തിരുവനന്തപുരം: മുന്‍ ഡി.ജി.പിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് വര്‍ഷത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. മുന്‍ ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദക്കെതിരെതിരെയാണ് കുറ്റപത്രം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പൊലീസ് ഡ്രൈവറായ ഗവാസ്‌കര്‍ ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു സ്നിഗ്ദയുടെ ആരോപണം. ഇത് ക്രൈംബ്രാഞ്ച് തള്ളി. ഗവാസ്‌കറിനെ സ്നിഗ്ദ മര്‍ദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 2018ലായിരുന്നു കേസിന് ആസ്പദമായ സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് സ്നിഗ്ദ മൊബൈള്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവറായ ഗവാസ്‌കറിന്റെ കഴുത്തിന് പിന്നില്‍ അടിക്കുകയായിരുന്നു.