CrimeNEWS

തിരൂരിലെ അക്ഷയ കേന്ദ്രം ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചു

മലപ്പുറം: തിരൂരിലെ അക്ഷയ കേന്ദ്രം ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചു. ആലിങ്ങലിലെ അക്ഷയകേന്ദ്രം ഹാക്ക് ചെയ്താണ് 38 ആധാര്‍ കാര്‍ഡുകളാണ് ഹാക്കിംഗ് നടത്തിയവര്‍ സൃഷ്ടിച്ചെടുത്തത്. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് ആധാര്‍ ചോര്‍ച്ച കണ്ടെത്തിയത്.

പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നതെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇന്ത്യയില്‍ വിലാസമോ,രേഖകളോ ഇല്ലാത്തവര്‍ക്ക് വേണ്ടിയാകും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് സൂചന.

Signature-ad

ഈ ആധാര്‍ കാര്‍ഡുകള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം ആവശ്യപ്പെട്ട് അക്ഷയ കേന്ദ്രം അധികൃതര്‍ ജില്ലാ സൈബര്‍ ക്രൈമില്‍ പരാതി നല്‍കി. ജനുവരി 12 നാണ് സംഭവം.

Back to top button
error: