പത്തനംതിട്ട: കോന്നി കേന്ദ്രീയ വിദ്യാലയത്തിന്‍റെ പുതുതായി നിർമിച്ച കെട്ടിടസമുച്ചയത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലാകും ഉദ്ഘാടനം.
ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കേന്ദ്രീയ വിദ്യാലയങ്ങളിലൊന്നാണ് കോന്നിയിലേത്. 29 കോടി രൂപ ചെലവഴിച്ച് കോന്നി മെഡിക്കല്‍ കോളജിനു സമീപം എട്ട് ഏക്കറിലായാണ് രാജ്യാന്തര നിലവാരത്തില്‍ കേന്ദ്രീയ വിദ്യാലയത്തിന്‍റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.
ഇതോടെ മൂന്നു കേന്ദ്രീയ വിദ്യാലയങ്ങളുള്ള ഏക ജില്ലയായി പത്തനംതിട്ട മാറിയിരിക്കുകയാണ്.നിലവില്‍ അട്ടച്ചാക്കല്‍ സെന്‍റ് ജോർജ് സ്കൂള്‍ കെട്ടിടത്തിലാണ് കോന്നി കേന്ദ്രീയ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്.