Month: January 2024

  • Kerala

    അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവതിയുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെത്തി

    കൊല്ലം:അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവതിയുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെത്തി. ആശുപത്രിയില്‍ പരിശോധനയ്ക്കിടെയാണ് യുവതിയുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്. വർക്കല സ്വദേശിനി ബേബി ഷക്കീല (42)യില്‍ നിന്നാണ് ആശുപത്രി അധികൃതർ പരിശോധന നടത്തുന്നതിനിടെ ലഹരിമരുന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കരുകോണിലായിരുന്നു അപകടം.അഞ്ചല്‍ ഏറം സ്വദേശിയായ യുവാവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു അപകടം ഉണ്ടായത്.പരിക്കേറ്റ യുവതിയെ നാട്ടുകാരുടെ സഹായത്തോടെ അഞ്ചലിലെ സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.  ആശുപത്രി അധികൃതർ വിവരമറിയിച്ചതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.യുവതിയുടെ കൂടെവന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലാണ്.ഇവർ കഞ്ചാവ് വിൽപ്പനക്കാരാണെന്നാണ് വിവരം.സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

    Read More »
  • Kerala

    കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച്‌ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

    കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു. ടികെഎം എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി തൃക്കടവൂര്‍ മതിലില്‍ കുന്നത്തുകിഴക്കതില്‍ ദിലീപിന്റെ മകള്‍ ഗോപിക (18) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് ഗോപികയും പിതാവും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചത്. സൈക്കിള്‍ യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ബസിന്റെ പിന്‍വശം തട്ടി അപകടമുണ്ടാവുകയായിരുന്നു എന്നാണ് വിവരം. സംഭവ സ്ഥലത്തു വെച്ചു തന്നെ ഗോപിക മരിച്ചു.തെറിച്ചു വീണ ഗോപികയുടെ ദേഹത്തുകൂടി ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • Kerala

    കോണ്‍ഗ്രസ് അവിശ്വാസപ്രമേയം പാസായി,, മൂന്നാര്‍ പഞ്ചായത്തില്‍ ഒടുവിൽ എല്‍.ഡി.എഫ് ഔട്ട്

        രാഷ്ട്രീയ നാടകങ്ങളും കാലുമാറ്റങ്ങളും തുടർക്കഥയായ മൂന്നാർ പഞ്ചായത്തിൽ കോൺഗ്രസിൻ്റെ അവിശ്വാസ പ്രമേയം പാസായി. ഒടുവിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. 2020 ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 21 അംഗ ഭരണസമിതിയില്‍ 11 അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ രണ്ട് അംഗങ്ങള്‍ കൂറുമാറി ഇടതുപാളയത്തിലേക്ക് പോയതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. കൂറുമാറിയവർക്ക് എൽ.ഡി.എഫ്. ഭരണത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ലഭിച്ചു. പിന്നീട് സി.പി.എം ഏരിയാ കമ്മിറ്റിയംഗം ഉൾപ്പെടെ രണ്ട് എൽ.ഡി.എഫ് അംഗങ്ങൾ കൂറുമാറി കോൺഗ്രസിലെത്തി. ഇതേത്തുടർന്ന് ഭൂരിപക്ഷം ലഭിച്ച കോൺഗ്രസ്‌ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പരാജയപ്പെട്ടു. ഇതോടെ എൽ.ഡി.എഫ് ഭരണം തുടരുകയായിരുന്നു. പിന്നീട് വൈസ് പ്രസിഡന്റിനെ കോൺഗ്രസ് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുകയും കോൺഗ്രസ് അംഗത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇപ്പോൾ പ്രസിഡന്റ്‌ ജ്യോതി സതീഷ് കുമാറിനെതിരേ പഞ്ചായത്തംഗം എ. ദിനകരന്റെ നേതൃത്വത്തിൽ കോൺഗ്രസാണ്  അവിശ്വാസവുമായി വന്നിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയിലെ …

    Read More »
  • Kerala

    അമ്മയെ കൊലപ്പെടുത്തിയ ശേഷം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു, സംഭവം കോഴിക്കോട് മുക്കത്ത്

       ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനേയും അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കത്താണ് സംഭവം. ഫയർ ആൻഡ് റെസ്‌ക്യു മുക്കം നിലയത്തിലെ ഉദ്യോഗസ്ഥനായ  പയിപ്ര സ്വദേശി ഷിജു ആണ് അമ്മ ശാന്ത (65) യെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. അമ്മയ്‌ക്ക് വിഷം നൽകിയ ശേഷം ഷിജു ആത്മഹത്യ ചെയ്യുകയായിരുന്നു. അമ്മ ഏറെ കാലമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. വീട്ടുമുറ്റത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്ത പക്ഷാഘാതതെത തുടർന്ന് തളർന്നുകിടപ്പായിരുന്നു. വീടിനുള്ളിൽ കട്ടിലിൽ ആണ് ശാന്തയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഷിജു അവിവാഹിതനാണ്.  ഇന്നലെയും ഷിജു ജോലിക്കെത്തിയിരുന്നു

    Read More »
  • NEWS

    ഖനന അഴിമതിക്കേസിൽ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ പൂട്ടാൻ ഇ.ഡി, ഹേമന്ത് സോറൻ മുങ്ങി; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

        ജാര്‍ഖണ്ഡ് ഖനന അഴിമതി കേസ് നേരിടുന്ന മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഒളിവിലെന്ന്എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡെല്‍ഹിയിലെ വസതിയിലടക്കം അന്വേഷിച്ചെങ്കിലും സോറന്‍ എവിടെയാണെന്നത് സംബന്ധിച്ച് വിവരമില്ലെന്ന് ഇ.ഡി പറഞ്ഞു. ഇഡിയുടെ നടപടി ഭയന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ചെരിപ്പ് ധരിച്ച് മുഖം മറച്ച് ഓടിയെന്നും കഴിഞ്ഞ 18 മണിക്കൂറായി ഒളിവിലാണെന്നും ജാര്‍ഖണ്ഡ് ബി ജെ പിയും ആരോപിച്ചു. ഹേമന്ത് സോറനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതില്‍ നിയമോപദേശം തേടിയിരിക്കുകയാണ് ഇഡി. മുഖ്യമന്ത്രി സോറന്‍ അന്വേഷണത്തോട്  സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിക്കും. കേസില്‍ സോറന്റെ അടുത്ത അനുയായികളുടെ വസതികളില്‍ നടത്തിയ പരിശോധനയില്‍ ഏതാണ്ട് 50 കോടിയിലധികം സ്വത്ത് വകകള്‍ കണ്ടുകെട്ടിയിരുന്നു. ഇഡിയുടെ നടപടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.   ജാര്‍ഖണ്ഡ് ഖനന അഴിമതി കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഇഡിക്ക് മുന്നില്‍ ഈ മാസം 31ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിച്ചിരുന്നു. കേസില്‍ ചോദ്യം ചെയ്യലിനായി എട്ടാം തവണയാണ് ഹേമന്ത്…

    Read More »
  • LIFE

    മാമുക്കോയ, സജിത മഠത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന ‘ദ് സ്റ്റിയറിങ്’ ട്രെയിലർ പുറത്തുവിട്ടു

    നവാഗതനായ മുഹമ്മദ് സാദിക്ക് സംവിധാനം ചെയ്ത ദ് സ്റ്റിയറിങ് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മീഡിയ രാവണിന്റെ ബാനറിൽ പാലക്കാടും പൊള്ളാച്ചിയിലുമായി ചിത്രീകരിച്ച ചിത്രം നിർമിച്ചിരിക്കുന്നത് സെല്ലുലോയ്ഡ് ആണ്. സമകാലീന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലൂടെ നടക്കുന്ന രണ്ട് യാത്രകളുടെ കഥ പറയുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും. ജനുവരി 4ന് ചിറ്റൂർ പാഞ്ചജന്യം ഫിലിം ഫെസ്റ്റിവലിൽ ആദ്യ പ്രദർശനം. മാമുക്കോയ, സജിത മഠത്തിൽ, ജോസ് പി. റാഫേൽ, വിനോദ് കുമാർ, മുരളി മംഗലി, അനിൽ ഹരൻ, മുഹമ്മദ് സാദിക്ക്, ജയശ്രീ, മാസ്റ്റർ ദർശൻ, ജെപി, വിനോദ് കൈലാസ്, ഭാസ്കരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. തിരക്കഥ,സംഭാഷണം: മുഹമ്മദ് സാദിക്ക്. ക്രിയേറ്റീവ് ഹെഡ്: സുദേവൻ പെരിങ്ങോട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അബ്ദുൽ അക്ബർ. പ്രൊജക്റ്റ്‌ ഡിസൈനർ: വി.കെ. ക്യാമറ: ബിൻസീർ. സംഗീതം: റീജോ ചക്കാലക്കൽ. എഡിറ്റിങ്: അഖിൽ എം. ബോസ്. ലിറിക്‌സ്: ജനാർദ്ദനൻ പുതുശ്ശേരി. അസോസിയേറ്റ് ഡയറക്ടർസ്: നിഹാൽ, അജയ് ഉണ്ണികൃഷ്ണൻ. അസിസ്റ്റന്റ്…

    Read More »
  • India

    ഇന്ന് പാലക്കാട് നിന്ന് ആരംഭിക്കുമെന്നു പ്രഖ്യാപിച്ച അയോധ്യ ട്രെയിൻ ഒരാഴ്ചത്തേക്ക് നീട്ടി

      കേരള- അയോധ്യ ട്രെയിനിന്റെ കന്നിയാത്ര ഇന്ന് (ചൊവ്വാ) ഉണ്ടാകില്ല. പാലക്കാട് നിന്ന് ചൊവ്വാഴ്ച 7.10ന് സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കേരളത്തില്‍ നിന്നുള്ള ആദ്യ അയോധ്യ ട്രെയിന്‍ സര്‍വീസ് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയതായി റെയില്‍വേ അറിയിച്ചു. അയോധ്യയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് സര്‍വീസ് നീടിവെച്ചത്. ട്രെയിനിലേക്കുള്ള ബുക്കിംങും ആരംഭിച്ചിരുന്നില്ല. പാലക്കാട് നിന്ന് പുറപ്പെടുന്ന അയോധ്യ ട്രെയിന്‍ 54 മണിക്കൂര്‍ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലര്‍ചെ രണ്ടിനാണ് അയോധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പതൂര്‍ വഴിയാണ് സര്‍വീസ്. തിരുനെല്‍വേലിയില്‍ നിന്ന് ഫെബ്രുവരി ഒന്നിന് അയോധ്യയിലേക്ക് പുറപ്പെടുന്ന ട്രെയിന് കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗണ്‍, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേയ്ക്ക് സര്‍വീസ് ഉണ്ട്. ആദ്യ സര്‍വീസുകളിലെ തിരക്ക് പരിശോധിച്ച് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും റെയില്‍വേ പ്ലാനിടുന്നുണ്ട്. 1,500 പേര്‍ക്ക് യാത്ര ചെയ്യാന്‍…

    Read More »
  • Kerala

    2 യുവാക്കൾ റെയിൽ പാളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, സംഭവം കാസർകോട്

        കാസർകോട് റെയിൽവേ സ്റ്റേഷന് സമീപം റെയിൽ പാളത്തിൽ രണ്ട് യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളത്ത് ഇന്ന് (ചൊവ്വ) രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിർ (19), നിഹാൽ (19) എന്നിവരാണ് മരിച്ചത്. നേരത്തെ മോഷണക്കേസുകളിൽ പ്രതികളായിരുന്നു ഇരുവരും. ഇവർ മോഷ്ടിച്ചതായി കരുതുന്ന 4 മൊബൈൽ ഫോണുകളും അപകട സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ  മൊബൈൽ ഫോണുകൾ റെയിൽവേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്നാണ് പൊലീസ് നിഗമനം. . ഒരാളുടെ മൃതദേഹം റെയിൽ പാളത്തിന്റെ മധ്യത്തിലായാണ് കണ്ടെത്തിയത്. സമീപത്ത് രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാളുടെ മൃതദേഹം കുറച്ച് അകലെ റെയിൽ പാളത്തോട് ചേർന്ന് കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു. വിവരം അറിഞ്ഞ് കാസർകോട് ടൗൺ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടെ തന്റെ മൊബൈൽ ഫോൺ കാണാതായതായി തമിഴ് നാട് സ്വദേശിയായ ഒരാൾ പൊലീസിൽ പരാതി നൽകാനെത്തി. തുടർന്ന്…

    Read More »
  • India

    പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിച്ച ഭര്‍ത്താവിന്റെ സ്വകാര്യഭാഗം കടിച്ചെടുത്ത് ഭാര്യ

    കാൺപൂർ: പതിവായി പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിച്ച ഭര്‍ത്താവിന്റെ സ്വകാര്യഭാഗം കടിച്ചെടുത്ത് ഭാര്യ. ഉത്തർപ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയിലെ തിക്രൗലി ഗ്രാമത്തിലാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ 35 കാരനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ  കാണ്‍പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്വകാര്യഭാഗത്ത് ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഭര്‍ത്താവ് തന്നെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നതായി യുവതി പോലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്. രക്തം വാര്‍ന്ന നിലയില്‍ ഇയാളെ മാതാവ് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് വിവരം പുറത്തുവന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ ചോദ്യം ചെയ്തതായും കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നും പോലീസ് പറഞ്ഞു.

    Read More »
  • Kerala

    രാജ്യത്തെ മികച്ച പത്ത് സ്റ്റേഷനുകളില്‍ ഇടം പിടിച്ച്‌ കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ

    കുറ്റിപ്പുറം: രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഇടംപിടിച്ച്  മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. 17,000 സ്റ്റേഷനുകളില്‍ നിന്നാണ് കുറ്റിപ്പുറം ആദ്യ പത്തില്‍ ഇടം പിടിച്ചത്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പട്ടികയില്‍ കേരളത്തില്‍ ഒന്നാമതാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ.  കേസുകള്‍ തീർപ്പാക്കുന്നതിലെ മികവിനാണ് സ്റ്റേഷന് അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്റ്റേഷനിലെത്തുന്ന പരാതികളില്‍ കുറ്റപത്രം വേഗത്തില്‍ സമർപ്പിക്കുന്നതും സ്റ്റേഷന് നേട്ടമായി. ഫെബ്രുവരി ആറാം തീയതി പുരസ്കാരം ഏറ്റുവാങ്ങും.

    Read More »
Back to top button
error: