ആശ്രമത്തിലെ ‘കല്യാണി’ പൂച്ചയുടെ കുട്ടിക്ക് ‘മൊയ്തീന്‍’എന്ന് പേരിട്ടു; വിഎച്ച്പിയെ ട്രോളി സന്ദീപാനന്ദഗിരി
പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കില്‍ അക്ബര്‍ എന്ന സിംഹത്തെയും സീത എന്ന സിംഹത്തെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച വിശ്വഹിന്ദു പരിഷത്തിനെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി.
ആശ്രമത്തിലെ ‘കല്യാണി’ പൂച്ചയുടെ കുട്ടിക്ക് ‘മൊയ്തീന്‍’ എന്ന് പേരിട്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.
കല്യാണിയും മൊയ്തീനും പടച്ചോന്റെ അനുഗ്രഹത്താല്‍ സുഖമായിരിക്കുന്നുവെന്നും ഫോട്ടോ അടക്കം പങ്കുവെച്ചുകൊണ്ട് അദ്ദേഹം വിഎച്ച്പിയെ പരിഹസിച്ചു.
അക്ബര്‍ എന്ന സിംഹത്തെയും സീത എന്ന സിംഹത്തെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനെതിരെ കല്‍ക്കട്ട ഹൈക്കോടതിയില്‍ ആണ് വിഎച്ച്പി ഹര്‍ജി നല്‍കിയത്.
അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒന്നിച്ച് താമസിപ്പിക്കുന്നത് എല്ലാ ഹിന്ദുക്കളുടെയും മതവിശ്വാസങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും മതനിന്ദയായി കണക്കാക്കണമെന്നും ആണ് വിഎച്ച്പി ബംഗാള്‍ ഘടകം ആരോപിക്കുന്നത്
സംഭവം വൈറലായതിന് പിന്നാലെ വിഎച്ചപിയെ ട്രോളികൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.