KeralaNEWS

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ നാല് മുതല്‍ 25 വരെ; ഹയർസെക്കൻഡറി മാർച്ച്‌ ഒന്നിന് ആരംഭിച്ച്‌ 26ന് അവസാനിക്കും

തിരുവനന്തപുരം: 2024 ലെ എസ്.എസ്.എല്‍.സി പരീക്ഷ മാർച്ച്‌ 4 മുതല്‍ 25 വരെയാണ് നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി.

എസ്.എസ്.എല്‍.സി,സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി മന്ത്രി അറിയച്ചു. എസ്.എസ്.എല്‍.സിക്ക് കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലെ 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 4,27,105 വിദ്യാർഥികള്‍ ഈ വർഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്.

ഹയർസെക്കൻഡറി,വൊക്കേഷണല്‍ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തിയറി പരീക്ഷകള്‍ 2024 മാർച്ച്‌ ഒന്നിന് ആരംഭിച്ച്‌ 26ന് അവസാനിക്കും. ഹയർസെക്കൻഡറിയിൽ 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർഥികളും രണ്ടാം വർഷം 4,44,097 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്. പൊതു പരീക്ഷയുടെ മുന്നോടിയായുള്ള മോഡല്‍ പരീക്ഷകള്‍ പൂർത്തിയായി.

Signature-ad

പരീക്ഷാഭവനില്‍ നേരിട്ട് എത്തി മന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ഷാനവാസും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Back to top button
error: