KeralaNEWS

സ്‌കൂളില്‍ പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; 14കാരിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ഉള്ളിയേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 14കാരന് ഗുരുതര പരിക്ക്. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി അക്ഷിമയ്ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ സ്‌കൂളില്‍ പോകുന്നതിനിടെ വീട്ടിനടുത്തുള്ള റോഡില്‍ വച്ചാണ് കുട്ടിയെ കാട്ടുപന്നി കുത്തിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

Signature-ad

കുട്ടിയെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ, കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ഗോപാലന്‍ (75) മരിച്ചു. ജനുവരി 25നാണ് ഗോപാലനെ കാട്ടുപന്നി ആക്രമിച്ചത്.

 

Back to top button
error: