”ഇങ്ങോട്ട് കയറി തൊലിക്കാന്‍ പഠിപ്പിക്കേണ്ടതില്ല, എത്ര വേണ്ടാ എന്ന് കരുതിയാലും വീണ്ടുംവീണ്ടും ചൊറിയുകയാണ്”
മിനി സക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതമാണ് ശ്രീക്കുട്ടി.ഓട്ടോ?ഗ്രാഫ് എന്ന സീരയയിലെ മൃദുല എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴും മുന്‍പ് ഉണ്ടായ അത്രത്തോളം ആരാധകര്‍ ശ്രീക്കുട്ടിക്ക് ഉണ്ട്. ഫേസ്ബുക്കിലും യുട്യൂബിലുമൊക്കെ താരം പങ്കുവെയ്ക്കുന്ന വീഡിയോകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
കുക്കിംഗ് വീഡിയോയും കുടുംബത്തിലെ വിശേഷങ്ങളുമൊക്കെയാണ് ശ്രീകുട്ടി പങ്കുവെയ്ക്കാറുള്ളത്. ഇപ്പോള്‍ പുതിയൊരു കുക്കിംഗ് വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. അച്ഛന് വന്നിരിക്കുന്നത് കൊണ്ട് സ്പെഷ്യലായി പൂരിയും മസാലക്കറിയും വെയ്ക്കുന്നതാണ് വീഡിയോ. ഇതിനിടയിലാണ് തന്റെ വീഡിയോയ്ക്ക് താഴെ സ്ഥിരമായി മോശം കമന്റ് ഇടുന്നവര്‍ക്ക് മറുപടി നടി നല്‍കിയത്. മറ്റുള്ളവര്‍ ക്ഷമിക്കണം എന്നും എത്ര വേണ്ടെന്ന് വെച്ചാലും ഓരോവീഡിയോയുടേയും താഴെ മോശം കമന്റ് ആണ് വരുന്നതെന്ന് താരം പറയുന്നു.
”ഒന്ന് രണ്ട് പേര്‍ക്ക് കൊച്ചുള്ളി തൊലിക്കാനറിയില്ല. കൊച്ചുള്ളി തൊലിക്കാന്‍ അറിയാന്‍ പാടില്ല, അതിന്റെ വീഡിയോ ഇടുമോ എന്ന് ചോദിച്ചവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നതാണ് ഈ രണ്ട് മൂന്ന് ഷോട്ടുകള്‍. പാവം അവര്‍ക്ക് തൊലിക്കാന്‍ അറിയില്ല. എനിക്ക് നന്നായിട്ട് തൊലിക്കാന്‍ അറിയാം. അത് കൊണ്ട് തന്നെ ആരും തൊലിക്കാന്‍ പഠിപ്പിക്കേണ്ടതില്ലാ. കൊച്ചുള്ളി മാത്രമല്ല സവാളയും വെളുത്തുള്ളിയുമെല്ലാം നന്നായി തൊലിക്കാനറിയാം. അത് കൊണ്ട് ഇങ്ങോട്ട് കയറി തൊലിക്കാന്‍ പഠിപ്പിക്കേണ്ടതില്ല” എന്ന് ശ്രീകുട്ടി പറഞ്ഞു.
മറ്റുള്ളവര്‍ ദയവായി ക്ഷമിക്കുക. എത്ര വേണ്ടാ എന്ന് വെച്ചാലും ഓരോ വീഡിയോയുടെയും താഴെ വളരെ മോശമായിട്ടാണ് കമന്റ് വരുന്നത്, എന്നും ശ്രീകുട്ടി പറയുന്നു. എടീ, വാടീ, പോടീ എന്നൊക്കെയുള്ള രീതിയിലാണ് വിളികള്‍. ഇവരുടെ ആരുടെയും വീട്ടില്‍ കയറി ഒന്നും എടുക്കാന്‍ ഞാന്‍ വരുന്നില്ല.
എത്ര വേണ്ടാ എന്ന് കരുതിയാലും വീണ്ടും വീണ്ടും ചൊറിഞ്ഞുകൊണ്ടിരിക്കുകയാണ്. ദയവായി മറ്റുള്ളവര്‍ ക്ഷമിക്കണം. ഇപ്പോള്‍ എല്ലാ വീഡിയോസിലും എന്റെ ഭാഗത്ത് നിന്ന് ഇതുപോലെ നെഗറ്റീന് വരുന്നുണ്ട്. അതൊരു ബോറിങ് ആയിട്ടാണ് എനിക്ക് തന്നെ തോന്നുന്നത്. ഇത് അവസാനത്തേതായി കണക്കാക്കണമെന്നും ശ്രീകുട്ടി പറയുന്നത്.