KeralaNEWS

പിസിക്ക് പാരയായത് അഭിപ്രായസര്‍വേ, മകൻ ഷോണിനും കിട്ടില്ല സീറ്റ്! പത്തനംതിട്ടയില്‍ ഗവര്‍ണര്‍ എന്ന് സൂചന

ത്തനംതിട്ട മണ്ഡലത്തില്‍ എൻ ഡി എ സ്ഥാനാർത്ഥിത്വം പി സി ജോർജ് ഉറപ്പിച്ചിരുന്നതാണ്. ആ ഉറപ്പിന്മേലാണ് ജനപക്ഷം പാർട്ടിക്ക് അന്ത്യകൂദാശ ചൊല്ലി ജോർജ് ബി ജെ പിയില്‍ എത്തിയത്.

എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങള്‍ ആകെ തകിടംമറിയുകയായിരുന്നു. പാർട്ടി നടത്തിയ അഭിപ്രായ സർവെയാണ് പി സിക്ക് വലിയ പണിയായത്. പാ‍ർട്ടി നേതാക്കളൊന്നടക്കം പി സി വേണ്ടെന്ന വികാരമാണ് അറിയിച്ചത്. ഇതിനൊപ്പം തന്നെ ബി ഡി ജെ എസും പി സി ജോർജിനെ വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്.

 ജോർജ്ജിനെ അംഗീകരിക്കില്ലെന്ന് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തന്നെ ഡൽഹിയിലെത്തി ബി ജെ പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.പി സി ജോർജിന്‍റെ മകൻ ഷോണ്‍ ജോർജിന്‍റെ പേര് ആദ്യം ഉയർന്നുകേട്ടെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. ഷോണിന്‍റെയും സാധ്യതകള്‍ അടഞ്ഞു എന്നാണ് സൂചന.

Signature-ad

 ഏറ്റവും ഒടുവിലായി പത്തനംതിട്ടയില്‍ ഗവർണർ പി എസ് ശ്രീധരൻപിള്ളയെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതകളാണ് ബി ജെ പി നേതൃത്വം തേടുന്നത്. പത്തനംതിട്ട മണ്ഡലത്തില്‍ സുപരിചിതനായ ഗോവ ഗവർണറെ കളത്തിലിറക്കിയാല്‍ മുന്നേറ്റമുണ്ടാകുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.ഒക്ടോബറില്‍ ഗവർണ്ണർ ചുമതല ഒഴിയുന്ന ശ്രീധരൻപിള്ളയ്ക്കും മത്സരിക്കുന്നതിനോട് താല്‍പര്യമാണ്.

ക്രൈസ്തവ സഭ നേതൃത്വങ്ങള്‍ക്കും ശ്രീധരപിള്ളയോട് താല്‍പര്യമാണ്. മത സാമുദായിക സംഘടനകള്‍ ഒന്നടങ്കം ശ്രീധരൻപിള്ളയെ പിന്തുണയ്ക്കുമെന്നാണ് എൻ ഡി എ നേതൃത്വത്തിന്‍റെയും കണക്കുകൂട്ടല്‍. പത്തനംതിട്ടയില്‍ ശ്രീധരൻപിള്ളയെ സ്ഥാനാർഥിയാക്കണമെന്ന് കേന്ദ്ര ബി ജെ പി നേതൃത്വത്തോട് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന പത്തനംതിട്ടയിലെ ബി ജെ പി ഔദ്യോഗിക വിഭാഗം ശ്രീധരൻപിള്ളയെ അംഗീകരിക്കാൻ ഇടയില്ല.അങ്ങനെ വന്നാൽ ശോഭാ സുരേന്ദ്രനാകും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി.

Back to top button
error: