ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ പത്താം സീസണിലെ എഫ്.സി. ഗോവയുടെ അപരാജിത കുതിപ്പിന് അവസാനം.
സ്വന്തം തട്ടകമായ ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഗോവയെ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് 1-0 ത്തിനു തോല്‍പ്പിച്ചു.
74-ാം മിനിറ്റില്‍ ഗോളടിച്ച ദിമിത്രി പെട്രാറ്റോസാണു ബഗാനെ ജയത്തിലെത്തിച്ചത്. സീസണിലെ ആദ്യ തോല്‍വി നേരിട്ട ഗോവ 13 കളികളില്‍നിന്ന് 28 പോയിന്റുമായി രണ്ടാം സ്‌ഥാനത്താണ്. എട്ട് ജയങ്ങളാണു ഗോവ നേടിയത്. നാല് മത്സരങ്ങള്‍ സമനിലയായി.
അതേസമയം 15 കളികളില്‍നിന്നു 31 പോയിന്റുമായി ഒഡീഷയാണ് ഒന്നാം സ്‌ഥാനത്ത്. മോഹന്‍ ബഗാന്‍ 13 കളികളില്‍നിന്ന് 26 പോയിന്റുമായി മൂന്നാം സ്‌ഥാനത്തുണ്ട്.കേരള ബ്ലാസ്റ്റേഴ്സാണ് നാലാം സ്ഥാനത്ത്.കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ ഒരു പോയിന്റ് വ്യത്യാസത്തിൽ മുംബൈ 5-ാമതും ഉണ്ട്.