ബംഗളൂരു: ഭക്ഷണം നല്‍കാത്തതിന് അമ്മയെ കൊലപ്പെടുത്തിയെന്നറിയിച്ച്, പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസില്‍ കീഴടങ്ങിയ സംഭവത്തില്‍ വഴിത്തിരിവ്. അച്ഛനും മകനും ചേര്‍ന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ ശിക്ഷാ ഇളവ് ലഭിക്കുമെന്നതിനാല്‍ മകന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ നേത്രയെ (40) കഴിഞ്ഞ രണ്ടിനാണ് ഭര്‍ത്താവ് ചന്ദ്രപ്പയും 17 വയസ്സുകാരനായ മകനും ചേര്‍ന്ന് ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മറ്റൊരാളുമായി നേത്ര അടുപ്പത്തിലാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കൃത്യത്തിനു ഉപയോഗിച്ച ഇരുമ്പുവടിയില്‍ നിന്ന് ചന്ദ്രപ്പയുടെ വിരലടയാളം ലഭിച്ചതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.
പ്രഭാതഭക്ഷണം നല്‍കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ നേത്രയെ മകന്‍ ഇരുമ്പുവടി കൊണ്ട് നേത്രയെ തലയ്ക്കടിച്ചു കൊലപ്പെടത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. കെആര്‍ പുര പൊലീസ് സ്റ്റേഷനിലെത്തി മകന്‍ സ്വയം കീഴടങ്ങുകയായിരുന്നു.
അമ്മയുടെ പരിചരണത്തില്‍ അതൃപ്തി; 40-കാരിയെ 17-കാരനായ മകന്‍ തലയ്ക്കടിച്ച് കൊന്നു
‘ഞാന്‍ എന്റെ അമ്മയെ കൊന്നു’ എന്ന് 17കാരന്‍ പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത് ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. ചോദ്യം ചെയ്യലില്‍, അമ്മ തന്നെ നന്നായി പരിപാലിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്തില്ലെന്ന് പതിനേഴുകാരന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, കൂടുതല്‍ അന്വേഷണത്തിലാണ് അച്ഛന്റെ പങ്കും പുറത്തുവന്നത്. നേത്രയുടെ മൂത്ത മകള്‍ വിദേശത്തു പഠിക്കുകയാണ്.