Month: February 2024

  • India

    ഇന്ന് ഭാരത് ബന്ദ്, കേരളത്തെ ബാധിക്കില്ല

    ന്യൂഡൽഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ ചെയ്യുന്ന കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് നാല് വരെ. സംയുക്ത കിസാന്‍ മോര്‍ച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേര്‍ന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് നാല് മണിവരെ ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലുവരെ രാജ്യത്തെ പ്രധാന റോഡുകളില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരവും സംഘടിപ്പിക്കും. അതേസമയം, കേരളത്തെ ഭാരത് ബന്ദ് ബാധിക്കില്ല. കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കടയടപ്പോ പണിമുടക്കോ ആരും പ്രഖ്യാപിച്ചിട്ടില്ല. കര്‍ഷകര്‍ നടത്തുന്ന സമരത്തിന് വ്യാപാരികളുടെ ധാര്‍മിക പിന്തുണ നല്‍കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് പറഞ്ഞു.എന്നാല്‍   ഭാരത് ബന്ദിന്റെ പേരില്‍ കേരളത്തില്‍ കടകമ്ബോളങ്ങള്‍ അടക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Crime

    സ്വയം തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തു; അമ്മയുടെ 33 ലക്ഷം തട്ടിയ അധ്യാപ’ഹയ’ന്‍ അറസ്റ്റില്‍

    ലഖ്നൗ: സ്വന്തമായി തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത ശേഷം അമ്മയില്‍ നിന്ന് 33 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ 32കാരനായ ഹര്‍ഷിത് ശര്‍മയാണ് അറസ്റ്റിലായത്. കടം വാങ്ങിയ 33 ലക്ഷം രൂപ നല്‍കുന്നതിനായാണ് ഇയാള്‍ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍ വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശര്‍മ പിടിയിലായത്. സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ശര്‍മ പദ്ധതി ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു ചൊവ്വാഴ്ച് രാത്രി ഏറെ വൈകിയാണ് മകനെ തട്ടിക്കൊണ്ടുപോയ കാര്യം അമ്മ പൊലീസില്‍ അറിയിച്ചത്. മോചനദ്രവ്യമായി 33 ലക്ഷം രൂപ ആവശ്യപ്പട്ടതായും അവര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ട് കിലോമീറ്റര്‍ അകലെയാണ് ലൊക്കേഷനെന്ന് കണ്ടെത്തി. അതേസ്ഥലത്തുതന്നെ ശര്‍മയുടെ ഫോണ്‍ ലൊക്കേഷനും കണ്ടു. അവിടെ പൂട്ടിയിട്ട ഒരു കോഴി ഫാമില്‍ മദ്യപിച്ച നിലയില്‍ ശര്‍മയെ കണ്ടെത്തുകയായിരുന്നു. കടം വീട്ടാനായാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം…

    Read More »
  • Crime

    വിവാഹദിവസം കുതിരപ്പുറത്ത് കയറി; ഗുജറാത്തില്‍ ദളിത് വരന് മര്‍ദനം

    ഗാന്ധിനഗര്‍: വിവാഹഘോഷയാത്രയ്ക്കിടെ കുതിരപ്പുറത്ത് യാത്ര ചെയ്ത ദളിത് വരന് മര്‍ദനം. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് നാലു പേര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിച്ചത്. വധുവിന്റെ വീട്ടിലേക്ക് വരന്റെ സംഘം നടത്തിയ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ നാല്‍വര്‍ സംഘം യുവാവിനെ കുതിരപ്പുറത്തു നിന്ന് വലിച്ചു താഴെയിറക്കി മര്‍ദിക്കുകയായിരുന്നു. സവര്‍ണ്ണജാതിക്കാര്‍ മാത്രം കുതിരപ്പുറത്ത് കയറിയാല്‍ മതിയെന്നും പിന്നാക്ക ജാതിക്കാര്‍ തങ്ങളുടെ പരിധി ലംഘിക്കരുതെന്നും പറഞ്ഞായിരുന്നു മര്‍ദനമെന്ന് വരന്റെ കുടുംബം പരാതിപ്പെട്ടു. മര്‍ദിച്ച ശേഷം യുവാവിനെ നിര്‍ബന്ധപൂര്‍വം വാഹനത്തില്‍ കയറ്റി വധുവിന്റെ വീട്ടിലേക്ക് അയച്ചു. മര്‍ദ്ദിച്ചവര്‍ക്കെതിരേ യുവാവിന്റെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ ശൈലേഷ് ഠാക്കൂര്‍, ജയേഷ് ഠാക്കൂര്‍, സമീര്‍ ഠാക്കൂര്‍, അശ്വിന്‍ ഠാക്കൂര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  

    Read More »
  • Crime

    ആനന്ദ് ഭാര്യയെ വെടിവച്ചത് ബാത്ത്ടബ്ബിലിട്ട്; കൊലനടന്നത് 17 കോടിയുടെ കൊട്ടാരത്തില്‍

    ലോസ് ഏഞ്ചല്‍സ്: അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. കാലിഫോര്‍ണിയ സാന്‍മെറ്റേയോയില്‍ താമസിച്ചിരുന്ന കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെന്റി(42) ഭാര്യ ആലീസ് പ്രിയങ്ക ബെന്‍സിഗര്‍(40) ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍(4) എന്നിവരുടെ മരണത്തിലാണ് പ്രാദേശിക മാധ്യമങ്ങള്‍ കൂടുതല്‍വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആനന്ദ് സുജിത് സ്വയം നിറയൊഴിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. കുളിമുറിയില്‍ ബാത്ത്ടബ്ബില്‍വെച്ചാണ് ഭാര്യയ്ക്ക് നേരേ ആലീസ് വെടിവെച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ ആനന്ദ് സ്വയം നിറയൊഴിക്കുകയായിരുന്നു. കുളിമുറിയില്‍നിന്ന് 9 എം.എം. പിസ്റ്റള്‍ കണ്ടെടുത്തതു. കുളിമുറിയില്‍നിന്ന് കണ്ടെടുത്ത പിസ്റ്റള്‍ മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയതാണെന്നും ഇതിന് ലൈസന്‍സുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, കുട്ടികളെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. കുട്ടികളുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ അടയാളങ്ങളില്ലെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിഷംനല്‍കിയോ ശ്വാസംമുട്ടിച്ചോ കുട്ടികളെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. 2020-ലാണ് ആനന്ദും പ്രിയങ്കയും സാന്‍മെറ്റേയോയിലെ വീട്ടില്‍ താമസം ആരംഭിച്ചതെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട്. ഏകദേശം…

    Read More »
  • Social Media

    ആരാണ് സ്വപ്‌നസുന്ദരിയുടെ കാമുകന്‍? കൈയില്‍ പൂക്കളും ചൊടിയില്‍ നാണവുമായി തൃഷ; പോസ്റ്റിന്റെ പൊരുള്‍ തേടി ആരാധകര്‍

    ഇന്നലെ ലോകമെമ്പാടുമുള്ള കമിതാക്കള്‍ എല്ലാം പ്രണയം ആഘോഷിക്കുകയായിരുന്നു. അതിന്റെ അലയടി ഇങ്ങ് സോഷ്യല്‍ മീഡിയയിലും ശക്തമായി പ്രതിഫലിച്ചു. പ്രണയിക്കുന്നവരും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവരും എല്ലാം അനുഭവങ്ങളും ആശംസകളും പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി. ചില സെലിബ്രിറ്റികള്‍ മറച്ചുവച്ച ചില പ്രണയങ്ങള്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അതും ആരാധകര്‍ ഏറ്റെടുത്തു. എന്നാല്‍ നടി തൃഷ കൃഷ്ണയുടെ പോസ്റ്റാണ് ആരാധകരെ മൊത്തതില്‍ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. പ്രണയത്തിലാണ് എന്ന സൂചന നല്‍കി തൃഷ കൃഷ്ണ പങ്കുവച്ച പോസ്റ്റ് ആരാധകര്‍ എറ്റെടുത്തിരിക്കുകയാണ്. കൈ നിറയെ റോസാപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കയും, മുഖത്ത് ചെറിയൊരു നാണവുമൊക്കെയായിട്ടുള്ള ചിത്രങ്ങളാണ് തൃഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. അത് കണ്ടതും, തൃഷയുടെ കാമുകനെ തിരക്കി ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത്രയധികം പൂച്ചെണ്ടുകള്‍ തന്ന്, നിന്നെ ഇത്രയധികം ലജ്ജാവതിയാക്കിയത് ആരാണെന്ന് ചോദിച്ച് കമന്റുകള്‍ എത്തിയിട്ടുണ്ട്. ആരായിരുന്നാലും ഈ ബന്ധം വിവാഹം വരെ എത്തട്ടെ, തൃഷയ്ക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്നൊക്കെയാണ് ആരാധകരുടെ ആശംസകളും പ്രശംസകളും എല്ലാം. നാല്‍പത് വയസ്സായിട്ടും…

    Read More »
  • Local

    നാട്ടുവിശേഷങ്ങളും കൊച്ചുവര്‍ത്തമാനവുമായി ‘സ്പീച്ചിലി റേഡിയോ’

    കോട്ടയം: നാട്ടുവിശേഷങ്ങളും വാര്‍ത്തകളും സംഗീതവും അല്‍പം കൊച്ചുവര്‍ത്തമാനവും കോര്‍ത്തിണക്കിയ ‘സ്പീച്ചിലി റേഡിയോ’ പുറത്തിറക്കിയ ആവേശത്തിലാണ് പള്ളം ബിഷപ്പ് സ്പീച്ചിലി കോളജിലെ മീഡിയ സ്റ്റഡീസ് വിഭാഗം വിദ്യാര്‍ഥികള്‍. എല്ലാവിധ പിന്തുണയമായി സര്‍ഗ്ഗക്ഷേത്ര 89.6 ഒപ്പം ചേര്‍ന്നപ്പോള്‍ ഉദ്ഘാടനപരിപാടി അങ്ങ് കളറായി. പരിപാടിയില്‍ ഉദ്ഘാടകയായ പ്രിന്‍സിപ്പല്‍ ഡോ. ആഷ സൂസന്‍ ജേക്കബിനൊപ്പം സംരംഭത്തിന്റെ വിജയത്തിനായി പ്രയത്‌നിച്ച വിദ്യാര്‍ഥികളും ഒന്നിച്ചാണ് നിലവിളക്കിന് തിരികൊളുത്തിയത്. മുഖ്യാതിഥിയായ സര്‍ഗ്ഗക്ഷേത്ര 89.6 പ്രോഗ്രാം ഹെഡ് ആര്‍.ജെ സേതു പി.സുധാകരന്റെ സെഷനും അക്ഷരാര്‍ഥത്തില്‍ ‘പറയാം അറിയാം സ്പീച്ചിലി റേഡിയോ’യുടെ ലോഞ്ചിങ് വിദ്യാര്‍ഥികളില്‍ ആവേശം ഇരട്ടിയാക്കി. തുടര്‍ന്ന് കോളജില്‍ ഒട്ടാകെ സ്പീച്ചിലി റേഡിയോയുടെ വിവിധപരിപാടികള്‍ പ്രക്ഷേപണം ചെയ്തു. ആമസോണ്‍, സ്‌പോട്ടിഫൈ, ഗൂഗിള്‍-ആപ്പിള്‍ പോഡ്കാസ്റ്റ് തുടങ്ങിയവയില്‍ റേഡിയോ പരിപാടികള്‍ ലഭ്യമാണ്. മ്യൂസിക് വിത്ത് ചാറ്റ്, വോക്‌സ് പോപ്പുലെ, ന്യൂസ് ടോക്ക്, യൂത്ത് കോര്‍ണര്‍, ടീച്ചേഴ്‌സ് കോര്‍ണര്‍, തുടങ്ങിയ പരിപാടികള്‍ ‘പറയാം അറിയാം സ്പീച്‌ലി റേഡിയോ’യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്‌ലിപ്പ് മാഗസിന്‍, സ്പീച്ചിലി ന്യൂസ് യൂട്യൂബ് ചാനല്‍…

    Read More »
  • Local

    രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്കും പുതിയ ബസ്; ഫ്‌ലാഗ് ഓഫ് ചെയ്ത് ചാഴികാടന്‍

    പാമ്പാടി: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കോളേജ് ബസിന്റെ ഫ്‌ലാഗ് ഓഫ് തോമസ് ചാഴികാടന്‍ എംപി നിര്‍വഹിച്ചു. എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 28 ലക്ഷം രൂപ ചിലവഴിച്ചാണ് ബസ് വാങ്ങിയത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. പ്രിന്‍സ് എ, പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ജോസഫ് ചാമക്കാല, മാത്തുക്കുട്ടി ഞായര്‍കുളം എന്നിവര്‍ സംസാരിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം ബസിന്റെ ആദ്യയാത്രയില്‍ തോമസ് ചാഴികാടന്‍ എം പിയും പങ്കാളിയായി.

    Read More »
  • India

    സരസ്വതി ശില്‍പ്പത്തില്‍ സാരിയില്ലെന്ന് ആരോപണം; ചേലചുറ്റിച്ച് എ.ബി.വി.പി

    അഗര്‍ത്തല: ത്രിപുരയിലെ ഗവണ്‍മെന്റ് കോളജിന് മുന്നില്‍ സ്ഥാപിച്ച സരസ്വതി ദേവിയുടെ വിഗ്രഹത്തിന്റെ വസ്ത്രത്തെ ചൊല്ലി വിവാദം. വസന്ത പഞ്ചമി ദിവസത്തില്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റിന് മുന്നില്‍ സ്ഥാപിച്ച വിഗ്രഹമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. പരമ്പരാഗതമായ സാരി ധരിക്കാതെയാണ് സരസ്വതി ദേവിയുടെ വിഗ്രഹം പൂജക്കായി എത്തിച്ചതെന്ന് ആരോപിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ പൂജ തടഞ്ഞു. വിഗ്രഹം അശ്ലീലമുളവാക്കുന്നതും ഇന്ത്യന്‍ സംസ്‌കാരത്തെയും മതവികാരത്തെയും വ്രണപ്പെടുത്തുന്നതുമാണെന്നും ആരോപിച്ച് ബി.ജെ.പി വിദ്യാര്‍ത്ഥി സംഘടനായ എ.ബി.വി.പി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് വിഗ്രഹത്തിന് സാരി പുതപ്പിച്ചു. കോളജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സരസ്വതി വിഗ്രഹത്തിന്റെ സാരി ധരിക്കാതെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയായിരുന്നു പ്രതിഷേധം. പരമ്പരാഗതമായ സാരി ഉടുപ്പിക്കാതെ ദേവിയെ വികലമായി ചിത്രീകരിക്കുകയായിരുന്നെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും എ.ബി.വി.പി ജോയിന്റ് സെക്രട്ടറി ദിബാകര്‍ ആചാരിി പറഞ്ഞു. അതേ സമയം മതവികാരം വൃണപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടയെല്ല വിഗ്രഹം പ്രതിഷ്ഠിച്ചതെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി. സരസ്വതി ദേവിയെ പൂജിക്കുന്ന ദിവസമാണ് വസന്ത…

    Read More »
  • NEWS

    പെന്‍സില്‍ പാക്കിങ് ജോലി; വീട്ടിലിരുന്ന് ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനം: തട്ടിപ്പാണ്, സൂക്ഷിക്കണം

    കൊച്ചി: പ്രമുഖ പെന്‍സില്‍ കമ്പനികള്‍ പാക്കിങ് ജോലി ചെയ്ത് വീട്ടിലിരുന്ന് ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ തട്ടിപ്പാണെന്ന് പൊലീസ്. ജോലിയുടെ രജിസ്‌ട്രേഷനും മറ്റുമായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പൊലീസ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയത്. പൊലീസിന്റെ കുറിപ്പ് പ്രമുഖ പെന്‍സില്‍ കമ്പനികളില്‍ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യം തട്ടിപ്പാണ്. ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളില്‍ വിളിക്കേണ്ട മൊബൈല്‍ നമ്പര്‍ വരെ നല്‍കിയാണ് തട്ടിപ്പ്. പല പോസ്റ്റുകളിലും പല നമ്പറുകള്‍ ആണ് കോണ്‍ടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്. ഉയര്‍ന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്‌സാപ് നമ്പറില്‍ ബന്ധപ്പെടുന്നവരോട് ഗൂഗിള്‍ പേ വഴിയോ ഫോണ്‍പേ വഴിയോ രജിസ്‌ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. അടുത്ത പടി ഫോട്ടോ വാങ്ങി കമ്പനിയുടെതെന്ന രീതിയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അയച്ചുകൊടുക്കും. മേല്‍വിലാസം വെരിഫൈ ചെയ്യാനും കൊറിയര്‍ ചാര്‍ജ്ജായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. നടരാജ് പെന്‍സിലിന്റെ പേരില്‍…

    Read More »
  • Crime

    യു.കെ. വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; റിക്രൂട്ട്മെന്റ് ഏജന്‍സി ഡയറക്ടര്‍ പിടിയില്‍

    കണ്ണൂര്‍: യു.കെ.യില്‍ കെയറര്‍ വിസ വാഗ്ദാനംചെയ്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിക്രൂട്ട്മെന്റ് ഏജന്‍സി ഡയറക്ടര്‍ അറസ്റ്റില്‍. കണ്ണൂര്‍ ഗോപാല്‍ സ്ട്രീറ്റിലെ സ്റ്റാര്‍നെറ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ പയ്യാവൂര്‍ കാക്കത്തോട് സ്വദേശി പെരുമാലില്‍ പി.കെ.മാത്യൂസ് ജോസി(31) നെയാണ് തളിപ്പറമ്പില്‍നിന്ന് കണ്ണൂര്‍ പോലീസ് അറസ്റ്റുചെയ്തത്. സ്ഥാപനം പോലീസ് പൂട്ടി. കൊല്ലം പുത്തന്‍തുറ സ്വദേശി ദീപ അരുണിന്റെ പരാതിയിലാണ് അറസ്റ്റ്. യു.കെ.യില്‍ വിസ വാഗ്ദാനംചെയ്ത് 5,95,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. വിവിധ ജില്ലകളില്‍നിന്നായി 11 പരാതികള്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. എറണാകുളം സ്വദേശികളായ പി.ഹാജിറയുടെ 12 ലക്ഷവും കെ.സജിനയുടെ 5.9 ലക്ഷവും തിരുവനന്തപുരം സ്വദേശികളായ പ്രിയങ്കയുടെ ഒന്‍പതുലക്ഷവും പല്ലവിയുടെ 5.4 ലക്ഷം രൂപയും നഷ്ടമായി. പണം നഷ്ടമായവര്‍ എന്‍.ആര്‍.ഐ. സെല്ലിലും നോര്‍ക്കയിലും പരാതി നല്‍കിയിരുന്നു. തട്ടിപ്പിനിരയായ ആറുപേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 45 ലക്ഷം രൂപ…

    Read More »
Back to top button
error: