികള്‍ ആയതിനാല്‍ ഇതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ട്. മാത്രമല്ല, വിലയേറിയ ഇത്തരം വഴികള്‍ സാധാരണക്കാര്‍ക്ക് പ്രയോഗിയ്ക്കാന്‍ സാധിയ്ക്കുകയും ചെയ്യില്ല. പരിഹാരമായി ചെയ്യാവുന്നത് ഇതേ ഗുണം നല്‍കുന്ന, ശരീരത്തിന് യാതൊരു ദോഷവും വരുത്താത്ത സ്വാഭാവിക വഴികള്‍ പ്രയോഗിയ്ക്കുകയാണ്. ഇത്തരത്തില്‍ ഒരു വഴിയാണ് ഇവിടെ പറയുന്നത്. ഗ്ലൂട്ടാത്തിയോണ്‍ ഇഫക്ട് നല്‍കുന്ന ഒരു പ്രത്യേക ഓയില്‍. ഗ്ലൂട്ടാത്തിയോണ്‍ ഓയില്‍ എന്ന് നമുക്ക് പറയാം. മുഖത്തും ശരീരത്തിലുമെല്ലാം ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണിത്.

വെളിച്ചെണ്ണ
ഇതിനായി വെളിച്ചെണ്ണ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവയാണ്ട് വേണ്ടത്. ഇതില്‍ ഓറഞ്ച് തൊലി കൂടി വേണം. വെളിച്ചെണ്ണ പൊതുവേ സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങള്‍ ഏറെയുളള ഒന്നാണ്. നല്ല കൊഴുപ്പുകളുടെ ഉറവിടമാണ്. ഇത് ചര്‍മത്തിലെ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണ്. അലര്‍ജി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതുപോലെ ചര്‍മത്തിന് നിറം നല്‍കാനും നല്ല തിളക്കം നല്‍കാനും ചുളിവുകള്‍ മാറ്റാനുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്.

Signature-ad

ക്യാരറ്റും ബീറ്റ്റൂട്ടും
ക്യാരറ്റും ബീറ്റ്റൂട്ടും ചര്‍മസംരക്ഷണത്തിന് ഏറെ ഗുണകരമാണ്. ഇവ കഴിയ്ക്കുന്നത് ചര്‍മത്തിന് നിറവും തുടിപ്പും ചെറുപ്പവുമെല്ലാം നല്‍കാന്‍ ഏറെ ഗുണകരമാണ്. ആന്റിഓക്സിന്റുകളുടെ ഉറവിടമാണ് ഇത്. ഇത് കഴിയ്ക്കുന്നതും ജ്യൂസാക്കി കഴിയ്ക്കുന്നതുമെല്ലാം തന്നെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ചര്‍മത്തില്‍ ഇത് പുരട്ടുന്നതും ഏറെ ഗുണങ്ങള്‍ നല്‍കുന്നു.

ഓറഞ്ച് തൊലി
ഇതില്‍ ചേര്‍ക്കുന്ന ഓറഞ്ച് തൊലിയും ഏറെ സൗന്ദര്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇത് വൈറ്റമിന്‍ സി, ആന്റിഓക്സിന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ചര്‍മത്തിന് സ്വാഭാവിക നിറം നല്‍കാന്‍ ഏറെ ഗുണകരമാണ് ഓറഞ്ച്. ആന്റിഓക്സിജഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ തന്നെ ഇത് ചര്‍മത്തിന് ചെറുപ്പം നല്‍കാനും ഏറെ നല്ലതാണ്. ചുളിവുകള്‍ നീക്കാനും ഇതേറെ നല്ലതാണ്. ഇതിനായി 300 എംഎല്‍ നല്ല ശുദ്ധമായ വെളിച്ചെണ്ണ, 3 വീതം ഇടത്തരം വലിപ്പമുള്ള ക്യാരറ്റ്, ബീറ്റ്റൂട്ട്, ഉണക്കിയ രണ്ടുമൂന്ന് ഓറഞ്ച് തൊലി എന്നിവയാണ് വേണ്ടത്.

മസാജ് ചെയ്യുന്നത്
ക്യാരറ്റും ബീറ്റ്റൂട്ടും നല്ലതുപോലെ കഴുകി തൊലി കളഞ്ഞ് തീരെ വെള്ളമില്ലാതെ നല്ലതുപോലെ പേസ്റ്റാക്കി അരച്ചെടുക്കാം. വെള്ളം തീരെ പാടില്ല. ഓറഞ്ച് തൊലി വെയിലില്‍ വച്ച് ഉണക്കിയെടുക്കാം. ഇത് തയ്യാറാക്കാന്‍ വെളിച്ചണ്ണയില്‍ ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവ അരച്ചത് ചേര്‍ത്തിളക്കാം. ഓറഞ്ച്തൊല കുതിരാന്‍ പാകത്തിന് വെള്ളമൊഴിച്ച് ഇതും വയ്ക്കാം. ഇത് രാത്രി മുഴുവന്‍ വച്ച ശേഷം പിറ്റേന്ന് തയ്യാറാക്കാം. വെല്‍ച്ചെണ്ണയിലേയ്ക്ക് ഓറഞ്ച് തൊലി വെള്ളം കളഞ്ഞ് എടുത്ത് ഇതിലേയ്ക്കിട്ട് ചെറുതീയില്‍ ചൂടാക്കാം. ഇത് ചൂടായി വെളളം വറ്റി ചേരുവയിലെ സത്ത് മുഴുവന്‍ ഇറങ്ങിയ ശേഷം വാങ്ങി ചൂടാറുമ്പോള്‍ ഊറ്റിയെടുക്കാം. ഇത് മുഖത്തും ചര്‍മത്തിലും പുരട്ടി മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.

 

Back to top button
error: