ന്യൂഡല്‍ഹി: അടുത്ത ആയിരം വര്‍ഷത്തേക്ക് ഇന്ത്യയില്‍ ‘രാമരാജ്യം’ സ്ഥാപിക്കുമെന്നും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഇതിന് തുടക്കമാണെന്നും ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡ.
പാര്‍ട്ടിയുടെ ദ്വിദിന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവെയായിരുന്നു നഡ്ഡയുടെ പ്രസ്താവന.രാമ രാജ്യത്തിന്റെ ആദര്‍ശങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഭരണഘടന നിര്‍മ്മിച്ചിരിക്കുന്നതെന്നും യോഗത്തില്‍ നഡ്ഡ പറഞ്ഞു.