KeralaNEWS

തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചു

കണ്ണൂർ: തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് കേന്ദ്ര സർക്കാർ ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചു. വടക്കേ ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനത്തിനാണ് ടോള്‍ പിരിക്കാൻ കരാർ.

ആകെ 18.6 കിലോമീറ്റർ ദൂരമുളള ബൈപ്പാസില്‍ കൊളശ്ശേരിക്കടുത്താണ് ടോള്‍ പ്ലാസ. കാർ, ജീപ്പ്, വാൻ തുടങ്ങി ചെറു സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപ ടോള്‍ നല്‍കണം.ഇരുവശത്തേക്കും യാത്രയുണ്ടെങ്കില്‍ നിരക്ക് നൂറാകും.ബസുകള്‍ക്ക് 225 രൂപയാകും.

Signature-ad

ടോള്‍ പ്ലാസ കണ്ണൂർ ജില്ലയിലായത് കൊണ്ട് ഇവിടെ രജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങള്‍ക്ക് 35 രൂപയാണ് നിരക്ക്. മിനി ബസുകള്‍ക്കും ചെറു വാണിജ്യ വാഹനങ്ങള്‍ക്കും 105 രൂപ നിരക്കുണ്ട്. ബസിനും ലോറിക്കും ഒരു വശത്തേക്ക് 225 രൂപയാണ്. ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയാകും. പ്രതിമാസം 7430 രൂപക്ക് പാസും കിട്ടും.

മാഹി, തലശേരി പട്ടണങ്ങളില്‍ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ 20 മിനിറ്റ് കൊണ്ട് വാഹനങ്ങള്‍ക്ക് എത്തിച്ചേരാം എന്നുള്ളതാണ് ബൈപ്പാസിന്‍റെ ഗുണം. തലശേരി, മാഹി പട്ടണങ്ങളിലെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കില്‍പ്പെടാതെ ഈ ആറുവരി പാതയിലൂടെ സഞ്ചരിക്കാം. ഭൂമി ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് ചെലവ്.

Back to top button
error: